ഹരിപ്പാട്: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്)ആലപ്പുഴയിൽ കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാർ താൽപര്യം കാട്ടണമെന്ന് കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി.
സർക്കാർ താൽപര്യം കാട്ടിയാൽ പ്രധാനമന്ത്രി വഴങ്ങുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പായിപ്പാട് ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആലപ്പുഴയ്ക്ക് വേണ്ടി 2016 മുതൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടി രിക്കുകയാണ്.
അച്യുതാനന്ദൻ സഖാവ് അതിനായി സ്ഥലം പിടിച്ചു കെട്ടി വെച്ചിട്ടുണ്ട്.അതെടുത്ത് പ്രയോഗിച്ചാൽ മതി.എയിംസ് ആലപ്പുഴയിൽ വന്നാൽ ജില്ലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാവുക. ഇക്കാര്യത്തിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പായിപ്പാട് ജലോത്സവത്തിന്റെ സംഘാടകസമിതി ഉന്നയിച്ച ആവശ്യങ്ങൾ സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിൽ അറിയിച്ചാൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു.