ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…
Read MoreCategory: All News
ജെൻ സി: ജനാധിപത്യത്തിലെ പുതിയ നേപ്പാൾ പാഠം
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്. അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത. സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു. അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്. ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി…
Read Moreജോർജ് സാറൊക്കെ സിനിമയിൽ മതി
നിരപരാധിയും നിസഹായനുമായ യുവാവിനെ വെറും ഈഗോയുടെ പേരിൽ വളഞ്ഞിട്ടു തല്ലിയ പോലീസുകാരെ സർക്കാർ സംരക്ഷിക്കരുത്. ദൃശ്യം പുറത്തുവിടാതെയും “ശിക്ഷ’യായി വീടുകൾക്കടുത്തേക്കു സ്ഥലംമാറ്റം കൊടുത്തും 28 മാസം സംരക്ഷകരായിരുന്ന സർക്കാർ ഇപ്പോഴവരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. പതിവു നാടകമാണെങ്കിൽ ശന്പളത്തോടുകൂടിയ അവധിയാണത്! രാഷ്ട്രീയതാത്പര്യങ്ങൾ താറുമാറാക്കിയ ക്രമസമാധാനം സംസ്ഥാനത്ത് അസഹനീയമായി. ഈ ക്രിമിനലുകളെ പിരിച്ചുവിടണം. അല്ലെങ്കിൽ, കുന്നംകുളം ഗുണ്ടകളെ ഒക്കത്തിരുത്തുന്നവരോടു കടക്കു പുറത്തെന്ന് കേരളത്തിനു പറയേണ്ടിവരും. എസ്. സന്ദീപ്, സജീവൻ, സുഹൈർ എൻ. നുഹ്മാൻ, ശശിധരൻ, പിന്നെ കാമറയിൽ പതിയാതെ അതിബുദ്ധി കാണിച്ച ഡ്രൈവർ സുഹൈർ… ഇവരൊന്നും ഇനി സർവീസിൽ ഉണ്ടാകരുത്. ദൃശ്യങ്ങൾ മുക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതിയിൽ പരാജയപ്പെട്ടതുകൊണ്ടു മാത്രമാണ് 2023 ഏപ്രിൽ അഞ്ചിനു തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതകൾ പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്താണ് ഇര. രാത്രിയിൽ വഴിയിൽ നിന്ന…
Read Moreഅധ്യാപകനെ ‘പീഡിപ്പിച്ച’ വിദ്യാർഥിനികൾ
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്. മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു. 11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു…
Read Moreയഥാർഥ ബോംബ് ജനങ്ങളുടെ കൈയിൽ
പാറ്റ്നയിൽ ഇന്ത്യ മുന്നണി റാലിയിലെ ആൾക്കൂട്ടം അവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പക്ഷേ, വ്യാജ വോട്ടർപട്ടികയിൽ രാഹുൽ ഗാന്ധി ഇട്ട ബോംബ് ബിഹാറിലെ എൻഡിഎ കസേരകൾ തെറിപ്പിക്കുമോയെന്നറിയാൻ ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. ബംഗളൂരുവിലെ വ്യാജ വോട്ടർപട്ടിക ആറ്റം ബോംബായിരുന്നെങ്കിൽ വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപനത്തിലായിരുന്നു “ഹിരോഷിമയ്ക്കു പിന്നാലെ നാഗാസാക്കി” എന്ന ഭീഷണി. അദ്ദേഹം ഉന്നയിച്ച കള്ളവോട്ട് ആരോപണമല്ല, അതിനെ പ്രതിരോധിക്കാനാവാതെ പരുങ്ങിയ തെരഞ്ഞെടുപ്പു കമ്മീഷനാണ് രാജ്യത്തെ നടുക്കിയത്. ബിഹാറിൽ വരാനിരിക്കുന്ന ഒക്ടോബർ വിപ്ലവത്തിൽ ഇന്ത്യ മുന്നണി അധികാരം പിടിക്കുമോയെന്നതല്ല, വെട്ടിമാറ്റപ്പെട്ട വോട്ടർമാരെയെല്ലാം ഉൾപ്പെടുത്തി അവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ഒന്നുറപ്പ്; ബിഹാറിൽ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കിറങ്ങും. ബിജെപി ഭരണത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയാരോപണം ആദ്യമല്ല. ജയിക്കുന്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ്, തോൽക്കുന്പോൾ കണ്ടെത്തുന്ന ന്യായമാണ് അതെന്ന പരിഹാസത്തിൽ…
Read Moreഹൈവേ കൊള്ളയുടെ പാലിയേക്കര സങ്കേതം
അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു. തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്. കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്? 2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ്…
Read Moreആടിവാ കാറ്റേ…
ഉപാധിരഹിത പട്ടയത്തിലേക്ക് ഇനിയും കടമ്പകൾ
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും. അതോടൊപ്പം പതിച്ചുനല്കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്. പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ…
Read Moreഓണം വൈബ്…
സംവരണത്തിന്റെ പേരിൽ മുതലെടുപ്പിനിറങ്ങുന്നവർ
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും സൗഹാർദത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരുടെ കൈയിലെ പുതിയൊരു ആയുധമായിരിക്കുകയാണ് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണമായ ഇഡബ്ല്യുഎസ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മാനദണ്ഡങ്ങൾക്കു വിധേയമായി 10 ശതമാനം സംവരണമേർപ്പെടുത്തി 103-ാം ഭരണഘടനാ ഭേദഗതിയുണ്ടായതുമുതൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇപ്പോൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണക്കാർ എന്തോ വലിയനേട്ടമുണ്ടാക്കുന്നു എന്നതരത്തിലുള്ള പ്രചാരണമാണ് ഉത്തരവാദിത്വപ്പെട്ട ചിലരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നത്. ഇഡബ്ല്യുഎസ് സംവരണം വന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാതിരിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു ന്യായമായും സംശയിക്കാം.കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ പിന്നാക്ക സംവരണത്തിന് അർഹതയുള്ളവരും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവരും തമ്മിൽ താരതമ്യം ചെയ്താൽ അന്തരത്തിന്റെ വ്യാപ്തി മനസിലാക്കാം. എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള…
Read More