ആ​റാം വ​യ​സി​ല്‍ ബോം​ബേ​റി​ല്‍ കാ​ല് ന​ഷ്ട​മാ​യി; ഇന്ന് പുതു ജീവിതത്തിലേക്ക് പുതിയ കാൽവയ്പ്പുകളുമായി ഡോ. അസ്ന: ഒരു നാടൊന്നാടെ അ​നു​ഗ്ര​ഹത്തോടെ ഒപ്പം നിന്നു

ഡോ. ​​​​അ​​​​സ്ന ഇ​​​​നി പു​​​​തു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക്. രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ബോം​​​​ബേ​​​​റി​​​​ൽ കാ​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി പൂ​​​​വ്വ​​​​ത്തൂ​​​​രി​​​​ലെ ത​​​​ര​​​​ശി​​​​പ​​​​റ​​​​മ്പ​​​​ത്ത് വീ​​​​ട്ടി​​​​ൽ ഡോ. ​​​​അ​​​​സ്ന വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യി. ആ​​​​ല​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​യും ഷാ​​​​ർ​​​​ജ​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റു​​​​മാ​​​​യ നി​​​​ഖി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ അ​​​​സ്ന​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ താ​​​​ലി​​​​കെ​​​​ട്ടി​​​​യ​​​​ത്. നി​​​​ര​​​​വ​​​​ധി​​​​പേ​​​​രാ​​​​ണ് ധ​​​​ന്യ​​​​നി​​​​മി​​​​ഷ​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​ത്.

അ​​​​ന്ന് രാ​​​​ഷ്‌​​ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷം ന​​​​ട​​​​ന്ന പൂ​​​​വ​​​​ത്തൂ​​​​ര്‍ എ​​​​ല്‍​പി സ്‌​​​​കൂ​​​​ളി​​​​നു മു​​​​ന്നി​​​​ലാ​​​​യി ഒ​​​​രു​​​​ക്കി​​​​യ പ​​​​ന്ത​​​​ലി​​​​ലാ​​​​ണ് അ​​​​സ്‌​​​​ന വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ​​​​ത്. വി​​​​വാ​​​​ഹ​​​​ദി​​​​ന​​​​ത്തി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹം ന​​​​ൽ​​​​കാ​​​​ൻ അ​​​​ച്ഛ​​​​ന്‍ നാ​​​​ണു​​​​വി​​​​ല്ലെ​​​​ന്ന ദുഃ​​​​ഖം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​സ്‌​​​​ന​​​​യ്ക്ക് ബാ​​​​ക്കി​​​​യു​​​​ള്ള​​​​ത്.

ദ​​​​മ്പ​​​​തി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കാ​​​​ൻ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ, എം.​​​​കെ. രാ​​​​ഘ​​​​വ​​​​ൻ എം​​​​പി, ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ൽ എം​​​​പി, കെ.​​​​കെ. ശൈ​​​​ല​​​​ജ എം​​​​എ​​​​ൽ​​​​എ, ഖാ​​​​ദി ബോ​​​​ർ​​​​ഡ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ, എ​​​​ഐ​​​​സി​​​​സി അം​​​​ഗം വി.​​​​എ. നാ​​​​രാ​​​​യ​​​​ണ​​​​ൻ, കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​വ് മാ​​​​റോ​​​​ളി തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള​​​​വ​​​​ർ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment