മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ പീ​ഡ​നം;സാമ്പത്തിക പ്രയാസം മാറ്റാനെത്തിയ യുവതിയുമായി അടുപ്പം, പിന്നെ ഒരു മിച്ച് താമസം; കോഴിക്കോട്ടെ ആൾ ദെൈവം ബിജുവിന്‍റെ ലീലകൾ പൊളിഞ്ഞു, കൈയിൽ വിലങ്ങുചാർത്തി പോലീസ്

 

കോ​ഴി​ക്കോ​ട്: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൂ​ടു​ത​ല്‍ പേ​രെ ഇ​ര​ക​ളാ​ക്കി​യെ​ന്ന് സൂ​ച​ന. കൊ​ടു​വ​ള്ളി ഒ​ത​യോ​ത്ത് ടി.​കെ.​ബി​ജു​വി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സി​ന് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്.

സാ​മ്പ​ത്തി​ക പ്ര​യാ​സം മാ​റു​ന്ന​തി​ന് പൂ​ജ ന​ട​ത്തു​ന്ന​തു​ള്‍​പ്പെ​ടെ ഇ​യാ​ള്‍ വ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പൂ​ജ​യു​ടെ പേ​രി​ലും മ​റ്റു​മാ​ണ് വ​ന്‍ തു​ക വി​ശ്വാ​സി​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്.

മാ​ന​ഹാ​നി ഭ​യ​ന്ന് പ​ല​രും പ​രാ​തി ന​ല്‍​കാ​ന്‍ മ​ടി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​ജു​വി​നെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍ വി​ശ്വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. ദി​വ്യ​ശ​ക്തി​യു​ണ്ടെ​ന്നും ഇ​യാ​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സം മാ​റു​ന്ന​തി​ന് പൂ​ജ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി ബി​ജു അ​ടു​പ്പ​ത്തി​ലാ​വു​ന്ന​ത്.

കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച യു​വ​തി ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഇ​യാ​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment