പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി ! ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി; പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

നിറയെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എങ്കിലും എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കിയും ലാപ്‌ടോപുകള്‍ നല്‍കും.

എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

** ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി
** ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന്
2 കോടി
** പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി
** ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിന് 6 കോടി
** കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി
** പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന്‍ വഴി വീട് വയ്ക്കാന്‍ 2080 കോടി
** മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി 60 കോടി
** ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി
** വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്താന്‍ കാരുണ്യ അറ്റ് ഹോം
** ബാംബു കോര്‍പ്പറേഷന് 5 കോടി രൂപ അനുവദിക്കും
** ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റ് പദ്ധതികള്‍ക്കും 25 കോടി രൂപ
** മത്സ്യബന്ധന മേഖലയില്‍ 10,000 വീടുകള്‍ നിര്‍മ്മിക്കും
** മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് 31 കോടി
** ലേബര്‍ കമ്മീഷണറേറ്റിന് 100 കോടി
** 5000 വയോക്ലബ് രൂപീകരിക്കും
** ഭക്ഷ്യ കിറ്റ് വിതരണം തുടരും
** കിറ്റിന് പുറമെ 15 രൂപ നിരക്കില്‍ 10 കിലോ അരി

Related posts

Leave a Comment