നിരവധി വീഡിയോകൾ ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മെ സന്തോഷിപ്പിക്കും ചിലത് കരയിക്കും മറ്റ് ചിലത് ചിന്തിപ്പിക്കും. എന്തായാലും സന്തോഷം തരുന്ന വീഡിയോ കാണാനാണ് എല്ലാവർക്കും ഇഷ്ടം. ഇതൊരു മേക്ക് ഓവർ വീഡിയോ ആണ്. ഓട്ടോ റിക്ഷാക്കാരനായ യുവാവ് ഒന്ന് സ്റ്റൈലിഷ് ആകാൻ നോക്കിയതാണ് വീഡിയോ. എന്തായാലും വീഡിയോ വൈറലായതോടെ ഓട്ടോക്കാരന് ഫാൻസ് കുതിച്ച് കയറി.
ബിഫോർ, ആഫ്റ്റർ’ വീഡിയോ heformaledit എന്ന യൂസറാണ് പങ്കുവച്ചിരിക്കുന്നത്. ഓട്ടോ ഓടിച്ചു വരുന്ന യുവാവിനെയാണ് വീഡിയോയുടെ തുടക്കം കാണാൻ സാധിക്കുന്നത്. പിന്നീട് എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മേക്ക് ഓവർ എങ്ങനെ ആയിരുന്നു എന്ന് വ്യക്തമായി മനസിലാക്കി തരുന്നു.
ആദ്യ തന്നെ യുവാവിന്റെ മുടി മുറിക്കുന്നു. ഏത് തരം കട്ട് ആണ് മുടിയിൽ ചെയ്തിരിക്കുന്നതെന്നും പിന്നീട് വാച്ചിനെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമെല്ലാം കാണിച്ചു തരുന്നു.
എന്തായാലും രണ്ടാമത്തെ ലുക്കിൽ അയാൾ പൊളി ആയിരുന്നു. ഒറ്റ നോട്ടത്തിൽ ബോളിവുഡ് സ്റ്റാർ എന്ന് തന്നെ പറയാം. അത്രയ്ക്കും കിടു ആയിട്ടുണ്ട് അദ്ദേഹം.