ടെക്സസ്: യുഎസിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധിപ്പേരേ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന നിരവധി പെൺകുട്ടികളാണ് ദുരന്തത്തിൽ ഇരയായവരിലധികവും. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കുകയെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആവർത്തിച്ചു.അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.