ശാസ്ത്രീയ അന്വേഷണം! ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ്; പാലക്കാട്ടെ സുഹൃത്തിനെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ബാ​ല​ഭാ​സ്ക​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശാ​സ്ത്രീ​യമായ അ​ന്വേ​ഷ​ണ​വും ന​ട​ത്തു​മെ​ന്നും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി. പി.​അ​നി​ൽ​കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് സി.​കെ.​ഉ​ണ്ണി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കേ​സ് നി​ല​വി​ൽ അ​ന്വേ​ഷി​ക്കു​ന്ന ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യ്ക്കും ലോ​ക്ക​ൽ പോ​ലീ​സി​നും വേ​ണ്ട സ​ഹാ​യം ചെ​യ്യാ​ൻ ഡി​ജി​പി ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ചി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത് ബാ​ല​ഭാ​സ്ക​റി​ന്‍റെ സു​ഹൃ​ത്ത് അ​ർ​ജു​ൻ ആ​ണെ​ന്നുംഅതല്ല ബാ​ല​ഭാ​സ്ക​ർ ആ​യി​രു​ന്നു​വെ​ന്നും വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​മോ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​റാ​ണെ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ പോ​ലീ​സി​നോ​ട് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ർ​ജു​ന്‍റെ വാ​ദം ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​ത് അ​ർ​ജു​ൻ ആ​യി​രു​ന്നു​വെ​ന്നും ബാ​ല​ഭാ​സ്ക​ർ പി​റ​കി​ലെ സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു. ല​ക്ഷ്മി​യു​ടെ മൊ​ഴി.

ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ത​യാ​റെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കാ​ൻ അ​ർ​ജു​നി​ൽ നി​ന്നും വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ജു​ൻ ഇ​പ്പോ​ൾ ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രി​ൽ നി​ന്നും വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട്ടെ സു​ഹൃ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബാ​ല​ഭാ​സ്ക​റി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts