കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.
രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.