കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണംവിട്ടു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോണ് ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചുകയറിയ്ത.
മുണ്ടായത്. തന്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണു മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു.
ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും കല്യാണം.
.