തിരിച്ചടിച്ച് ബാഴ്സ ജയിച്ചു

അ​നോ​യി​റ്റ: സ്പാ​​നി​​ഷ് ലാ​ ​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ വി​​ജ​​യ​​ക്കു​​തി​​പ്പു തു​​ട​​രു​​ന്നു. ലൂ​യി സു​വ​രാ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ജ​യ​മൊ​രു​ക്കി​ത്. റ​​യ​​ൽ സോ​​സി​​ദാ​​ദി​​നോടു ര​​ണ്ട് ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം നാ​​ലു ഗോ​​ളു​​ക​​ള​ടി​ച്ച് ബാ​ഴ്സ​ലോ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി.

റ​യ​ൽ സോ​സി​ദാ​ദി​ന്‍റെ അ​നോ​യി​റ്റ​യി​ൽ 11 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ബാ​ഴ്സ​ലോ​ണ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് ലാ ​ലി​ഗ മ​ത്സ​ര​ങ്ങ​ളി​ലും ബാ​ഴ്സ​ലോ​ണ അ​നോ​യി​റ്റ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 11-ാം മി​​നി​​റ്റി​​ൽ വി​ല്യ​ൻ ജോ​സി​ന്‍റെ ഹെ​ഡ​റും 34-ാം മി​​നി​​റ്റി​​ൽ ജു​​വാ​​ൻ​​മി​​യുടെ ഗോ​​ളു​ം സോ​സി​ദാ​ദി​നെ മു​ന്നി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ പി​​ന്നീ​​ട​​ങ്ങോ​​ട്ടു ബാ​​ഴ്സ​ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ സോ​സി​ദാ​ദി​ന്‍റെ വ​ല നാ​ലു ത​വ​ണ കു​ലു​ങ്ങി. ഫ്രീ​കി​ക്കി​ലൂ​ടെ ബാ​ഴ്സ​ലോ​ണ​യു​ടെ നാ​ലാം ഗോ​ൾ നേ​ടി​യ മെ​സി ഒ​രു ക്ല​ബ്ബി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി. 366 ലീ​ഗ് ഗോ​ളി​ലെ​ത്തി​യ മെ​സി ഗെ​ർ​ഡ് മു​ള്ള​റു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു.

ആ​ദ്യ പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്കു പി​രി​യും​മു​ന്പേ ബാ​ഴ്സ​ലോ​ണ ഒ​രു ഗോ​ൾ മ​ട​ക്കി. 39-ാം മി​​നി​​റ്റി​​ൽ ലൂ​​യി​ സു​​വാ​​ര​​സ് ബോ​​ക്സി​​ന്‍റെ മൂ​​ല​​യി​​ൽ നി​​ന്നു ത​​ള്ളി​​ക്കൊ​​ടു​​ത്ത പ​​ന്തി​ലേ​ക്ക് പൗ​​ളി​​ഞ്ഞോ നി​ര​ങ്ങി വീ​ണ് പ​​ന്ത് വ​​ല​​യി​​ലാ​​ക്കി. ര​ണ്ടാം പ​കു​തി അ​ഞ്ചു മി​നി​റ്റാ​യ​പ്പോ​ൾ ബാ​ഴ്സ​ലോ​ണ സ​മ​നി​ല നേ​ടി.

പ​​ന്തു​​മാ​​യി കു​​തി​​ച്ച മെ​​സി ന​​ൽ​​കി​​യ ക്രോ​​സ് സ്വീ​​ക​​രി​​ച്ച സു​​വാ​​ര​​സ് വ​ല ല​​ക്ഷ്യ​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യ​ടി​ച്ചു. പ​​ന്തു കൃ​​ത്യ​​മാ​​യി വ​​ല​​യി​​ൽ. എ​​ഴു​​പ​​ത്തി​​യൊ​​ന്നാം മി​​നി​​റ്റി​​ൽ സു​​വാ​​ര​​സ് വീ​​ണ്ടും ല​​ക്ഷ്യം ക​​ണ്ടു. ഗോ​ൾ​കീ​പ്പ​ർ ജെ​ർ​മി​നോ റൂ​ലി അ​ടി​ച്ച പ​ന്ത് നേ​രെ തോ​മ​സ് വെ​ർ​മീ​ലി​ന്‍ ഹെ​ഡ് ചെ​യ്ത് സു​വാ​ര​സി​നു ന​ൽ​കി. പ​ന്തി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ഉ​റു​ഗ്വെ​ൻ താ​രം അ​നാ​യാ​സം വ​ല​കു​ലു​ക്കി. 85-ാം മി​​നി​​റ്റി​​ൽ ല​​യ​​ണ​​ൽ​ മെ​​സി ഫ്രീ​​കി​​ക്കി​​ലൂ​​ടെ ഗോ​​ൾ നേ​​ടി. മെ​സി​യു​ടെ 366-ാമ​ത്തെ ലീ​ഗ് ഗോ​ളാ​യി​രു​ന്നു.

ഇ​​തോ​​ടെ 19 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നു 51 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ ഒ​​ന്നാം​​സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. മു​​ഖ്യ​​എ​​തി​​രാ​​ളി​​ക​​ളാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നേ​​ക്കാ​​ൾ 19 പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ബാ​​ഴ്സ​​യു​​ടെ നി​​​​ൽ​​പ്. ക​ഴി​ഞ്ഞ ദി​വ​സം റ​യ​ൽ 1-0ന് ​വി​യ്യാ​റ​യ​ലി​നോ​ട് തോ​റ്റി​രു​ന്നു. ഒ​​രു മ​​ത്സ​​രം കു​​റ​​ച്ചു ക​​ളി​​ച്ച റ​​യ​​ൽ 32 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം ​​സ്ഥാ​​ന​​ത്താ​​ണ്. അ​​ത‌‌്‌ലറ്റിക്കോ മാ​​ഡ്രി​​ഡാ​​ണ് ര​​ണ്ടാം​​സ്ഥാ​​ന​​ത്ത്. വ​​ല​​ൻ​​സി​​യ​​യാണ് മൂന്നാമത്.

Related posts