മുംബൈ: ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 74 ഡോളർ കടന്നു. രൂപയ്ക്കു വീണ്ടും വില താണു. എങ്കിലും ഓഹരികൾക്കു വില കൂടി. വീപ്പയ്ക്ക് 80 ഡോളറിനും 100 ഡോളറിനുമിടയ്ക്ക് വില എത്തിക്കണമെന്നു സൗദി അറേബ്യ ആഗ്രഹിക്കുന്നതായ റിപ്പോർട്ടുകളാണ് രണ്ടു ദിവസംകൊണ്ട് വീപ്പയ്ക്ക് രണ്ടു ഡോളർ വർധിപ്പിച്ചത്. 30 ഡോളറിനു താഴോട്ടുപോയ ക്രൂഡ് വില രണ്ടുവർഷംകൊണ്ട് ഇരട്ടിയിലധികമായി. സൗദിയുടെ നേതൃത്വത്തിൽ ഒപെകും (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) റഷ്യയും എണ്ണ ഉത്പാദനം കുറച്ചുനിർത്തിയാണ് വില കൂട്ടിയത്. 2016 ആദ്യം 30 ഡോളറിനു താഴെ വിലവന്ന ശേഷമാണ് ഒപെകും റഷ്യയും കൂട്ടായ നീക്കമാരംഭിച്ചത്. അതു വലിയ വിജയമായെന്ന് ഇപ്പോൾ തെളിഞ്ഞു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 74.45 ഡോളർവരെ കയറി. വെസ്റ്റ് ടെക്സസ് ഇനം 69 ഡോളർ കടന്നു. ക്രൂഡ് വിലക്കയറ്റം ഓഹരിവിപണിയിൽ എണ്ണക്കന്പനികൾക്കു വിലയിടിച്ചു. ബിപിസിഎലിന് 6.81…
Read MoreCategory: Business
ഒമ്പതു ദിവസത്തിനുശേഷം ഓഹരികൾക്ക് ഇടിവ്
മുംബൈ: തുടർച്ചയായ ഒൻപതു ദിവസം ഉയർന്ന ഓഹരിസൂചികകൾ ഇന്നലെ താണു. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലായിരുന്നു വിലയിടിവ്.പ്രശ്നകടങ്ങൾ നിർണയിക്കാനുള്ള പുതിയ വ്യവസ്ഥയിൽ അയവ് വരുത്തില്ലെന്നു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.പി. വിശ്വനാഥൻ വ്യക്തമാക്കിയത് ബാങ്ക് ഓഹരികളുടെ വിലയിടിയാൻ കാരണമായി. ഇതാണു സൂചികകളെ താഴ്ത്തിയത്. വലിയ കടങ്ങളുടെ തിരിച്ചടവ് ഒരു ദിവസം വൈകുന്പോൾതന്നെ പ്രശ്നകടങ്ങൾ സംബന്ധിച്ച നടപടിക്രമം ആരംഭിക്കണമെന്നാണു റിസർവ് ബാങ്ക് ഫെബ്രുവരി 12-നു നിർദേശിച്ചിരുന്നത്. ഇതിൽ അയവു വരുത്തണമെന്നു ഗവൺമെന്റും വ്യവസായികളും ബാങ്കുകളും ആവശ്യപ്പെട്ടുവരുന്നതിനിടയിലാണു റിസർവ് ബാങ്ക് നിലപാടിൽ മാറ്റമില്ലെന്നറിയിച്ചത്. വിദേശനിക്ഷേപകർ ഈ ദിവസങ്ങളിൽ പണം പിൻവലിക്കുകയാണ്. ചൊവ്വാഴ്ച അവർ 951.39 കോടി രൂപ പിൻവലിച്ചു. സ്വദേശിനിക്ഷേപസ്ഥാപനങ്ങൾ അന്ന് 723.81 കോടിയുടെ ഓഹരികൾ വാങ്ങി. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയ്ക്കു വില താണു.രൂപ തുടർച്ചയായ നാലാം ദിവസവും താണു. ഇന്നലെ…
Read Moreനോട്ട് ക്ഷാമത്തിന്റെ ഏഴു കാരണങ്ങൾ
ന്യൂഡൽഹി: രാജ്യത്താകെ നോട്ട് ക്ഷാമം നേരിട്ടതിന് സർക്കാരും ബാങ്കുകളും വിദഗ്ധരും പല കാരണങ്ങളാണ് നിരത്തുന്നത്. നിരവധി സംസ്ഥാനങ്ങളിൽ കറൻസികൾക്ക് ലഭ്യതക്കുറവുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. പരിഹാരം എത്രവേഗം എന്നതിനെക്കുറിച്ച് വ്യക്തമായി ഉത്തരവുമില്ല. 1. ഉത്സവ സീസണ് പല സംസ്ഥാനങ്ങളിലും വിളവെടുപ്പു കാലമാണ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണവുംസജീവം. ഉത്തരേന്ത്യയിലും മറ്റും വിളവെടുപ്പു കാലത്തെ ഉത്സവങ്ങളായ വൈശാഖി, ബീഹു തുടങ്ങിയവ മുതൽ സ്വർണവിപണനത്തിനായുള്ള ഇന്നത്തെ അക്ഷയതൃതീയ വരെയുള്ളവയുടെ കാലം. 2. എഫ്ആർഡിഐ ബിൽ നിർദിഷ്ട ഫിനാൻഷ്യൽ റൊസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ചുള്ള സംശയങ്ങളും കിംവദന്തികളും കറൻസി ക്ഷാമത്തിലേക്കു വഴിതെളിച്ചു. ഈ ബിൽ പാസാക്കി നിയമം ആയാൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാകില്ലെന്ന അഭ്യൂഹം ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. എടിഎമ്മുകളിൽനിന്നും വലിയ തോതിൽ പണം പിൻവലിക്കാനും ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരിച്ചെടുക്കാനും കിംവദന്തി കാരണമായെന്നാണ് റിപ്പോർട്ട്. 3. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങൾ മേയ്…
Read Moreചൈനയ്ക്കു മെച്ചപ്പെട്ട വളർച്ച
ബെയ്ജിംഗ്: ജനുവരി-മാർച്ച് ത്രൈമാസത്തിൽ ചൈനീസ് സാന്പത്തിക (ജിഡിപി) വളർച്ച പ്രതീക്ഷയിലും മെച്ചമായി. 6.8 ശതമാനമാണു വളർച്ച. ഒക്ടോബർ-ഡിസംബറിലും 6.8 ശതമാനം വളർന്നതാണ്. സാന്പത്തികവളർച്ച ശുഭോദർക്കമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വിലയിരുത്തി. അമേരിക്കയുമായി വ്യാപാരയുദ്ധത്തിനു സാധ്യത ഉള്ളതിനാൽ വരും മാസങ്ങളിൽ വളർച്ച കുറയുമെന്ന ആശങ്കയുണ്ട്. അമേരിക്കയിലേക്കാണു ചൈനീസ് കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗം പോകുന്നത്. അമേരിക്ക പിഴച്ചുങ്കം ചുമത്തിയാൽ കയറ്റുമതി കുറയും. ജനുവരി-മാർച്ചിലെ വ്യവസായ വളർച്ചയും 6.8 ശതമാനമുണ്ട്. ഇതിനിടെ ചൈനീസ് കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ പണ അനുപാതം ഒരു ശതമാനം കുറച്ചു. കഴിഞ്ഞമാസം ചൈനീസ് വായ്പകളുടെ വളർച്ച കുറവായ പശ്ചാത്തലത്തിലാണിത്. ഇതു വായ്പാലഭ്യത കൂട്ടും.
Read Moreരൂപയ്ക്കു തളർച്ച; കമ്പോളത്തിൽ ആശ
മുംബൈ: തുടർച്ചയായ എട്ടാം ദിവസവും ഓഹരിസൂചികകൾ കയറിയെങ്കിലും രൂപയുടെ വില ഇടിയുന്നതു കന്പോളത്തിൽ ആശങ്ക പടർത്തുന്നു. ഇന്നലെ ഡോളറിന് 29 പൈസ കയറി 65.49 രൂപയായി. കയറ്റുമതി മാർച്ചിൽ അപ്രതീക്ഷിതമായി കുറഞ്ഞതും വാണിജ്യകമ്മി കൂടിയതുമാണ് രൂപയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങൾ. ആഗോള പ്രശ്നങ്ങളും വിഷയമായി. വെള്ളിയാഴ്ച 65.20 രൂപയായിരുന്നു ഡോളർ. ഒരാഴ്ചമുന്പ് 65 രൂപയ്ക്കു താഴെയായിരുന്നു ഡോളർവില. ഇന്നലെ 0.44 ശതമാനം താണതോടെ കഴിഞ്ഞ ഒക്ടോബർ മൂന്നിനു ശേഷമുള്ള ഏറ്റവും താണ നിലയിലേക്ക് രൂപ പോയി. പത്താംതീയതിക്കു ശേഷം രൂപയ്ക്ക് 0.77 ശതമാനം ഇടിവുണ്ടായി. ഇന്ത്യ നിരീക്ഷണത്തിൽ ഇന്ത്യയുടെ വിദേശനാണയ നയം സംബന്ധിച്ച് അമേരിക്കൻ ധനവകുപ്പ് ആക്ഷേപങ്ങൾ ഉന്നയിച്ചതും രൂപയുടെ താഴ്ചയ്ക്കു കാരണമായി. ചൈനയ്ക്കും മറ്റു നാലു രാജ്യങ്ങൾക്കുമൊപ്പമാണ് ഇന്ത്യയെ യുഎസ് ട്രഷറി വകുപ്പ് നിരീക്ഷണ പട്ടികയിൽ പെടുത്തിയത്. നിരീക്ഷണം ഇന്ത്യയെ കുറ്റക്കാരായി കണക്കാക്കിയാൽ ഇന്ത്യയിൽനിന്ന് സാധനങ്ങൾ…
Read Moreഅക്ഷയ തൃതീയ: 50% ഓഫറുകളുമായി ആമസോണ് ഫാഷൻ
കൊച്ചി: പ്രമുഖ ഓണ്ലൈൻ ഫാഷൻ വിപണിയായ ആമസോണ് ഫാഷൻ അക്ഷയതൃതീയ പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 14 മുതൽ 18 വരെ ആകും ആനുകൂല്യങ്ങൾ ലഭ്യമാകുക. 70ൽപ്പരം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളുടെ 30,000 നൂതന സ്റ്റൈലുകളിലുള്ള ആഭരണങ്ങൾ ആമസോണ് വഴി സ്വന്തമാക്കാം. മാത്രമല്ല, സ്വർണനാണയങ്ങളുടെ വൻ ശേഖരവും ആമസോണ് ഒരുക്കിയിട്ടുണ്ട്. നൂതന ഡിസൈനിലുള്ള ലോക്കറ്റുകൾ, കമ്മലുകൾ, 22 കാരറ്റ് വളകൾ, മൂക്കുത്തികൾ, മാലകൾ, ടുഷി നെക്ലെസുകൾ, ഡയമണ്ട് ആഭരണങ്ങൾ, സ്വർണനാണയങ്ങൾ തുടങ്ങിയവയും ഇളവുകളോടെ സ്വന്തമാക്കാം. ജോയ് ആലുക്കാസ്, മലബാർ ഗോൾഡ്, കല്യാണ് ജ്വല്ലേഴ്സ്, തനിഷ്ക് തുടങ്ങിയ ബ്രാൻഡുകളുടെ ആഭരണങ്ങൾക്ക് 50 ശതമാനം ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണനാണയങ്ങൾക്ക് 15 ശതമാനം ഇളവുകളും ലഭ്യമാകും. സ്വർണത്തിനു സ്വർണം ഓഫർ വില്പനയിൽ പങ്കാളികളാകുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 10 ഗ്രാം സ്വർണനാണയവും സമ്മാനമായി നേടാം. പതിനായിരം രൂപയിൽ കൂടുതൽ പർച്ചേസ് ചെയ്യുന്നവരിൽ…
Read Moreവിമാനത്തിൽ വിഷുസദ്യ ഒരുക്കി ജെറ്റ് എയർവേസ്
നെടുമ്പാശേരി: വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു പുറപ്പെട്ട ജെറ്റ് എയർവേസിന്റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ വിളന്പി. ജെറ്റ് എയർവേസിന്റെ ഷെഫുകൾ തയാറാക്കിയ വിഭവങ്ങളാണു നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, എക്കോണമി ക്ലാസുകളിലെ യാത്രക്കാർക്കു വിതരണം ചെയ്തത്. പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്കു ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നീ വേളകളിൽ സ്പെഷൽ ഡിഷുകൾ നല്കി. ബ്രേക്ഫാസ്റ്റിനു വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്സ് എന്നീ വിഭവങ്ങളാണു വിളന്പിയത്. ഉച്ചയ്ക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച, കറിവേപ്പിലയും കടുകും ചേർത്ത പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയവ ഊണിനൊപ്പമുണ്ടായിരുന്നു. മൂന്നുനേരം പ്രത്യേകമായി പായസവും യാത്രക്കാർക്കു നല്കി. ഇക്കോണമി ക്ലാസ് യാത്രക്കാർക്കും പ്രത്യേക വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഈ…
Read Moreബിറ്റ്കോയിൻ മോഷണം; നഷ്ടം 19 കോടി രൂപ
മുംബൈ: രാജ്യത്തെ പ്രമുഖ ഗൂഢ കറൻസി എക്സ്ചേഞ്ച് ആയ കോയിൻ സെക്യുറിൽ 19 കോടി രൂപ വിലയുള്ള ബിറ്റ്കോയിൻ മോഷണം. 438 ബിറ്റ്കോയിനുകളാണു കവർന്നത്. കന്പനിയിലെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. അമിതാഭ് സക്സേനയെ സംശയിക്കുന്നതായി കാണിച്ചു കന്പനി പോലീസിൽ പരാതി നൽകി. സക്സേന രാജ്യം വിട്ടുപോകാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു. കോയിൻ സെക്യുറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മൊഹിത് കാൽറയാണു പരാതി കൊടുത്തിരിക്കുന്നത്. ഇടപാടുകാരുടെ പണം തിരിച്ചെടുക്കാൻ എല്ലാ ശ്രമവും നടത്തിവരികയാണെന്ന് കോയിൻ സെക്യുർ ഇടപാടുകാരെ അറിയിച്ചു. ഇടപാടുകാർക്കു ബിറ്റ്കോയിൻ ഗോൾഡ് വിതരണം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നഷ്ടം ശ്രദ്ധയിൽപ്പെട്ടതത്രെ. കംപ്യൂട്ടർ പ്രോഗ്രാമിൽ അധിഷ്ഠിതമാണു ബിറ്റ്കോയിൻ പോലുള്ള ഗൂഢ കറൻസികൾ. നിശ്ചിത സംഖ്യ ബിറ്റ് കോയിനുകളേ ഉണ്ടാക്കാനാവൂ. ഈ ദൗർലഭ്യമാണ് അവയ്ക്കു വില ഉണ്ടാക്കുന്നത്. 19,000- ഡോളർവരെ വിലവന്ന ബിറ്റ്കോയിന് ഇപ്പോൾ 7000 ഡോളറിൽ താഴെയാണു…
Read Moreവിദേശനാണ്യ ശേഖരത്തിൽ വീണ്ടും റിക്കാർഡ്
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും റിക്കാർഡിൽ. ഏപ്രിൽ ആറിന് അവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 50.36 കോടി ഡോളർ വർധിച്ചു. ഇതോടെ ശേഖരം 42,486.47 കോടി ഡോളർ (27.61 ലക്ഷം കോടി രൂപ) ആയി. ഒരുവർഷംകൊണ്ടു ശേഖരത്തിലുണ്ടായ വർധന 5586.64 കോടി ഡോളറാണ്. ഇപ്പോൾ പതിനൊന്നു മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം രാജ്യത്തിനുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണു ശേഖരം 40,000 കോടി ഡോളർ കടന്നത്. വിദേശ കറൻസിയിലുള്ള കടപ്പത്രങ്ങൾ, സ്വർണം, അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യിലെ റിസർവ്, ഐഎംഎഫ് നാണ്യമായ എസ്ഡിആർ എന്നിവ ചേർന്നതാണു വിദേശനാണ്യ ശേഖരം. കറൻസി മൂല്യം ഏപ്രിൽ ആറിനു രാജ്യത്തു പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യം 18.43 ലക്ഷം കോടി രൂപയായി. ഇതു കറൻസി നിരോധനത്തിനു മുന്പുള്ള കറൻസി മൂല്യത്തേക്കാൾ 60,000 -ൽപരം കോടി രൂപ അധികമാണ്.
Read Moreപ്രതിരോധമേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് അവസരം: പ്രധാനമന്ത്രി
പ്രതിരോധ മേഖലയിലേക്ക് സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള വഴി തുറന്ന് ഇന്നൊവേഷൻ ഫോർ ഡിഫൻസ് എക്സലൻസിന് (ഐഡെക്സ് ) ഒൗദ്യോഗിക തുടക്കം. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ഡിഫൻസ് എക്സ്പോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാർട്ടപ് സംരംഭങ്ങളെ പ്രതിരോധമേഖലയിലേക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും പ്രതിരോധ വ്യവസായ സംബന്ധിയായ ഇടനാഴികൾ ആരംഭിക്കും. എന്നാൽ, ഇത് പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും 1,500 കോടി ഡോളർ മുടക്കി അമേരിക്കൻ കന്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽനിന്നു 110 പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കാനും കയറ്റുമതി ചെയ്യാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2014ൽ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി അനുമതി 118 ആയിരുന്നുവെങ്കിൽ ഇന്നത് 794 ആണ്. ഇതിലൂടെ 8,400 കോടി…
Read More