വിദേശ മദ്യവുമായി പിടിയിലായ യുവാവ് ആശുപത്രിയില്‍: പോലീസ് മര്‍ദനമെന്ന് ആരോപണം

TVM-HOSPITALപെരിന്തല്‍മണ്ണ: വിദേശ മദ്യവുമായി പോലീസ് പിടിയിലായ യുവാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തൂര്‍ തെക്കേക്കര തെക്കേപാട്ടില്‍ കൃഷ്ണകുമാറിനെ (45) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് മര്‍ദനത്തിലാണ് പരിക്കേറ്റതെന്നാണ് ആരോപണം.

ഇന്നലെ രാവിലെയാണ് പൊലീസ് യുവാവിനെ ആശുപത്രിയിലത്തെിച്ചത്. രാത്രിയോടെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തെി മൊഴിയെടുത്തു. പിന്നീടാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാളില്‍നിന്ന് 5.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയതായും പോലീസ് അറിയിച്ചു. പോലീസ് മര്‍ദിച്ചിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിത മാണെന്നും പൊലീസ് പറഞ്ഞു.

Related posts