മൂക്കിലെ ചൊറിച്ചിൽ
മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്” എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു.
ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും.
രക്തപരിശോധന
അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്.
അലര്‍ജിയെപ്പറ്റി സംസാരിക്കുമ്പോൾ
രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവ
യാണ്.
അലര്‍ജി പരിചരണം
അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍:
1.അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കല്‍
- മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ
- രോഗപ്രതിരോധവ്യവസ്ഥയുടെ പരിവര്‍ത്തനം.
വിവരങ്ങൾ:
ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി
സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

