ചൈ​ന​യ്ക്കു മെ​ച്ച​പ്പെ​ട്ട വ​ള​ർ​ച്ച

ബെ​യ്ജിം​ഗ്: ജ​നു​വ​രി-​മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ ചൈ​നീ​സ് സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച പ്ര​തീ​ക്ഷ​യി​ലും മെ​ച്ച​മാ​യി. 6.8 ശ​ത​മാ​ന​മാ​ണു വ​ള​ർ​ച്ച. ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​റി​ലും 6.8 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്.

സാ​ന്പ​ത്തി​കവ​ള​ർ​ച്ച ശു​ഭോ​ദ​ർ​ക്ക​മാ​ണെ​ന്ന് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ വി​ല​യി​രു​ത്തി. അ​മേ​രി​ക്ക​യു​മാ​യി വ്യാ​പാ​ര​യു​ദ്ധ​ത്തി​നു സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ വ​ള​ർ​ച്ച കു​റ​യു​മെ​ന്ന ആ​ശ​ങ്കയുണ്ട്. അ​മേ​രി​ക്ക​യി​ലേ​ക്കാ​ണു ചൈ​നീ​സ് ക​യ​റ്റു​മ​തി​യു​ടെ അ​ഞ്ചി​ലൊ​രു​ ഭാ​ഗം പോ​കു​ന്ന​ത്. അ​മേ​രി​ക്ക പി​ഴ​ച്ചു​ങ്കം ചു​മ​ത്തി​യാ​ൽ ക​യ​റ്റു​മ​തി കു​റ​യും. ജ​നു​വ​രി-​മാ​ർ​ച്ചി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യും 6.8 ശ​ത​മാ​നമു​ണ്ട്.

ഇ​തി​നി​ടെ ചൈ​നീ​സ് കേ​ന്ദ്രബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ പ​ണ അ​നു​പാ​തം ഒ​രു ശ​ത​മാ​നം കു​റ​ച്ചു. ക​ഴി​ഞ്ഞ​മാ​സം ചൈ​നീ​സ് വാ​യ്പ​ക​ളു​ടെ വ​ള​ർ​ച്ച കു​റ​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ഇ​തു വാ​യ്പാല​ഭ്യ​ത കൂ​ട്ടും.

Related posts