കൊച്ചി: വിവാഹ വാഗ്ദാനം നല്കി ഫുട്ബോൾ കോച്ചായ യുവതിയെ പിഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പുതുവലപ്പറമ്പില് കിരണ്‍ ബാബു(30)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഫ്രെബ്രുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. ഇയാള്‍ യുവതിയെ വിവാഹം കഴിച്ചു കൊള്ളാമെന്നു പറഞ്ഞ് കൂടെ താമസിക്കുകയായിരുന്നു. യുവതിയുടെ കൈയില്‍നിന്ന് ഇയാള്‍ 4,05,000 രൂപയും കൈക്കലാക്കി. എന്നാല്‍ വിവാഹം കഴിക്കുന്നതില്‍നിന്ന് പിന്മാറിയതിനെത്തുടര്ന്ന് യുവതി ഇക്കാര്യം ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും പണം തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതിപ്പെട്ടത്. എസ്സി എസ്ടി വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read MoreCategory: Kochi
വഴി ചോദിക്കാൻ നിർത്തി; കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റും മതിലും തകർത്തു
ആലുവ: വഴി ചോദിക്കാൻ വളവിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ആലുവ എടത്തല കോമ്പാറയിൽ രാത്രി 12:30 യോടെയാണ് അപകടം നടന്നത്. കോമ്പാറ അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് ലോറി ഇടിച്ചു നിന്നത്. ലോറിയുടെ മുൻ ചക്രങ്ങൾ കോൺക്രീറ്റ് കട്ടയിൽ ഇടിച്ചു നിന്നത് കൊണ്ടാണ് വൻ അപകടം ഒഴിവായത് വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി നിന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ലോറി ഗേറ്റും മതിലും ഇടിച്ചു തകർത്തത് കാണുന്നത്. എടത്തല അൽ അമീൻ കോളജിനും കോമ്പാറ ഗവ. സ്കൂളിനും സമീപത്തുള്ള വളവിനടുത്താണ് ലോറി കുടുങ്ങിയത്. 10 അടി താഴ്ചയുള്ള വളവിന് സമീപം റിവേഴ്സ് ഗിയർ ഇട്ട് വഴി ചോദിക്കാൻ വാഹനത്തിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; ഗർഭിണിയാണെന്നറിഞ്ഞത് വൈകി, അറിഞ്ഞപ്പോൾ യുവാവ് മുങ്ങി; ആണ്‍സുഹൃത്തിനെ തേടിയിറങ്ങി പോലീസ്
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെ കണ്ടെത്തുന്നതിനായി തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് ഇന്നലെ കേസ് എടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാലാണ് സൗത്ത് പോലീസ് കേസ് തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയത്. തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിരുന്നു. ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണ് മൊഴി. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോട്…
Read More25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ(44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇന്‍ഡക്സ് ഡെറിവേറ്റീവ്സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത ശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയായവര്‍. തുടക്കത്തില്‍ രണ്ടോ…
Read Moreകരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിൽ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. പ്രതികളായ പി.ആര്. അരവിന്ദാക്ഷന്, പി. സതീഷ് കുമാര്‍, സി.കെ. ജില്‍സ് എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നത് എതിര്‍ത്താണ് ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലക്ഷ്മണ് സുന്ദരേശന് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. പ്രതികള്‍ ചെയ്തത് രാജ്യത്തിന് എതിരായ കുറ്റകൃത്യമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിരണ്‍, അരവിന്ദാക്ഷന്, സതീഷ് കുമാര്‍ എന്നിവരാണ് ഈ നിയമവിരുദ്ധ നടപടികളിലെ പ്രധാന ഇടപാടുകാര്‍. ഇക്കാര്യങ്ങള്‍ക്കെല്ലാം ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഇഡി നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പ്രതികള്‍ക്ക്. എന്നാല്‍ ഇവര്‍ പ്രതികളാകും മുമ്പ് നല്‍കിയതാണ് ഈ മൊഴികളെന്ന് ഇഡി ചൂണ്ടിക്കാട്ടി. പ്രതികള്‍ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ല എന്നറിഞ്ഞ് തിരിമറി നടത്തിമുഖ്യപ്രതി പി.പി. കിരണ്‍ മുഖേന ഇടനിലക്കാരനായ സതീഷ് കുമാര്‍…
Read Moreഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗ്; എം ജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എംജി 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.
