ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ആദ്രിക. ചിത്രം ഒമ്പതിനു തിയറ്ററുകളില്‍ എത്തുന്നു.
ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഉസ്താദ് സുല്‍ത്താന്‍ ഖാന്, കെ.എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ പിയ ബസന്ദി എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.
ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍,യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജയകുമാര്‍ തങ്കവേലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍-ദുര്‍ഗേഷ് ചൗരസ്യ, പിആര്‍ഒ- എം.കെ. ഷെജിന്‍.