അഞ്ചു വർഷത്തിനുശേഷം ദിബകർ ബാനർജിയുടെ ചിത്രത്തിലൂടെ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടും ന്നിക്കുന്നു.ആക് ഷനും റൊമാൻസിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കരാറിൽ ഇരുവരും ജനുവരിയിൽതന്നെ ഒപ്പിട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇരുവരും അടുത്ത സുഹൃത്തുക്കളോടുപോലും പറഞ്ഞിരുന്നില്ല.അഞ്ചുവർഷം മുന്പ് യഷ് രാജ് ഫിലിംസ് നിർമിച്ച ഇഷ്ക്സാധ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ചഭിനയിച്ചത്. ചിത്രം വൻ വിജയമായിരുന്നു. പുതിയ ചിത്രത്തിൽ അർജുൻ കപൂർ പോലീസ് വേഷത്തിൽ എത്തുമെന്നാണ് സൂചന
അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു
