കാലവർഷം ഇക്കുറി നേരത്തെ എത്തി. കാലവർഷത്തിനൊപ്പം പലതരം പനികളും എത്താൻ സാധ്യതയുണ്ട്. പനി വന്നാൽ ഗുരുതര ലക്ഷണങ്ങൾ1) ഉയർന്ന താപനിലയും ജന്നിയും2) വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം3) കറുത്ത നിറത്തിലുള്ള മലം4) ഛർദിലിൽ രക്തമയം5) മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ6) മൂത്രത്തിന്റെ അളവു കുറയുക7) പനിയോടൊപ്പം ശ്വാസംമുട്ടൽ8) പനിയും സുബോധമില്ലാത്തസംസാരവും9) പനിയോടൊപ്പം നെഞ്ചുവേദന10) വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ11) ഉയർന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ12) പനിക്കുശേഷം അതിയായ ക്ഷീണം13) പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും പനി വന്നാൽ ചെയ്യേണ്ടത്1) വിശ്രമമാണ് അത്യാവശ്യം വേണ്ടത്2) ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയൊക്കെ പല പ്രാവശ്യമായി അര ഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം (മുതിർന്നവർക്ക്)3) ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം തുടയ്ക്കുക.4) പനി വരുന്പോൾ കഴിവതും ഡോക്ടറുടെ…
Read MoreTag: health
കുട്ടികളെ പിടിക്കാൻ തക്കാളിപ്പനി! എന്താണ് തക്കാളിപ്പനി ?
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം. എന്താണ് തക്കാളിപ്പനി ?അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്. ലക്ഷണങ്ങൾവൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ പനി, തൊണ്ടവേദന എന്നിങ്ങനെ സാദാ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണുന്നു. പനി തുടങ്ങി രണ്ടു ദിവസത്തിനു ശേഷം, വായിൽ, പ്രധാനമായും പിൻഭാഗത്തു മുകളിലായി ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. വൈകാതെ അതു കുമിളകൾ ആയി മാറും. ശക്തമായ വേദനയും അനുഭവപ്പെടും. ഭക്ഷണമോ വെള്ളമോ ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. വൈകാതെ ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. കൈകളിലും കാലുകളിലും കൈകാൽ വെള്ളയിലുമാണ്…
Read Moreസ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ ചികിത്സിക്കാം
പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകം. വ്യായാമം ചെയ്താൽ…രക്തസമ്മർദം കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മർദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുകഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയും. മദ്യപാനികളിൽ….അമിത മദ്യപാനം ഉയർന്ന രക്തസമ്മർദം, ഇസ്കെമിക് സ്ട്രോക്കുകൾ, ഹെമറാജിക് സ്ട്രോക്കുകൾ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. ആസക്തി മരുന്നുകൾ ഒഴിവാക്കുകകൊക്കെയ്ൻ, മെത്താംഫെറ്റാമൈനുകൾ പോലുള്ള ചില മരുന്നുകൾ Transient Ischaemic Attacks (TIA) അല്ലെങ്കിൽ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്. സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾഉയർന്ന കൊളസ്ട്രോൾ, കാർഡിയാക് ആർട്ടറി രോഗങ്ങൾ, (Carotid Artery Disease), പെരിഫറൽ ആർട്ടീരിയൽ രോഗം(Peripheral Arterial Disease), ഏട്രിയൽ ഫിബ്രിലേഷൻ (AF), ഹൃദ്രോഗം, സിക്കിൾ സെൽ രോഗം (Sickle Cell…
Read Moreസ്ട്രോക്ക് (പക്ഷാഘാതം) 40 വയസിന് താഴെയുള്ളവരിലും
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ അന്യൂറിസം (Aneurysm) മൂലവും ആവാം. എന്താണ് അന്യൂറിസം?തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നതുമാണ് അന്യൂറിസം. ജന്മനാ തകരാറുകൾഇതും കൂടാതെ ചിലപ്പോൾ ചില രക്തധമനികൾക്കു ജന്മനാ സംഭവിക്കുന്ന തകരാറുകൾ (Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (Arteriovenous Malformation) അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ രക്തധമനികൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു. തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം?ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രത കൂടിവരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം. ചിലയവസരങ്ങളിൽ…
Read Moreസ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക്ക് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതു പ്രധാനം
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എമ്പോളിസം ( embolism) കൊണ്ടും സ്ട്രോക്കുണ്ടാവും. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide) നാലിലൊന്നായി നിൽക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെപ്രധാനം. രക്താതിമർദം, ജീവിതശൈലീരോഗങ്ങൾരക്താതിമര്ദത്തിന്റെയോ അല്ലെങ്കില് മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില് നാല് മുതിര്ന്നവരില് ഒരാള്ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ഥിരമായ വൈകല്യത്തിന്റെ പ്രധാന കാരണം സ്ട്രോക്കാണ്. പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. മസ്തിഷ്കാഘാതം ആദ്യഘട്ടത്തിൽ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.…
Read Moreനിസാരമല്ല കൊതുകുകടി ; ഡെങ്കിപ്പനി ഗുരുതരമായാൽ മരണം വരെ സംഭവിക്കാം….
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദിയും ഉണ്ടാകും. കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്. ഇതിനായി വീര്യംകുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും. ഡെങ്കി ഹെമറജിക് ഫിവർ എന്നാൽ, ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറജിക് ഫിവർ എന്നാണ് പറയുന്നത്. ഇതിന് ആശുപത്രിയിൽ…
Read Moreനിസാരമല്ല കൊതുകുകടി;കൊതുകിനെ തുരത്താൻ നാടൻ വഴികൾ
കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്.എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകിനെ തുരത്താൻ…* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക. * കടുക് ,മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക. * തുളസിയോ തുമ്പയോ അല്പം ചതച്ച് വീടിനു സമീപം തൂക്കിയിടുക. * പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ…
Read Moreനിസാരമല്ല കൊതുകുകടി; ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം. രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും. ഈഡിസ് ഈജിപ്റ്റിമന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ് , അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്. അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്.ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു. കൊതുകുകടിയിലൂടെ മാത്രംഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം. ഒരു…
Read Moreവിവിധതരം തലവേദനകൾ ; 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല
നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം. എന്നാൽ, 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദനയുടെ സാധാരണ കാരണങ്ങൾ– പിരിമുറുക്കം(ടെൻഷൻ) തലവേദന ( 80%)– മൈഗ്രേൻ (ചെന്നിക്കുത്ത്) (15%)– സൈനസൈറ്റിസ്– ക്ലസ്റ്റർ തലവേദന അപകടകരമായ തലവേദനയുടെ സവിശേഷതകൾ 1. പുതിയതായി ആരംഭിച്ച തലവേദന മൈഗ്രേൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. 2. തുടർച്ചയായി സാവധാനം വർധിക്കുന്ന തലവേദന മൈഗ്രേൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ് 3. പെട്ടെന്നുള്ള കടുത്ത തലവേദന 4. Projectile ഛർദ്ദി, ഫിറ്റ്സ്, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ,…
Read Moreഫാസ്റ്റ്ഫുഡ് ;ഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിച്ച മാംസംഎണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽഅപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ് കാൻസറിനിടയാക്കുന്നതായി ഗവേഷകർ. ഷവർമയിലെ അപകടസാധ്യതഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ ഉണ്ടാകാനുളള സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും…
Read More