മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലും മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് ദു​രി​തം ; എംപിയും എംഎൽഎയും ഇടപെട്ടു

പ​ത്ത​നം​തി​ട്ട: മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെയ്യു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കോ​വി​ഡ് 19 ബാ​ധി​ച്ച​തി​നേ​തു​ട​ര്‍​ന്ന് ഇ​വ​ര്‍ നേ​രി​ടു​ന്ന ചി​കി​ത്സാ ബു​ദ്ധി​മു​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ ആന്‍റോ ആന്‍റണി എം​പി​യു​ടെ​യും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ​യും ഇ​ട​പെ​ട​ല്‍. ഇ​വ​ര്‍​ക്കു ല​ഭി​ച്ച പ​രാ​തി​ക​ളേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

അതാതു സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളുമായി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​ന്‍റോ ആ​ന്‍റണി എം​പി പ​റ​ഞ്ഞു. കേ​ന്ദ്ര ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലും വി​ഷ​യം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ല്‍ ഒറ്റ​പ്പെ​ട്ടു​പോ​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു രോ​ഗം ബാ​ധി​ച്ച മും​ബൈ ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ സാ​ഹ​ച​ര്യം വ​ള​രെ മോ​ശ​മാണെന്ന് ന​ഴ്സു​മാ​ര്‍ അ​റി​യി​ച്ച​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ശു​പ​ത്രി രോ​ഗ​ബാ​ധ​യേ തു​ട​ര്‍​ന്ന് അ​ട​ച്ച​പ്പോ​ള്‍ ഭാ​ട്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​വ​രി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര​ട​ക്ക​മു​ണ്ട്. യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​വും ന​ല്‍​കാ​തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ലി​യെ​ടു​ക്കു​ക​യാ​ണ്.

രോ​ഗം ബാ​ധി​ച്ച​വ​രും ജോ​ലി​യെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് ഇ​തേ​വ​രെ ചി​കി​ത്സ ആ​രം​ഭി​ച്ച​തു​മി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ന​ഴ്സു​മാ​ര്‍​ക്കു സു​ര​ക്ഷ​യും ചി​കി​ത്സാ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment