ചിറ്റൂർ: ബൈക്കിൽ നിന്നും താഴെവീണു ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചിറ്റൂർ കൊള്ളുപ്പറന്പ് ചുള്ളിയോട് വീട്ടിൽ ശശിധരന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് അണിക്കോട്ടിൽവച്ചാണ് സംഭവം. ബൈക്ക് യാത്രയ്ക്കിടെ മഴ എത്തിയപ്പോൾ കുട നിവർത്താൻ ശ്രമിക്കുന്നതിനിടെയാണ് റോഡിലേക്ക് നിയന്ത്രണംവിട്ട് വീണത്. ഗുരുതരമായി പരിക്കേറ്റ സജിതയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! ബൈക്ക് യാത്രയ്ക്കിടെ മഴ എത്തിയപ്പോൾ കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു
