അങ്കമാലി മൂക്കന്നൂരില്‍ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ സഹോദരന്‍ വെട്ടിക്കൊന്നു; പോലീസില്‍ കീഴടങ്ങാന്‍ പോകന്നെന്ന് പറഞ്ഞ് ബാബു മുങ്ങി

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ ബ​ന്ധു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മു​ക്ക​ന്നൂ​ർ എ​ര​പ്പ് അ​റ​യ്ക്ക​ലി​ൽ ശി​വ​ൻ, ഭാ​ര്യ വ​സ്ത, മ​ക​ൾ സ്മി​ത എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശി​വ​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​ൻ ബാ​ബു​വാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

കൊ​ല​പാ​ത​ക​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട ബാ​ബു​വി​നെ പി​ടി​കൂ​ടാ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പോ​ലീ​സ് കീ​ഴ​ട​ങ്ങാ​ൻ പോ​കു​ന്നു എ​ന്ന പ​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​യാ​ൾ ബൈ​ക്കി​ൽ പു​റ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

ശി​വ​ന്‍റെ മ​റ്റൊ​രു മ​ക​ൾ​ക്കും ബാ​ബു​വി​ന്‍റെ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts