കൊച്ചി: കലൂര്‍ പള്ളിക്കു മുന്നിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുകയായിരുന്ന എഴുപതുകാരിയുടെ മാല മോഷ്ടിച്ചു കടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്മരന്തി മേലേത്തില്‍ വീട്ടില്‍ അക്ബര്‍ ഷാ(35)യെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റാണ്.കഴിഞ്ഞ 23ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കലൂര്‍ ബാങ്ക് റോഡില്‍ താമസിക്കുന്ന വയോധികയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. എസ്ആര്‍എം റോഡില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയിക്കിടെ സിസി ടിവി ദൃശ്യങ്ങളിലേതിനു സമാനമായ പ്രതിയുടെ രൂപവും, ചെരുപ്പും മറ്റും ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.…
Read MoreCategory: Kochi
കൊച്ചി നഗരത്തില്‍ അറുതിയില്ലാതെ കൊലപാതകങ്ങൾ! കൊന്നുതള്ളിയത് എട്ടുപേരെ; പോലീസിനും ഷോക്ക്
കൊച്ചി: പോലീസിന്റെ കര്‍ശന നിരീക്ഷണത്തിനിടയിലും കൊച്ചി നഗരത്തില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓഗസ്റ്റ് രണ്ടാംവാരം തുടങ്ങി ഒടുവില്‍ കഴിഞ്ഞ ദിവസം കടവന്ത്രയിലെ കൊലപാതകത്തിലെത്തി നില്ക്കുമ്പോള് പോലീസും പകച്ചുനില്‍ക്കുകയാണ് . അടിക്കടിയുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രിയിലടക്കം കര്‍ശന പരിശോധനകളും വാടകയ്ക്ക് നല്കുന്ന വീടുകളിലും ഫ്ലാറ്റുകളിലും മറ്റും കൃത്യമായ വിവര ശേഖരണവുമടക്കം പോലീസ് ഒരുവശത്തുകൂടി മുന്നോട്ട് നീങ്ങുമ്പോഴാണ് മറുവശത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ കൊച്ചി നഗരം കേന്ദ്രീകരിച്ച് എട്ടു കൊലപാതകങ്ങളാണ് നടന്നത്. ആറ് കേസുകളില്‍ പോലീസിന് പ്രതികളെ പിടികൂടാനായി. ലഹരിയും വാക്കുതര്ക്കവുമൊക്കെയാണ് ഒട്ടുമിക്ക സംഭവങ്ങള്‍ക്കും പിന്നില്‍. കേസുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതികളൊരുക്കുകയാണ് പോലീസ്. കൊന്നുതള്ളിയത് എട്ടുപേരെ ഓഗസ്റ്റ് 10ന് രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലായിരുന്നു നഗരത്തിലെ ആദ്യ കൊലപാതകം. കടയില്‍ കഴിക്കാനെത്തിയ രണ്ട് പേര് തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.…
Read Moreകൂറ്റൻ സ്ളാബിനടിയിൽ ജീവനുവേണ്ടിയുള്ള പിടച്ചിൽ..! കരൾ പിളർക്കും കാഴ്ച; 25 ഓളം ആളുകൾ കിണഞ്ഞു ശ്രമിച്ചിട്ടും അല്പം പോലും സ്ലാബ് ഉയർത്താൻ സാധിച്ചില്ല
മരട്: മരടിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ കൂറ്റൻ സ്ലാബിനടിയിൽ ജീവനുവേണ്ടി പിടയുന്നത് കരൾ പിളർക്കുന്ന കാഴ്ചയായി. സ്ലാബിനടിയിൽ കുടുങ്ങിപ്പോയവരെ പുറത്തേക്കെടുക്കാൻ 25 ഓളം ആളുകൾ കിണഞ്ഞു ശ്രമിച്ചിട്ടും അല്പം പോലും സ്ലാബ് ഉയർത്താൻ സാധിക്കാതെ മനുഷ്യാധ്വാനം വിഫലമാകുന്നത് ദയനീയ കാഴ്ചയായിരുന്നു. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇരുനിലക്കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ താഴെ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍ നായ്ക് (37), ശങ്കര്‍ വിശ്വനായക് (25) എന്നിവരുടെ മുകളിലേക്ക് വലിയ സ്ലാബ് വന്ന് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരുടെ കരച്ചില്‍കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ അവിടേക്കെത്തിയത്. സഹപ്രവർത്തകർ സ്ലാബിനടിയിൽപ്പെട്ടത് ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് മനസിലായില്ലെങ്കിലും സ്ലാബ് ചൂണ്ടിക്കാട്ടി കരഞ്ഞതോടെ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടി. അവിടെയുണ്ടായിരുന്ന 15 ഓളം പേർ കിണഞ്ഞു ശ്രമിച്ചിട്ടും സ്ലാബ് ഉയര്‍ത്താന്‍ സാധിച്ചില്ല. സമീപത്തെ ചുമട്ടുതൊഴിലാളികള്‍ കയറുമായി എത്തിയതോടെ…
Read Moreനേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; ബഹാദൂർ ബിസ്തി മറ്റു സ്ത്രീകളെയും വലയിലാക്കിയോ?
കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി മറ്റു സ്ത്രീകളെയും വലയിലാക്കിയോ എന്ന് അന്വേഷണം. ഇയാൾ മുന്‍പ് രണ്ടു സ്ത്രീകൾക്കൊപ്പം താമസിച്ചിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നേപ്പാളിലെ ബെൽദാം ദായി കഞ്ചൻപൂർ സ്വദേശി ഭാഗീരഥി(35) ഇയാൾക്കൊപ്പം താമസിച്ച മൂന്നാമത്തെ സ്ത്രീയാണെന്നു അന്വേഷണസംഘം വ്യക്തമാക്കി. ഇവർ അയാളുടെ ഭാര്യയല്ലെന്നാണ് സ്ഥിരീകരണം. അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹാദൂറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മൂന്നു വർഷം മുന്‍പ് ജോലി തേടി കൊച്ചിയിലെത്തി ലക്ഷ്മി എന്ന വ്യാജപേരിലാണ് ഇവർ റാം ബഹാദൂർ ബിസ്തിക്കൊപ്പം താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേപ്പാൾ എംബസിയുമായി ബന്ധപ്പെട്ട് ഭഗീരഥിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബംഗളൂരിലുള്ള ഇവരുടെ ബന്ധുക്കൾ ഇന്നെത്തുമെന്ന് സൗത്ത് അസിസ്റ്റന്റ്…
Read Moreകൊല്ലാനും മടിക്കില്ല…! വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയുവിന്റെ ഭീഷണി; ഉടമയുടെ ഭര്‍ത്താവിനു മര്‍ദനമേറ്റതായും പരാതി
കൊച്ചി: വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയുവിന്റെ ഭീഷണി. ഉടമയുടെ ഭർത്താവിനും മർദനമേറ്റതായി പരാതിയുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച ഗ്യാസ് ഏൻസിയാണിത്. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിഐടിയു വിഭാഗത്തിൽപ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉടമ പറഞ്ഞു. കൊല്ലാൻ മടിക്കില്ലെന്ന് സിഐടിയുക്കാർ പറഞ്ഞുവെന്ന് ഗ്യാസ് ഏജൻസി ഉടമ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്തു.
Read Moreഎസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കൈ ഒടിച്ചതായി പരാതി; അറിയില്ലെന്ന് സർവകലാശാല
കളമശേരി: സംഘർഷത്തിനിടെ കൈ ഒടിച്ചെന്ന ആരോപണവുമായി കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. മൂന്ന് ദിവസമായിട്ടും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പരിക്കേറ്റ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എം. സോമൻ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ദീപാവലി ദിനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ വച്ച് എസ്എഫ്ഐ ക്കാരായ നാലംഗ സംഘത്തെ ഓഫീസ് അവധിയായതിനാൽ തടഞ്ഞു. മതിൽ ചാടിയെത്തിയ ഇവരെ കെട്ടിടത്തിന് മുന്നിലെ ഗ്രിൽ അടച്ച് തടയാൻ വീണ്ടും ശ്രമിച്ചു. ഇതിനിടയിൽ പെട്ട് കൈ ഒടിഞ്ഞെന്നാണ് സോമൻ ഡ്യൂട്ടി റിപ്പോർട്ട് നൽകിയത്. എന്നാൽ സംഭവം നടന്നപോൾ തന്നെ ഇരുകൂട്ടരും പരസ്പരം പറഞ്ഞ് തീർത്ത വിഷയമാണെന്ന് കളമശേരി സിഐ സന്തോഷ് അറിയിച്ചു. പരാതിയില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതാണെന്നും സിഐ അറിയിച്ചു. നടപടിയെടുത്തില്ലെന്ന ആക്ഷേപവുമായി സെക്യൂരിറ്റി ജീവനക്കാരിപ്പോൾ രംഗത്ത് വന്നതെന്താണെന്ന് അറിയില്ലെന്ന് പോലീസ് വിശദമാക്കി. ഈ സമയത്ത് വൈസ്ചാൻസലർ ഡോ. കെഎൻ. മധുസൂദനൻ,…
Read Moreകൊലയാളി വിദേശിയോ? കൊച്ചിയിൽ നേപ്പാൾ സ്വദേശിനിയെ കൊന്ന് ബാഗിലാക്കി കേസ് ; റാം ബഹാദൂറിനെ തെരഞ്ഞ് പോലീസ്
കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശിനി ലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തിതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. റാം ബഹാദൂറിന്റെ ഭാര്യ തന്നെയാണോ ഇവർ എന്നതിനെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട് ആരംഭിച്ചു. ഭർത്താവ് എന്ന പേരിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂർ സംഭവത്തിനുശേഷം ഒളിവിൽ പോയി. ഇയാൾ സംസ്ഥാനം വിട്ടതായാണ് പോലീസ് നിഗമനം. 21ന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. റാം ബഹാദൂറിന്റെ മൊബൈൽ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ എളംകുളത്തു തന്നെ ഫോണ്‍ ഓഫായെന്ന് വ്യക്തമായി. ഇയാൾ ഒടുവിൽ വിളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.ലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. തിങ്കളാഴ് വീട്ടിൽനിന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപവാസികൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ താമസക്കാരെ കാണാത്തതിനെത്തുടർന്ന് ഇവർ എറണാകുളം സൗത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ്…
Read Moreമലദ്വാരത്തിൽ ഒളിപ്പിച്ചാലും കസ്റ്റംസ് കണ്ടുപിടിക്കും; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1.13 കോടി രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1.13 കോടി രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്നലെ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് ആദ്യം പിടിയിലായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളുടേയും താഴെ അതിവിദഗ്ധമായി ഒട്ടിച്ചു ചേർത്ത ശേഷം സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂ അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. രണ്ടാമത്തെ സംഭവത്തിൽ 35 ലക്ഷം രൂപ വിലവരുന്ന 912 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. സ്വർണ മിശ്രിതം നാല് കാപ് സ്വൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തുവാൻ ശ്രമിച്ചത്. ഇതിൽ 775.20 ഗ്രാം ശരിയായ…
Read Moreഎറണാകുളം ഗിരിനഗറിൽ യുവതിയെ കൊന്ന് മൃതദേഹം; ബാഗിൽ ഒളിപ്പിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ
കൊച്ചി: എറണാകുളം ഗിരിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയുടെ മൃതദേഹം പ്ലാസിക് കവറിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ച നിലയിൽ മുറിയിൽ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഭർത്താവ് സംഭവത്തെ തുടർന്ന് ഒളിവിലാണ്. മഹാരാഷ്ട്ര സ്വദേശി റാം ബഹദൂർ ബിസ്ത്തിന്റെ ഭാര്യ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഏകദേശം മുപ്പതിനും നാൽപതിനും ഇടയ്ക്ക് പ്രായം വരും. ദന്പതികളുടെ പേരുകളിൽ അവ്യക്തതയുണ്ടെന്നും വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് സംശയിക്കുന്നതായും ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുടമയായ സ്ത്രീ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബാഗിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആദ്യം തുണിയിൽ പൊതിഞ്ഞ് പിന്നീട് പുതപ്പിലും പ്ലാസ്റ്റിക് ബാഗിൽ വീണ്ടും പുതപ്പിലും പൊതിഞ്ഞ് ശേഷമാണ് പ്ലാസ്റ്റിക് ബാഗിലാക്കിയിരിക്കുന്നത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ…
Read Moreവ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുന്നു! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി യുവാവ്
പറവൂർ: അഴിമതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജോയിന്റ് ആർടി ഓഫീസിലെ ഒരു എംവിഐയുടെ നേതൃത്വത്തിൽ തന്നേയും തന്റെ പിതാവ് 45 വർഷത്തിലധികമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിനേയും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി നൽകി. തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുകയാണെന്ന് മിനി ഡ്രൈവിംഗ് സ്കൂൾ ഉടമ എൻ.വി. ജോയിയുടെ മകൻ മിഥുൻജോയ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ട്രാൻസ്പോർട്ട് കമ്മീഷണർ, സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ജില്ല കളക്ടർ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിഥുൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാലു മാസം മുൻപു വിജിലൻസിനും ട്രാൻസ്പോർട്ട് മേധാവികൾക്കും വേറെയും പരാതി നൽകിയിരുന്നു. എന്നാൽ ന്യൂനതകൾ ഉണ്ടായതു…
Read More