ഹോങ്കോംഗിൽ ചരക്കുവിമാനം കടലിൽ പതിച്ചു

ഹോ​ങ്കോം​ഗ്: ​ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി ക​ട​ലി​ൽ പ​തി​ച്ച അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 747 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​നീ​ങ്ങി​യ വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ട്രോ​ൾ വാ​ഹ​ന​ത്തെ​യും ഇ​ടി​ച്ച് ക​ട​ലി​ലി​ട്ടു. ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​രാ​ണു മ​രി​ച്ച​ത്. ര​ണ്ടാ​യി ഒ​ടി​ഞ്ഞ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

സു​ര​ക്ഷ​യി​ൽ മു​ന്നി​ലു​ള്ള ഹോ​ങ്കോം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മാ​ണി​ത്. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​രു​ന്ന​താ​യി വി​മാ​ന​ത്താ​വ​ളം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment