ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത അഞ്ചുവർഷത്തിനിടെ 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ചൈനീസ് വാഹനനിർമാണക്കന്പനിയായ എംജി മോട്ടോർ ഇന്ത്യ. ചൈനയിലെ എസ്എഎെസി കന്പനിയുടെ ഉപവിഭാഗമാണ് എംജി മോട്ടോർ. അടുത്തവർഷംമുതൽ മൂലധന നിക്ഷേപം നടത്തുമെന്നും ഓരോ വർഷവും ഓരോ പുതുവാഹനം ഇന്ത്യൻ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്നും എംജി മോട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് ചബ പറഞ്ഞു. അടുത്ത വർഷം കന്പനി ഒരു എസ്യുവി ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ മോട്ടോഴ്സിൽനിന്ന് കഴിഞ്ഞ വർഷം വാങ്ങിയ ഗുജറാത്തിലെ ഹലോൾ പ്ലാന്റിലാണ് ഇപ്പോൾ എംജി മോട്ടോർ പ്രവത്തിക്കുന്നത്. ഈ പ്ലാന്റിന്റെ ഉത്പാദന ക്ഷമത പ്രതിവർഷം 80000 യൂണിറ്റുകളിൽനിന്ന് ഒരു ലക്ഷം യൂണിറ്റായി ഉയർത്താനും കന്പനി പദ്ധതിയിടുന്നു. ഡൽഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളിൽ ഡീലർമാരെ കണ്ടെത്താനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്, ഫ്യുയൽ സെൽ വാഹനങ്ങൾ ഇന്ത്യക്കായി നിർമിക്കാൻ കന്പനിക്കു താത്പര്യമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ…
Read MoreCategory: Business
വില തിരിച്ചുപിടിച്ചു കുരുമുളക്
വിപണി വിശേഷം / കെ.ബി. ഉദയഭാനു റബർ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ തായ്ലന്റ് പണസമാഹരണത്തിന് ഒരുങ്ങുന്നു, വർഷത്തിന്റെ രണ്ടാം പകുതിയിൽ മുന്നേറ്റസാധ്യത തെളിയുന്നു. കുരുമുളക് വീണ്ടും കരുത്ത് കാണിച്ചു. പുതിയ ചുക്കുവരവ് ചുരുങ്ങി. മധ്യകേരളത്തിലെ തോട്ടങ്ങൾ ജാതിക്ക വിളവെടുപ്പിന് തയാറെടുക്കുന്നു. വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം. സ്വർണവില താഴ്ന്നു. കുരുമുളക് കുരുമുളക് കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം വെട്ടിക്കുറച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. ഉത്പന്നത്തിന്റെ വരവ് കുറഞ്ഞതോടെ വില ഉയർത്തി ലഭ്യത ഉറപ്പിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. പോയവാരം മുളകുവില 1400 രൂപ വർധിച്ചു. ഇറക്കുമതി ലോബിയും കുരുമുളക് നീക്കം കുറച്ചത് വിപണി നേട്ടമാക്കി. ഉത്തരേന്ത്യയിൽനിന്ന് മുളകിന് അന്വേഷണങ്ങളുണ്ട്. കർണാടകത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്ന് കാര്യമായ വില്പന സമ്മർദമില്ല. ചില സ്വകാര്യ ഏജൻസികളുടെ വിലയിരുത്തലിൽ ഇക്കുറി ഇടവപ്പാതി പതിവിലും അല്പം മെച്ചപ്പെടുമെന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമാവും. കൊച്ചിയിൽ അണ് ഗാർബിൾഡ്…
Read Moreതളർന്നു തളർന്ന് ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു ഓഹരി നിക്ഷേപകരെ ഞെട്ടിച്ച് പ്രമുഖ ഇൻഡക്സുകൾ വീണ്ടും തളർന്നു. മുൻനിര ഓഹരികളിൽ ധനകാര്യസ്ഥാപനങ്ങൾ സൃഷ്ടിച്ച വില്പനസമ്മർദത്തെ അതിജീവിക്കാനാവാതെ സെൻസെക്സ് 131 പോയിന്റും നിഫ്റ്റി 31 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഈ വർഷം വിപണിയിൽ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ രണ്ടാമത്തെ തകർച്ച വെള്ളിയാഴ്ച വിപണി ദർശിച്ചു. വാരത്തിന്റെ ആദ്യപകുതിയിൽ മികവു കാണിച്ച് 34,040 വരെ ബോംബെ സെൻസെക്സ് മുന്നേറി. എന്നാൽ രണ്ടാംപകുതി സൂചികയ്ക്ക് തിരിച്ചടിനേരിട്ടു. ഒരു വേള 33,000 ലെ താങ്ങും തകർത്ത് 32,990 വരെ ഇടിഞ്ഞ സെൻസെക്സ് ക്ലോസിംഗിൽ 33,176 പോയിന്റിലാണ്. സെൻസെക്സിന്റെ 200 ഡിഎംഎ ആയ 32,834 ഏറെ നിർണായകമാണ്. 200 ദിവസത്തെ ശരാശരിയുടെ താങ്ങ് നഷ്ടപ്പെട്ടാൽ 32,764 ലേക്കും തുടർന്ന് 32,352 പോയിന്റിലേക്കും സൂചിക സഞ്ചരിക്കാം. വിപണിയുടെ തേഡ് സപ്പോർട്ട് 31,715 പോയിന്റാണ്. മുന്നേറാൻ ശ്രമം നടത്തിയാൽ…
Read Moreആലോചിച്ചിട്ടില്ല: കേന്ദ്രം
ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു ശേഷം 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപയുടെ കറൻസി പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഇതു കൂടാതെ പത്തു രൂപയുടെ പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു നഗരങ്ങളിൽ പ്രചാരത്തിലാക്കാൻ തീരുമാനിച്ചതായും കേന്ദ്ര സഹമന്ത്രി പി. രാധാകൃഷ്ണൻ ലോക്സഭയെ അറിയിച്ചു. ഭാവിയിൽ വലിയ മൂല്യമുള്ള കറൻസി റദ്ദാക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. കൊച്ചി, മൈസൂരൂ, ജയ്പുർ, ഷിംല, ഭൂവനേശ്വർ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കുക. ഇന്ത്യൻ പ്രസുകളിൽത്തന്നെയായിരിക്കും പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുക. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്തവയായിരിക്കുമെന്നും പി. രാധാകൃഷ്ണൻ അറിയിച്ചു. എന്നാൽ, എന്നാണ് പുറത്തിറക്കുന്നതെന്ന് തീരുമാനമായിട്ടില്ല.
Read Moreകടമുള്ളവർ രാജ്യംവിടേണ്ട
ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് നടത്തി വിദേശ രാജ്യങ്ങളിലേക്കു കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർക്കശമാക്കി ഇന്ത്യൻ സർക്കാർ. പുതിയ തീരുമാനത്തിൽ കമ്പനികൾക്കും മറ്റും വലിയ സാന്പത്തികബാധ്യത വരുത്തിവയ്ക്കുന്നവരുടെ വിദേശയാത്ര വിലക്കാനാണ് തീരുമാനം. വലിയ കടബാധ്യതയുള്ള കമ്പനികളുടെ ഡയറക്ടർമാർ അല്ലെങ്കിൽ ഉടമസ്ഥരെയാണ് രാജ്യംവിടുന്നതിൽനിന്ന് വിലക്കുക. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 400 കമ്പനികൾ ഇന്ത്യയിലുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. 50 കോടി രൂപയ്ക്കു മുകളിൽ വായ്പയെടുത്തവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യം വിട്ടു പുറത്തുപോകുന്നത് വിലക്കാനുള്ള തീരുമാനം. 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രണ്ടു പ്രമുഖ വജ്രവ്യാപാരികൾ രാജ്യംവിട്ടത് കേന്ദ്രസർക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ് പുതിയ തീരുമാനങ്ങൾ. ഒപ്പം അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് വരുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.
Read Moreകർശന നടപടി ഉണ്ടാകും: റിസർവ് ബാങ്ക്
ഗാന്ധിനഗർ: ബാങ്കുതട്ടിപ്പുകളും വെട്ടിപ്പുകളും അവസാനിപ്പിക്കാൻ കർക്കശ നടപടികൾക്കു റിസർവ് ബാങ്ക് മടിക്കില്ലെന്നു ഗവർണർ ഉർജിത് പട്ടേൽ. പാലാഴി കടഞ്ഞപ്പോൾ ലഭിച്ച കാളകൂടവിഷം വിഴുങ്ങിയ ശിവനെപ്പോലെ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് മടിക്കില്ല. രാജ്യനന്മയ്ക്കുവേണ്ടി കുറേ ത്യാഗം സഹിക്കാൻ റിസർവ് ബാങ്ക് തയാറാണ്: പട്ടേൽ പറഞ്ഞു. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് നാഷണൽ ബാങ്കിലെ 13,000 കോടി രൂപയുടെ തട്ടിപ്പിനെപ്പറ്റി ഇതാദ്യമാണു പട്ടേൽ സംസാരിക്കുന്നത്. ബാങ്ക് തട്ടിപ്പ് രാജ്യത്തെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു ഡോ. പട്ടേൽ ചൂണ്ടിക്കാട്ടി. ബിസിനസുകാരും ചില ബാങ്കർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണിത്. ബാങ്ക് സർക്കാരിന്റെയാണോ സ്വകാര്യമേഖലയുടേതാണോ എന്നു നോക്കാതെ നടപടി എടുക്കാൻ റിസർവ് ബാങ്ക് മടിക്കില്ല. എല്ലാത്തിനും റിസർവ് ബാങ്കിനെ പഴിചാരുന്നതു ശരിയല്ല. 2016-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ മൂന്നു സർക്കുലറുകളിലെ നിർദേശങ്ങൾ ബാങ്കുകൾ പാലിച്ചെങ്കിൽ പിഎൻബി തട്ടിപ്പ് സംഭവിക്കില്ലായിരുന്നു. റിസർവ്…
Read Moreഫ്ലിപ് കാർട്ടിൽ കണ്ണുംനട്ട് വാൾമാർട്ട്
മുംബൈ: ഇന്ത്യൻ ഇ പേയ്മെന്റ് കന്പനിയായ ഫ്ലിപ് കാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാനൊരുങ്ങി അമേരിക്കൻ റീട്ടെയ്ലർ വന്പൻ വാൾമാർട്ട്. ഇതു സംബന്ധിച്ച് ഇരുകന്പനികളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യ ഘട്ടത്തിൽ 26 ശതമാനം ഓഹരികളും അടുത്ത ഘട്ടത്തിൽ 51 ശതമാനം ഓഹരികളും സ്വന്തമാക്കാനാണു വാൾമാർട്ടിന്റെ പദ്ധതി. ഇതിനായി 12 ബില്യൺ യുഎസ് ഡോളർ കന്പനി മുതൽ മുടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ടെക് വന്പൻ ടെൻസന്റ്, അമേരിക്കൻ ഇ പെയ്മെന്റ് കന്പനി ഇ ബെ തുടങ്ങിയവ കഴിഞ്ഞ വർഷംതന്നെ ഫ്ലിപ്കാർട്ടിന്റെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.
Read Moreഎൽഒയു വിലക്കി
മുംബൈ: വിദേശവ്യാപാരത്തിനു സമ്മതപത്ര(ലെറ്റർ ഓഫ് അണ്ടർ ടേക്കിംഗ്-എൽഒയു)ങ്ങളും ആശ്വാസപത്ര(ലെറ്റർ ഓഫ് കംഫർട്ട്)ങ്ങളും നല്കുന്നതു റിസർവ് ബാങ്ക് വിലക്കി. പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ലെ വൻ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണിത്. വിലക്ക് ഉടനടി പ്രാബല്യത്തിലായി. സ്വർണം, വജ്രം, മറ്റു രത്നങ്ങൾ എന്നിവ ഇറക്കുമതിചെയ്യുന്നവർക്കു വില, ചരക്കുനീക്കം എന്നിവ സംബന്ധിച്ച അപായസാധ്യത പരിമിതപ്പെടുത്തുന്ന ഹെഡ്ജിംഗ് ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. പിഎൻബിയുടെ എൽഒയു ഉപയോഗിച്ചു മുപ്പതോളം ബാങ്കുകളിൽനിന്നായി 13,000 കോടിയോളം രൂപ തട്ടിയെടുത്തു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും മുങ്ങിയ പശ്ചാത്തലത്തിലാണ് ഈ നടപടി. അപ്രതീക്ഷിതമായ ഈ നടപടി ബാങ്കുകളെയും ഇറക്കുമതി-കയറ്റുമതി മേഖലയെയും വല്ലാതെ ഉലയ്ക്കും. സ്വർണ-വജ്ര വിപണിയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇറക്കുമതിക്കു നിലവിൽ ഉണ്ടായിരുന്ന ധനകാര്യ ക്രമീകരണം മുഴുവൻ ഇല്ലാതാക്കുന്നതാണു നടപടി. ഇന്ന് ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം. ഇറക്കുമതി നടത്തുന്നവർ വിദേശത്തെ…
Read Moreടിസിഎസിലെ ഓഹരികൾ ടാറ്റാ സൺസ് വിറ്റു
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ഓഹരികൾ വിറ്റു. രണ്ട് ഇടപാടുകളിലായി 3.12 കോടി ഓഹരികളാണ് (1.63 ശതമാനം) വിറ്റത്. ഓഹരിയൊന്നിന് 2,876.46 രൂപയ്ക്ക്2.06 കോടി ഓഹരികളും ശേഷിക്കുന്ന 1.06 കോടി ഓഹരികൾ ഓഹരിയൊന്നിന് 2,872.19 രൂപയ്ക്കുമായിരുന്നു വില്പന. വില്പനയുടെ ആകെ മൂല്യം 8,989.84 കോടി രൂപ.ഇനി ടിസിഎസിന്റെ 72 ശതമാനം ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശമുണ്ട്. വയർലെസ് ബിസിനസ് വരുത്തിവച്ച ബാധ്യത തീർക്കാനാണ് ഈ വില്പന. മൊബൈൽ ഫോൺ വിഭാഗമായ ടാറ്റാ ടെലി സർവീസസ് കഴിഞ്ഞ വർഷം ഭാരതി എയർടെലിനു വിറ്റിരുന്നു. ഓഹരി വില്പന കൂടാതെ 150 കോടി ഡോളറിന്റെ വായ്പകൂടി ടാറ്റാ സൺസ് തേടിയിട്ടുണ്ട്. ഈ വാർത്തകൂടി പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരികൾ ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ് 2,886.10 രൂപയായി.
Read Moreജെറ്റ് എയർവേസിനും എയർ ഇന്ത്യയിൽ കണ്ണ്
ന്യൂഡൽഹി: എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് എയർലൈൻസ് ആയ ഇൻഡിഗോ മുന്നോട്ടുവന്നത് കഴിഞ്ഞ വർഷമാണ്. ഇതിനു പിന്നാലെ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് ജെറ്റ് എയർവേസും ഇപ്പോൾ രംഗത്തെത്തി. ജെറ്റ് എയർവേസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വാങ്ങാൻ താത്പര്യമറിയിച്ചത്. യൂറോപ്യൻ എയർലൈനറായ എയർ ഫ്രാൻസ് – കെഎൽഎം, അമേക്കൻ കമ്പനിയായ ഡെൽറ്റ എയർലൈൻസ് എന്നിവരാണ് കൺസോർഷ്യത്തിലെ അംഗങ്ങൾ. കടത്തിൽ മുങ്ങിയിരിക്കുന്ന എയർ ഇന്ത്യയുടെ വില്പനയ്ക്കായി വൈകാതെ കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിക്കും. കഴിഞ്ഞ വർഷം തുർക്കിയിലെ സെലീബി ഏവിയേഷൻ ഹോൾഡിംഗ്സും ഡൽഹി ആസ്ഥാനമായുള്ള ബേർഡ് ഗ്രൂപ്പും എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രധാന എയർലൈൻ ബിസിനസ് (എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്), റീജണൽ സർവീസ് നടത്തുന്ന അലിയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനിയറിംഗ് എന്നിങ്ങനെ നാലു…
Read More