മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ പകരുന്നത്…ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ…
Read MoreTag: health department
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം
ജീവിതശൈലീരോഗങ്ങൾ-കാരണങ്ങൾ ജീവിതശൈലീരോഗങ്ങൾ അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ആയിരിക്കും. ബോഡി മാസ് ഇൻഡക്സ് സൂചന18 ൽ താഴെ ഭാരക്കുറവ്18 മുതൽ 24 വരെ ശരിയായ ഭാരം24 മുതൽ 30 വരെ ഭാരക്കൂടുതൽ30 മുതൽ 35 വരെ അമിതവണ്ണം35 മുതൽ 40 വരെ ഗുരുതരമായഅമിതവണ്ണം40 ൽ കൂടുതൽ അപകടകരമായഅമിതവണ്ണം ജീവിതശൈലീരോഗങ്ങൾ തടയാം കുട്ടികളിലെ പൊണ്ണത്തടി തടയാം
Read Moreസൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം
കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്. ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം. സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളുംവേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ്…
Read Moreവൃക്കകളുടെ ആരോഗ്യം : മുന്‍കൂട്ടി രോഗനിര്‍ണയം
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്. എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്. മൈക്രോ ആല്ബുമിന് പരിശോധനഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്. യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50% ത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.· ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു. അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സിവയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍,…
Read Moreവൃക്ക തകരാര്‍ സാധ്യത ആരിലൊക്കെ?
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്. രോഗലക്ഷണങ്ങൾ എപ്പോൾ?75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്. വൃക്ക തകരാര്‍ സാധ്യത· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ് ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. · അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍…
Read Moreമഞ്ഞപ്പിത്തം: കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം?കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു. കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസം…
Read Moreചൂടിനെ പ്രതിരോധിക്കാം: ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില് ഏല്‍ക്കരുത്. വെയിലേറ്റാൽ പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക. · കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. · വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. · കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത് · വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തിയിട്ട് പോകാതിരിക്കുക. · ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും…
Read Moreപൊള്ളുന്ന വെയിലല്ലേ, വെയിലേറ്റ് വാടല്ലേ: 11-3 മണി വരെ നേരിട്ടുള്ള വെയില് ഏല്‍ക്കരുത്
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല്തുടര്ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണം. ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.…
Read Moreസൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധന
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം…ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും. രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയ ത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോ പ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് Patch testing, എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്. ചികിത്സ10എഎം- 4 പിഎം വരെ വെയില് ഒഴിവാക്കാന്‍ ഉപദേശിക്കുക. അൾട്രാ വയലറ്റ് റേഡിയേ ഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള…
Read Moreഫോട്ടോ ടോക്സിസിറ്റിയും ഫോട്ടോ അലർജിയും
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍ ഫോട്ടോ ടോക്സിസിറ്റിചില ഔഷധങ്ങള്‍ കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകളും ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്. ഫോട്ടോ അലര്‍ജി ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ…
Read More