Read Moreപരേഡിനിടെ കീഴുദ്യോഗസ്ഥനെ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവം; സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സൂചന
കൊച്ചി: സ്റ്റേഷനിലെ വെള്ളിയാഴ്ച പരേഡിനിടെ കീഴുദ്യോഗസ്ഥനെ ഹാര്‍ബര്‍ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധിക്കുമെന്ന് സൂചന. സ്റ്റേഷനിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന ആവശ്യം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയരുന്നുമുണ്ട്. സംസ്ഥാന ഇന്റലിജന്‍സും ഇക്കാര്യം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ പത്തിന് രാവിലെ നാല് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര് അണിനിരന്ന പരേഡിനിടെയായിരുന്നു കീഴ് ഉദ്യോഗസ്ഥനോട് എസ്എച്ച്ഒയുടെ നിലവിട്ട പെരുമാറ്റം ഉണ്ടായത്. അസഭ്യം പയരുതെന്ന് കീഴുദ്യോഗസ്ഥന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം എസിപിയുടെ വാഹനം കേടായത് നന്നാക്കിയതിന്റെ പണം തന്റെ പക്കല്‍നിന്നും കൊടുക്കേണ്ടി വന്നതിലടക്കമുള്ള അമര്‍ഷം മൂലമാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും വിവരമുണ്ട്.ഈ ഉദ്യോഗസ്ഥനെതിരേ മുമ്പും സമാന…
Read Moreപുതുവൈപ്പ് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചു
വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് വീട്ടില്‍ ബോബന്റെ മകന് മിലന് (20), ഗാന്ധിനഗര്‍ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകന് ആല്വിന് (20) എന്നിവരാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഒപ്പം കടലിൽ കുളിക്കാനിറങ്ങിയ ഇവരുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും കലൂർ കതൃക്കടവിൽ താമസിക്കുന്നതുമായ പത്ത് മുറി വെള്ളേപ്പറമ്പില്‍ സുരേന്ദ്രന്‍പിള്ളയുടെ മകന് അഭിഷേക് (21) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാവിലെ ആറിന് കലൂരിൽ നിന്നെത്തിയ ഏഴംഗസംഘത്തിൽ ആറു പേർ കടലില്‍ കുളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വലിയ തിരമാലയിൽ പെട്ട് ആറു പേരും മുങ്ങിപ്പോയി. ഇവരിൽ മൂന്നുപേര്‍ കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. എന്നാൽ മറ്റു മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഈ സമയം ബീച്ചില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്ന വൈപ്പിന്‍ ബീച്ച് ക്ലബിലെയും ഡോള്‍ഫിന്‍ ക്ലബിലെയും…
Read Moreഎയര്‍ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിലും കണ്ണൂരിലും സർവീസുകൾ മുടങ്ങി
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്നു രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും റദ്ദാക്കി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നു മുടങ്ങി. കൊച്ചിയില്‍നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍നിന്നുള്ള ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസ് കന്പനിക്കും…
Read Moreബസുകൾക്കിടയിൽപ്പെട്ട് യുവാക്കളുടെ മരണം; വിതുമ്പി ചൂർണിക്കര ഗ്രാമം
ആലുവ: പുലരും മുമ്പേ പെട്രോൾ പമ്പിലെ ജോലിക്കായി ബൈക്കിൽ പോയ സഹപ്രവർത്തകർ അപകടത്തിൽ പെട്ട മരിച്ചെന്ന വാർത്ത ചൂർണിക്കര ഗ്രാമത്തിന് ആഘാതമായി. വെറും ഒന്നര കിലോമീറ്റർ അകലത്തിൽ മാത്രമുള്ള സുഹൃത്തുകളുടെ മരണം വിശ്വസിക്കാനാവാതെ പുലർച്ചെ തന്നെ നാട്ടുകാർ വീടുകളിലേക്കെത്തി. ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കിടങ്ങേത്ത് വീട്ടിൽ സിറാജിന്റെ മകൻ മുഹമ്മദ്സജാദും (22), മുട്ടം പരുത്തിക്കോട് റോഡിൽ പുത്തൻചിറവീട്ടിൽ പീറ്ററിന്റെ മകൻ റോബിന്റെ (30)യും വീടുകളിൽ ആളുകൾ നിറഞ്ഞു.ഇന്നലെ രാവിലെ ആറിന് ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിലായിരുന്നു അപകടം. എളംകുളത്തെ പെട്രോള്‍ പന്പിൽ ജോലി ചെയ്യുന്ന ഇരുവരും ബൈക്കില്‍ വൈറ്റില ഭാഗത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. എട്ട് വർഷത്തോളമായി കടവന്ത്രക്ക് സമീപത്തെ ഐഒസി നേരിട്ട് നടത്തുന്ന പെട്രോൾ പമ്പിൽ സൂപ്പർവൈസറാണ് റോബിൻ. ഒരുവർഷം മുമ്പാണ് സജാദ് ഇവിടെ സൂപ്പർവൈസറായെത്തുന്നത്. ഇതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ദിവസവും ആറ് മുതൽ രണ്ട്…
Read More