ന്യൂഡൽഹി: പാൽ തിളച്ചപ്പോൾ പ്ലാസ്റ്റിക് ആയി മാറി! പഞ്ചാബിലാണ് അന്പരപ്പിക്കുന്ന സംഭവം. ലുധിയാന സ്വദേശിയായ ഹർഷ് കടയിൽനിന്നു വാങ്ങിയ പാൽ തിളപ്പിച്ചപ്പോൾ പ്ലാസ്റ്റിക് ആയി മാറുകയായിരുന്നു.
ഖന്നയിലെ മാർക്കറ്റിൽനിന്നാണ് ഹർഷ് പാൽ വാങ്ങിയത്. തിളപ്പിച്ചപ്പോൾ പാല് പതഞ്ഞുപൊങ്ങി. പാല് പിരിഞ്ഞെന്നാണു ഹര്‍ഷ് ആദ്യം കരുതിയത്. എന്നാല്‍ തിളച്ച പാൽ തണുത്തപ്പോൾ പ്ലാസ്റ്റിക് പോലെ ഇരിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ഹർഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ കണ്ടവർ വലിയ ആശങ്കയാണു പ്രകടിപ്പിച്ചത്. ഹര്‍ഷ് പിന്നീട് ഭക്ഷ്യ സുരക്ഷവിഭാഗത്തില്‍ പരാതി നല്കി. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പാലിന്റെ സാമ്പിള്‍ ശേഖരിച്ചു. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.