കോട്ടയം: നാട്ടകം പാറേച്ചാല്‍ ബൈപാസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു.
ഇന്നു രാവിലെ വേളൂര്‍ സിഎസ്ഐ പള്ളിയുടെയും എല്‍പി സ്കൂളിന്റെയും മുന്നിലാണ് അപകടമുണ്ടായത്. ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയിലാണ്. റോഡില്‍ സീബ്രാലൈനുകളുമില്ല.

