കോട്ടയം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നോണം നെല്ലിന് സര്‍ക്കാര്‍ പേരിനു മാത്രം വില കൂട്ടിയപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊള്ളനിരക്കില്‍ വാടകനിരക്ക് കൂട്ടി. നെല്ല് വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിച്ചിരിക്കെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂര്‍ വാടക 200 രൂപ കൂട്ടി. മണിക്കൂറിന് 2,200 രൂപയാണ് ഇക്കൊല്ലത്തെ നിരക്ക്. ഒന്നുകില്‍ ഈര്‍പ്പം, അല്ലെങ്കില്‍ പതിര് അതുമല്ലെങ്കില്‍ കലര്‍പ്പ് എന്നീ കാരണങ്ങള്‍ പറഞ്ഞ് മില്ലുകാര്‍ തുടക്കത്തില്‍തന്നെ കിഴിവ് ചോദിക്കുന്നു. മിനിമം മൂന്നു കിലോയാണ് വെച്ചൂര്‍, തലയാഴം പ്രദേശങ്ങളില്‍ മില്ലുകാര്‍ കിഴിവ് ഈടാക്കുന്നത്. കിഴിവ് മില്ലുകളുടെ അവകാശമാണെന്ന മനോഭാവമാണ് സപ്ലൈകോ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്. നനവുള്ള നെല്ലിന് എട്ടു കിലോ വിരെ കിഴിവ് കൊടുക്കണം. അപ്പര്‍കുട്ടനാട്ടിലെ മിക്ക പാടങ്ങളിലും ഇന്നലെ മുതല്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തുലാമഴ ശക്തിപ്പെടുന്നതിനു മുന്‍പ് കൊയ്ത്തും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്…
Read MoreCategory: Agriculture
ഫാം ടൂറിസത്തിലേക്ക് ചുവടുവച്ച് റോബിൻ; ബാല്യം മുതലേ കണ്ടും കേട്ടും വളർന്നത് കൃഷിയെക്കുറിച്ച്
മൂലമറ്റം: ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ഇഷ്ടം മനസിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടും കേട്ടും നടന്നപ്പോൾ മുതൽ മൊട്ടിട്ട മോഹമാണ്. ഇന്നത് ആഴത്തിൽ വേരൂന്നിയെന്നു മാത്രം. സമ്മിശ്ര കൃഷിതളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം. ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർഗോഡൻ കമുക് 250 , കൊക്കോ 90, വാഴ, ഡിXടി തെങ്ങ് 120 എന്നിവയെല്ലാം നട്ടു പരിപാലിച്ചുവരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻതൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽനിന്നാണ് വാങ്ങിയത്. ഒരു തൈക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽപ്പെട്ട ജാതിത്തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ്‍ നഴ്സറിയിൽനിന്നാണ് എത്തിച്ചത്. മഞ്ചേരി കുള്ളൻ…
Read Moreറബര്‍വില ഉയര്‍ത്തല്‍ പ്രഹസനം; ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍
കോട്ടയം: റബര്‍ താങ്ങുവില വര്‍ധന ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍. ഒരു കിലോ റബറിന് 200 രൂപ മിനിമംവില പ്രഖ്യാപിച്ചെങ്കിലും രജിസ്ട്രേഷന് പുതുക്കല്‍ കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്കും പ്രയോജനപ്പെടില്ല. വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആ മാസങ്ങളില്‍ മിനിമം മാര്‍ക്കറ്റ് വില 180 രൂപയായിരുന്നതിനാല്‍ കര്‍ഷകരാരും രജിസ്റ്റര്‍ ചെയ്തില്ല. നിലവില്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 178-180 രൂപയാണ്. മിനിമം വില 200 രൂപയാക്കിയിരിക്കെ ഓരോ കിലോ റബറിനും 20 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. ആ നിലയില്‍ മുന്‍പ് പദ്ധതിയിലുണ്ടായിരുന്നവരും കഴിഞ്ഞ വര്‍ഷം രജിസ്ട്രേഷന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമായ നാലര ലക്ഷം ചെറുകിട കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിക്കുക. ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന നാലു മാസങ്ങള്‍ വരാനിരിക്കെ ഇക്കൊല്ലം യാതൊരു സാമ്പത്തിക നേട്ടവും കര്‍ഷകര്‍ക്ക് ലഭിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു…
Read Moreപുഞ്ചകൃഷിക്ക് നിലമൊരുക്കി, വിത്ത് ലഭ്യമായില്ല; ആശങ്കയിൽ കർഷകർ
തിരുവല്ല: പുഞ്ചകൃഷിക്ക് നിലമൊരുക്കി കാത്തിരുന്നിട്ടും വിത്ത് ലഭ്യമാകാത്തതിന്റെ ആശങ്കയിൽ അപ്പർ കുട്ടനാട് കർഷകർ. തുലാം പകുതി കഴിഞ്ഞിട്ടും വിത്ത് ലഭ്യമാക്കാൻ കൃഷിവകുപ്പിനായിട്ടില്ല.വിതയിറക്കാന്‍ പാകത്തില്‍ അപ്പർകുട്ടനാടൻ മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഒരുക്കിയിട്ടിരിക്കുകയാണ്. മാസങ്ങൾക്കു മുന്‍പ് കൃഷിക്കുള്ള ഒരുക്കം കർഷകർ ആരംഭിച്ചതാണ്. ഇതിനിടെയിൽ അപ്രതീക്ഷിതമായി മഴ പെയ്തു. മഴ മാറിയതോടെകൃഷിയിടം ഉണങ്ങി കള കിളിര്‍ത്താല്‍ അതു നശിപ്പിച്ചു വീണ്ടും വെള്ളം കയറ്റേണ്ടി വരുന്നതു കർഷകർക്കു നഷ്ടമാകും.ഇതിനാല്‍ വെള്ളം കയറ്റാന്‍ പല പാടശേഖര സമിതികളും മടിക്കുകയാണ്. കൂടാതെ കഴിഞ്ഞ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചതോടെയാണു കാലേകൂട്ടി വിതയിറക്കാന്‍ കര്‍ഷകര്‍ തയാറായത്. എന്നാല്‍ വിത്ത് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സാധാരണയായി സെപ്റ്റംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ വിത്ത് ലഭിക്കുകയാണു പതിവ്. എന്നാല്‍ ഇതുവരെയായിട്ടും ഇവിടെ വിത്ത് ലഭിച്ചിട്ടില്ല. വിത്ത് ലഭിച്ചാല്‍ ഉടന്‍ വിതയ്ക്കാനും കര്‍ഷകര്‍ തയാറാണ്. താമസിച്ചാല്‍ കളയുടെയും ഉപ്പിന്റെയും ഭീഷണി…
Read Moreമുഖ്യമന്ത്രിയുടെ ആശ്വാസപ്രഖ്യാപനത്തില് തീരുന്നില്ല കാര്‍ഷികദുരിതം
കോട്ടയം: വന്യമൃഗംമുതല് പട്ടയംവരെ നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന കര്‍ഷക വികാരം ശമിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന തിരിച്ചടിയെ ചെറുക്കാനുമുള്ളതായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍. നെല്ല് സംഭരണവില കിലോ 28.20 രൂപയില്‍നിന്ന് 30 രൂപയാക്കിയും റബര്‍ താങ്ങുവില 180 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്തിയും കര്‍ഷകരെ കൈയിലെടുക്കാനാണ് ശ്രമം. റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതോടകം വര്‍ധിപ്പിച്ചത് കിലോയ്ക്ക് പത്ത് രൂപ മാത്രമാണ്. മൂന്നു മാസമായി റബറിന്റെ ശരാശരി വില 180 രൂപയാണ്.ആ നിലയില്‍ നിലവിലെ ബജറ്റില്‍ താങ്ങുവില 200 രൂപയായി പ്രഖ്യാപിച്ച് ഏപ്രിലില്‍ നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം റബര്‍ സബ്സിഡി സ്കീമില്‍ വകയിരുത്തിയ 1000 കോടി രൂപയില്‍ 40 കോടി രൂപ മാത്രമാണ് വിതരണം ചെയ്യേണ്ടിവന്നത്. റബർ സബ്സിഡി 250 രൂപയായി ഉയര്‍ത്തിയാലും സര്‍ക്കാരിന്…
Read Moreമണ്ണിനെ സ്നേഹിച്ച് ഷൈനി; കൃഷിയിടം വിളകളുടെ കലവറ
