ചൈ​ന​യ്ക്കും സൗ​ദി​ക്കു​മി​ട​യി​ൽ റ​ഗു​ല​ർ വി​മാ​ന സ​ർ​വീ​സ്

റി​യാ​ദ്: ചൈ​ന​യ്ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മി​ട​യി​ൽ റ​ഗു​ല​ർ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സി​ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി.

ഏ​പ്രി​ൽ 16 മു​ത​ലാ​ണ് റി​യാ​ദി​ൽ​നി​ന്ന് ബീ​ജിം​ഗ്, ഗ്വാ​സ്നോ, ഷെ​ൻ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വി​മാ​ന​ങ്ങ​ളു​ണ്ടാ​വു​ക. യാ​ത്രാ​വി​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളു​മു​ണ്ടാ​വും.

നാ​ല് പാ​സ​ഞ്ച​ർ വി​മാ​ന​ങ്ങ​ളും മൂ​ന്ന് എ​യ​ർ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. എ​യ​ർ ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യോ​മ​ഗ​താ​ഗ​ത ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണു ന​ട​പ​ടി.

Related posts

Leave a Comment