പങ്കാളികളായ മൂന്ന് ചെറുപ്പക്കാർ കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ക്യൂബെക് പ്രവിശ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ നിന്നാണ് പങ്കാളികളായി കഴിയുന്ന മൂന്ന് പുരുഷന്മാരും മൂന്ന് വയസുകാരിയെ ദത്തെടുത്തിരിക്കുന്നത്.
പങ്കാളികളായ മൂന്നു പുരുഷന്മാർ ഒരു കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന ആദ്യത്തെ സംഭവമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഹോം സ്റ്റഡിയും കോടതിയുടെ വിവിധ നടപടിക്രമങ്ങളും ഒക്കെ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് കുട്ടിയെ ദത്തെടുക്കാനുള്ള നിയമപരമായ അനുമതി ലഭിച്ചത്. പങ്കാളികളായ പുരുഷന്മാരിൽ രണ്ടുപേർ കുട്ടിയുടെ മാതാപിതാക്കളായി നിയമപരമായി തുടരും. മൂന്നാമത്തെയാൾക്ക് ഒരു പിതാവിന്റെ അംഗീകാരമില്ലെങ്കിലും കുട്ടിയുടെ നിയമപരമായ അവകാശം ലഭിക്കും.