തൊടുപുഴ: വീട്ടിലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും മൂലമറ്റം തോമാശേരിൽ ഷൈനി തെരേസ ജോസഫിന്റെ കൃഷിയിടത്തിൽ സുലഭം. വിവിധയിനം പഴവർഗങ്ങൾ, പച്ചക്കറികൾ, തന്നാണ്ടുവിളകൾ, അഴക് വിടർത്തി നിൽക്കുന്ന പൂക്കളുടെ ശേഖരം, കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയെല്ലാം ഇവരുടെ രണ്ടേക്കർ തോട്ടത്തെ വേറിട്ടതാക്കുന്നു. പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചുവരുന്നതിനിടെ 2015ലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2019ൽ സർവീസിൽനിന്ന് വിരമിച്ചതോടെ കൃഷി വിപുലീകരിച്ചു.വിഷരഹിത ഉത്പന്നങ്ങളുടെയും വിഭവങ്ങളുടെയും ഉത്പാദനം ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. പഴവർഗങ്ങൾവിവിധയിനം പഴവർഗങ്ങളുടെ കേദാരമാണ് ഈ തോട്ടം. റംബുട്ടാൻ, പുലാസാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം, സ്റ്റാർ ഫ്രൂട്ട്, ഇൻഡോനേഷ്യൻ ചെറി, മാനില, ഓറഞ്ച്, പീനട്ട്, അബിയു, മധുര ലൂവി, ശീമനെല്ലി, വെട്ടി, മര മുന്തിരി, വുഡ് ആപ്പിൾ, ഞാവൽ, മക്കട്ടോ ദേവ, ഐസ്ക്രീം ബീൻ, സപ്പോട്ട, മിറക്കിൾ ഫ്രൂട്ട്, വിവിധയിനം പേരകൾ, ചാന്പകൾ, ലിച്ചി, പാഷൻ ഫ്രൂട്ട്, ഡ്യൂക്കോംഗ്,…
Read Moreതുലാമഴയിൽ നെൽച്ചെടികൾ നിലംപൊത്തി; മനസ് തകർന്ന് കർഷകർ
ചമ്പക്കുളം: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ തകർത്തത് കുട്ടനാടൻ കർഷകന്റെ പ്രതീക്ഷകൾ. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലാണ് പൊതുവേ രണ്ടാം കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം നെൽച്ചെടികൾ നിലംപൊത്തി. ഈ വർഷം കാലവർഷത്തിന്റെ ആധിക്യം മൂലം സാധാരണയിലും താമസിച്ചാണ് രണ്ടാം കൃഷി ഇറക്കിയത്. ചിലയിടങ്ങളിൽ കീടശല്യം ഉണ്ടായെങ്കിലും പൊതുവേ നല്ല രീതിയിൽ കൃഷി നടന്നുവരുമ്പോഴാണ് ഇപ്പോഴത്തെ ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ മഴ എത്തുന്നത്. 80 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കതിർവന്ന് പാൽ നിറയുന്ന അവസരത്തിൽ പെയ്യുന്ന മഴയത്ത് ചെടി ഒന്നാകെ വീണുപോകുന്നത് കർഷകരുടെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിക്കുന്നു. ഇപ്പോൾ വീണുപോകുന്ന നെൽച്ചെടികൾ കൊയ്യാൻ പാകമാകുമ്പോഴേക്കും കിളിർക്കും. ഇത് നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ്. ഏക്കർ ഒന്നിന് 25 മുതൽ…
Read Moreമറുനാടൻ വാഴക്കുലകൾ മാർക്കറ്റിൽ സുലഭം; കുലകൾ വിൽക്കാൻ കഴിയാതെ കർഷകർ
മുണ്ടക്കയം: കുറഞ്ഞ വിലയ്ക്ക് മറുനാടൻ വാഴക്കുലകൾ വിപണി കീഴടക്കിയതോടെ കർഷക മാർക്കറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുവാൻ തയാറാകാതെ വ്യാപാരികൾ. സാധനം വിറ്റഴിക്കുവാൻ മാർഗം ഇല്ലാതെ കർഷകർ ദുരിതത്തിൽ.തമിഴ്നാട് മേട്ടുപ്പാളയത്തിൽ നിന്നു കുറഞ്ഞ നിരക്കിൽ വാഴക്കുലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നൽകുന്നതാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാടൻ വാഴക്കുലകളുടെ വില ഗണ്യമായി കുറയുവാൻ കാരണം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന് (വിഎഫ്പിസികെ) കീഴിൽ പ്രവർത്തിക്കുന്ന കർഷക മാർക്കറ്റുകളിലും കർഷക ഓപ്പൺ മാർക്കറ്റുകളിലും വാഴക്കുലകൾ കെട്ടിക്കിടക്കുകയാണ്. 60 രൂപ വിലയുണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോൾ 30 മുതൽ 36 രൂപ വരെയാണ് ലഭിക്കുന്നത്. 80 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോൾ 20 മുതൽ 30 രൂപ വരെ മാത്രമാണ് കർഷകന് ലഭിക്കുന്നത്. പാളയംകോടനും റോബസ്റ്റയും വാങ്ങുവാൻ പോലും വ്യാപാരികൾ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം മുണ്ടക്കയം ചോറ്റിയിൽ പ്രവർത്തിക്കുന്ന വിഎഫ്പിസികെയുടെ മാർക്കറ്റിൽ…
Read Moreറംബുട്ടാന് കൃഷിയില്‍ വിജയം കൊയ്ത് തെള്ളിത്തോട് സ്വദേശി ഷിബു
അടിമാലി: റംബുട്ടാന് കൃഷിയില്‍ വിജയം കൊയ്യുകയാണ് കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു ചേലമലയില്‍. വിവിധ പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്ന ഷിബു 15 വര്‍ഷം മുമ്പാണ് റംബൂട്ടാന് കൃഷിയിലേക്ക് കടന്നത്. ഇപ്പോള്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് റംബൂട്ടാന് കൃഷി നടത്തുന്നുണ്ട്. കേരളത്തിലെ സമതലമേഖലകളില് പ്രത്യേകിച്ച് ലോറേഞ്ചില്‍ സീസണ് അവസാനിച്ചു കഴിഞ്ഞാണ് ഹൈറേഞ്ചില്‍ റംബുട്ടാന് സീസണ് ആരംഭിക്കുന്നത്. അതിനാല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഷിബു പറയുന്നു. ചിട്ടയായ ജൈവരീതിയിലുള്ള പരിപാലനംകൊണ്ട് റംബുട്ടാന് കൃഷിയില്‍ വിജയം നേടാമെന്ന് ഈ കര്ഷകന് പറയുന്നു. തെള്ളിത്തോട്ടിലെ മലമുകളിലാണ് ഷിബുവിന്റെ റംബുട്ടാന് കൃഷി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കച്ചവടക്കാര്‍ നേരിട്ടെത്തി ഷിബുവില്നിന്നും റംബുട്ടാന് വാങ്ങുന്നു. കിലോഗ്രാമിന് 200 രൂപ വിലയ്ക്കാണ് റംബുട്ടാന് വില്‍ക്കുന്നത്. എന്‍ഐടി ഇനത്തിലുള്ള ചുവപ്പ്, മഞ്ഞ പഴങ്ങള്‍ ഉണ്ടാകുന്ന റംബുട്ടാനാണ് ഷിബു കൃഷി ചെയ്യുന്നത്. കാര്‍ഷികരംഗത്ത് പഴവര്‍ഗ കൃഷിക്ക് പ്രാധാന്യമുണ്ടെന്നും ശരിയായ പരിപാലനത്തിലൂടെ…
Read Moreപ്രായം വെറും അക്കം; ജോസഫും വര്‍ക്കിയും കൃഷിയിടത്തിൽ തിരക്കിലാണ്
പാമ്പാടി: കണ്ടന്‍കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടിൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അനുജന് വര്‍ക്കി തോമസ് എന്ന കുഞ്ഞും ഒരുമിച്ചു കൃഷി തുടങ്ങിയിട്ട് അറുപതു വര്‍ഷത്തിലേറെയായി. എഴുപത്തിനാലിൽ എത്തിയ ജോസഫും എഴുപത്തിരണ്ടുകാരന് തോമസും ഇപ്പോഴും കൃഷിയിടത്തില്‍ സജീവമാണ്. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയുമൊക്കെയുള്ള വൈവിധ്യമാര്‍ന്ന ഒരു കൃഷിയിടം. വീട്ടിലേക്കു വേണ്ടതൊന്നും ചന്തയില്‍നിന്നു വാങ്ങാതെ അധ്വാനിച്ചു വിളയിക്കണമെന്നതാണ് ഇവരുടെ വിശ്വാസപ്രമാണം. കര്‍ഷകനായ വല്യപ്പന് ഔസേപ്പ് ആയിരുന്നു ഇവരുടെ പ്രചോദനം. അധ്വാനിയായിരുന്ന വല്യപ്പനൊപ്പം ചെറുപ്രായത്തില്‍ ജോസഫും വര്‍ക്കിയും ചെറുകൈ സഹായവുമായി കൂടിയതാണ്. ആ കൃഷി പരിചയം ഇപ്പോഴും ഇവര്‍ക്കു കൈമുതലായുണ്ട്. കൃഷിയെ അറിഞ്ഞും അനുഭവിച്ചും മുന്നേറിയ ഇരുവര്‍ക്കും പറയാനുള്ളത് മണ്ണിന്റെ മണമുള്ള നല്ല ഓര്‍മകളാണ്; ബാല്യത്തില്‍ വല്യപ്പനൊപ്പം ചന്തയ്ക്കു പോയതും യാത്രയ്ക്കിടെ ആനിവേലിയിലെ ചായക്കടയില്‍നിന്ന് കടുംകാപ്പിയും പരിപ്പുവടയും ബോണ്ടയുമൊക്കെ കഴിച്ചതും. സ്നേഹനിധിയായ വല്യപ്പനെപ്പറ്റി പറയുമ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ നനവ്. ഈറ…
Read More