കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാന്‍കണ്ടി റസാഖ് ആണ് പിടിയിലായത്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷും സംഘവും ആണ് ഇദ്ദേഹത്തെ പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന് റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ക്രമക്കേടിലാണ് അറസ്റ്റ്.
2015- ഫെബ്രുവരിയിൽ ഈ ബാങ്കിൽ നിന്ന് ഇയാൾ ഭവന വായ്പ എടുത്തിരുന്നു. വര്‍ഷങ്ങളായി ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ അധികൃതര്‍ അറിയാതെ ഇയാൾ ബാങ്കിൽ ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും ചെയ്തു.
പഞ്ചാബ് നാഷണല്‍ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. ടൗണ്‍ പോലീസ് സംഘം ഉള്ള്യേരിയില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.