ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്.
പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്സദാ ഫർഹാനും ഷാഹിൻഷാ അഫ്രീഡിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീഡി 33 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹാർദിക്ക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം
