കണ്ണൂരിൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​ നേ​രേ വീണ്ടും ആ​ക്ര​മണം; അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ്


പ​രി​യാ​രം(കണ്ണൂർ): ക​ട​ന്ന​പ്പ​ള്ളി പു​ത്തൂ​ര്‍​ക്കു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഇ​ന്ദി​രാ​ഭ​വ​നുനേ​രേ ആ​ക്ര​മണം. കൊ​ടി​മ​ര​വും ജ​ന​ല്‍​ച്ചി​ല്ലു​ക​ളും ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​താ​യി പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

മ​തി​ല്‍​കെ​ട്ടി​ന​ക​ത്ത് ക​യ​റി​യാ​ണ് ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​ര​വും ജ​ന​ല്‍​ചി​ല്ലു​ക​ളും ത​ക​ര്‍​ത്ത​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.

നേ​ര​ത്തെ​യും ഈ ​ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മം ന​ട​ന്നി​രു​ന്നു. ക​ട​ന്ന​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച ത​ളി​പ്പ​റ​മ്പി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ​ർ​ഷാ​ദി​ന്‍റെ വീ​ടി​നുനേ​രേ ആ​ക്ര​മണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഏ​ഴ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പ​ട്ട​ത്തെ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ത​ളി​പ്പ​റ​ന്പി​ലും അ​ക്ര​മം ന‌​ട​ന്ന​ത്.

Related posts

Leave a Comment