താമസ സ്ഥലത്ത് അതിഥിതൊഴിലാളികൾ മരിച്ചു; സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക്; 48 തൊഴിലാളികളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു


പ​ത്ത​നം​തി​ട്ട: ര​ണ്ട് അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളെ‍ താ​മ​സ​സ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്താ​ല്‍ മ​തി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​രു​വ​രു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു.

വെ​ണ്ണി​ക്കു​ള​ത്ത് ബം​ഗാ​ള്‍ സ്വ​ദേ​ശി ബ​ല്‍​ബീ​ര്‍ മാ​ങ്ക​ല്‍ (ക​മ​ല്‍-36) ഇ​ന്ന​ലെ രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​ളി​ച്ചെ​ങ്കി​ലും എ​ഴു​ന്നേ​ല്‍​ക്കാ​തെ വ​ന്ന​പ്പോ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​ല്‍​ബീ​ര്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ മ​റ്റ് 48 തൊ​ഴി​ലാ​ളി​ക​ളോ​ടു പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ന്ത​ള​ത്ത് ഒ​ഡീ​ഷ സ്വ​ദേ​ശി സു​ലൈ​മാ​ന്‍ ഹു​യാ​നെ (30) യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യോ​ടൊ​പ്പം ഷെ​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ള്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment