കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ…
Read MoreCategory: All News
കൊച്ചി പുറംകടലില്‍ കപ്പൽ മുങ്ങിയ സംഭവം: മോശം കാലാവസ്ഥയെന്ന ക്യാപ്റ്റന്റെ വാദം പൊളിയുന്നു; അപകടകാരണം ബല്ലാസ്റ്റ് ടാങ്കിന്റെ സാങ്കേതിക തകരാര്‍
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയത് മോശം കാലാവസ്ഥ മൂലമാണെന്ന ചരക്കുകപ്പലിന്റെ മാസ്റ്ററായ (ക്യാപ്റ്റന്‍) റഷ്യന്‍ പൗരന് ഇവാനോവ് അലക്സാണ്ടറിന്റെ വാദം പൊളിയുന്നു. അപകട കാരണം ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് മറൈന്‍ മര്‍ക്കന്റൈന്‍ ഡിപ്പാര്‍ട്ട്മെന്റി(എംഎംഡി)ന്റെ കണ്ടെത്തല്‍. യാത്രാമധ്യേ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേയ്ക്ക് ചരിയുകയും മണിക്കൂറുകള്‍ക്ക് ശേഷം മുങ്ങുകയുമായിരുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായോ എന്ന് എംഎംഡി അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സഹകരിക്കുന്നുണ്ട്. കപ്പല്‍ പൂര്‍ണമായി നീക്കുംഅപകടത്തില്പ്പെട്ട കപ്പലും കണ്ടെയ്നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാന മേഖലയില്‍നിന്ന് കപ്പല്‍ നീക്കണമെന്ന് കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയെങ്കിലും ടാങ്കുകളിലെ ഇന്ധനം ചോര്‍ന്നിട്ടില്ല. കാത്സ്യം കാര്‍ബൈഡും മറ്റും സംഭരിച്ചിരുന്ന അപകടകരമായ കണ്ടെയ്നറുകളൊന്നും തീരത്ത്…
Read Moreഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചു വരുത്തി കൊലപ്പെടുത്തും: വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം മുതലകള്‍ നിറഞ്ഞ കനാലിൽ ഉപേക്ഷിക്കും; സീരിയല്‍ കില്ലര്‍ പിടിയില്‍
ജയ്പുർ: രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന 67കാരനായ ദേവേന്ദര്‍ ശര്‍മയാണു പോലീസിന്റെ പിടിയിലായത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചശേഷം കൊലപ്പെടുത്തി വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്. 2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ഈവിധം ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇയാൾ ചെയ്തതായും പോലീസ് പറയുന്നു.
Read Moreടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; റിസോര്‍ട്ട് ജീവനക്കാര്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read Moreപാർക്കിൻസൺസ് രോഗം- നേരത്തേ ചികിത്സ തുടങ്ങാം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ളൂയിഡിന്റെ അളവു കൂടുന്നതു മൂലമോ (normal pressure hydrocephalus) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതുപോലെ, പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടിവരും. ചികിത്സാരീതികള്‍ പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാനാവില്ല. എന്നാല്‍ നേരത്തേതന്നെ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനനാവും.അതോടൊപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സയില്ലെങ്കില്‍ 7-10 വര്‍ഷം രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ 25-30 വര്‍ഷം വരെ…
Read Moreയുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു; പണമിടപാടുകളിൽ ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള പേരുകൾ കാണിക്കും
കൊല്ലം: യുപിഐ വഴി യുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. തെറ്റായ പേരുകൾ ഉള്ള അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന മാറ്റം. വഞ്ചനാപരമായ ഇടപാടുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പുതിയ സംവിധാനം വരുമ്പോൾ ഒരാൾ പണം അയക്കുന്നത് ആർക്കാണോ ആ വ്യക്തിയുടെ യഥാർഥ പേര് കാണാൻ കഴിയും. ഇതുവരെ വ്യക്തികളുടെ അപരനാമത്തിലും വിളിപ്പേരിലുമൊക്കെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. പുതിയ സംവിധാനത്തിൽ അത് സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പേര് തന്നെ ഉണ്ടെങ്കിലേ ഇടപാടുകൾ സാധ്യമാകുകയുള്ളൂ. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഈ പുതിയ നിയമം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.യുപിഐ ആപ്പുകൾ പേയ്മെൻ്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിച്ച് ഉറപ്പിച്ച അക്കൗണ്ട് ഉടമകളുടെ പേരുകൾ കാണിക്കണം. എന്നാലേ പണം കൈമാറ്റം നടക്കുകയുള്ളൂ. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനാണ്…
Read Moreചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി വി. ഡി. സതീശൻ
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയമെന്ന് വി.ഡി സതീശന്. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി അദ്ദേഹം ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തി. വിഴിഞ്ഞം കമ്മീഷനിംഗ് വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കസേരയില്‍ വി.ഡി സതീശന് എന്ന പേര് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം.
Read Moreനമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം: ധന്യ മേരി വർഗീസ്
നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ…
Read Moreഹോട്ടൽ മുറിയുടെ താക്കോൽ മോഷ്ടിച്ച് ആരോ അന്ന് അകത്ത് കടന്നു; റിസപ്ഷനിസ്റ്റിനോട് പരാതിപ്പെട്ടപ്പോൾ ഹൗസ് കീപ്പിംഗ് ആണെന്ന് പറഞ്ഞ് ഒഴിവായി; ഇന്നും ഭയത്തോടെയാണ് അത് ഓര്‍ക്കുന്നത്; മൗനി റോയ്
മിനിസ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറസാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന് വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്നിയുടെ പ്രൊമോഷന് തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയിലെ മൗനിയുടെ പ്രകടനം കൈയടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയതിനെക്കുറിച്ചാണ് മൗനി സംസാരിച്ചത്. അഭിമുഖത്തിലാണ്…
Read Moreഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; വീഡിയോ വൈറൽ
ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read More