നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹക്കാര്യം ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
ടീമേ..
“ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം.