ഒരു വേനൽ പുഴയിൽ തെളി നീരിൽ എന്ന പാട്ട് കേൾക്കുന്പോൾ എല്ലാ മലയാളികളുടേയും മനസിൽ ഓടിയെത്തുന്ന മുഖമാണ് അജമലിന്റേത്. പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് അജ്മലിന്റെ സിനിമാ അരങ്ങേറ്റം.
ഇപ്പോഴിതാ അജ്മലിന്റെ സെക്സ് വോയിസ് ചാറ്റ് ആണ് സൈബറിടങ്ങളിൽ ചർച്ച. എന്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ വീഡിയോ കോൾ പുറത്ത് വന്നത്.
വീഡിയോ കാളിൽ അജ്മലിന്റെ മുഖം വ്യക്തമായി കാണുന്നുണ്ട്. വീഡിയോ കോളിൽ പെൺകുട്ടി അജ്മലിനോട് താൻ വിവാഹിതനാണോ എന്ന് ചോദിക്കുന്പോൾ അതൊന്നും താൻ അറിയേണ്ട കാര്യമില്ല എന്ന് താരം മറുപടി പറയുന്നതും കേൾക്കാം. വന്നാൽ താമസത്തിനുള്ള സൗകര്യം ഒരുക്കി തരാമെന്നും അജ്മൽ പെൺകുട്ടിയോട് പറഞ്ഞു.
വാട്സാപ്പ് കോള്‍ റിക്കാഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ താരം പ്രതികരണം അറിയിച്ചിട്ടില്ല. വീഡിയോ വൈറലായതിനു പിന്നാലെ താരത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി.