ക​ള​മ​ശേ​രി​യി​ലെ കാ​ട് മൂ​ടി​യ ച​തു​പ്പി​ല്‍ അ​ജ്ഞാ​ത മൃതദേഹം; സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സം​ശ​യം; ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രേ മ​ക​ന്‍

കൊ​ച്ചി: ക​ള​മ​ശേ​രി എ​ച്ച്എം​ടി​ക്ക് എ​തി​ര്‍​വ​ശം കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്തെ ച​തു​പ്പി​ല്‍ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ക്കും. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ക്കു​ന്ന​ത്.കു​വൈ​റ്റ് മ​ദ്യ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യി ഓ​ര്‍​മ ന​ഷ്ട​പ്പെ​ട്ട ശേ​ഷം കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി പി​ന്നീ​ട് കാ​ണാ​താ​യ ബം​ഗ​ളു​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന (58) നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സൂ​ര​ജ് ലാ​മ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും ഇ​യാ​ളെ ഒ​ടു​വി​ല്‍ ക​ണ്ട​ത് ഇ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സൂ​ര​ജ് ലാ​മ​യു​ടെ മ​ക​ന്‍ സാ​ന്‍റ​ണ്‍ ലാ​മ​യെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ ര​ക്ത​സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. സൂ​ര​ജ് ലാ​മ​യെ കാ​ണാ​താ​കു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള​താ​ണ് മൃ​ത​ദേ​ഹ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം…

Read More

കേ​ര​ളം ആ​രി​ല്‍ നി​ന്നാ​ണ് പ​ണം സ്വീ​ക​രി​ച്ച​തെ​ന്ന കാ​ര്യം പു​റ​ത്തു​വ​ര​ണമെന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ ഫെ​മ നി​യ​മ​ലം​ഘ​നം ന​ട​ന്നോ എ​ന്ന​തി​നേ​ക്കാ​ള്‍ ദു​രൂ​ഹ​വും ഗൗ​ര​വ​ത​ര​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും സം​സ്ഥാ​നം ആ​രി​ല്‍ നി​ന്നാ​ണ് പ​ണം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രേ​ണ്ട​തെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ ​ഡി നോ​ട്ടീ​സ് അ​യ​ച്ച​തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം പ​ണം വാ​ങ്ങി​യ​ത് ആ​രി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ത​ട​സ​മെ​ന്താ​ണ്? വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​ത് താ​ന്‍ ചോ​ദി​ച്ചി​ട്ടും പ​റ​യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി. പ​ണം സ്വീ​ക​രി​ച്ച​ത് ആ​രി​ല്‍ നി​ന്നാ​ണെ​ന്ന് പു​റ​ത്തു​വ​ന്നാ​ല്‍ ഇ​ട​പാ​ടി​ന്‍റെ മ​റ്റ് താ​ത്പ​ര്യ​ങ്ങ​ള്‍ പു​റ​ത്താ​കും. മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ച​യ​മു​ള്ള പ​ല പേ​രു​ക​ളും പു​റ​ത്തു വ​ന്നേ​ക്കാം. ഇ​ത് പ​ല​വി​ധ ചോ​ദ്യ​ങ്ങ​ളും ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കും. ആ ​വി​ഷ​യ​മാ​ണ് ഫെ​മ നി​യ​മ​ലം​ഘ​ന​ത്തേ​ക്കാ​ള്‍ വ​ലു​താ​യി താ​ന്‍ കാ​ണു​ന്ന​തെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. 9.1 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് വി​ദേ​ശ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും പൈ​സ​യെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്താ​യി​രു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്ക​ണം. ആ​ര്‍​ബി​ഐ ന​ല്‍​കി​യെ​ന്ന്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്ത മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തി​യാ​യ ദി​ലീ​പി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് 2022 ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ഞ്ച് എ​ഫ്‌​ഐ​ആ​റു​ക​ളി​ലെ പു​രോ​ഗ​തി അ​റി​യി​ക്കാ​നാ​ണ് ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശം. മാ​ധ്യ​മ​ങ്ങ​ള്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ റി​പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ ഉ​ത്ത​ര​വി​ട്ടി​ട്ടും ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. തു​ട​ര്‍​ന്ന് 2022 ലെ ​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് വി​ധി പ​റ​യു​ന്ന​ത്.

Read More

സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: സ്ത്രീ​യെ ഓ​ട്ടോ​യി​ല്‍ എ​ത്തി​ച്ച ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം തേ​വ​ര കോ​ന്തു​രു​ത്തി​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്ത്രീ​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്ത്രീ​യെ കൊ​ല ചെ​യ്ത പ്ര​തി​യും വീ​ട്ടു​ട​മ​യു​മാ​യ കോ​ന്തു​രു​ത്തി സ്വ​ദേ​ശി ജോ​ര്‍​ജ് (61) എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ജോ​ര്‍​ജി​ന്‍റെ കോ​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. ഇ​യാ​ള്‍​ക്ക് പ്ര​തി ജോ​ര്‍​ജു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നു​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​തി ജോ​ര്‍​ജി​ന് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ത്ത് എ​സ്എ​ച്ച്ഒ പി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 21 ന് ​രാ​ത്രി എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പ​ത്തു നി​ന്നാ​ണ്…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച: എ​സ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നാ​ളെ വ​രെ നീ​ട്ടി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​യ മു​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് ഹൈ​കോ​ട​തി നാ​ളെ വ​രെ നീ​ട്ടി. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റാ​ന്‍ 2019ല്‍ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന​താ​ണ് ജ​യ​ശ്രീ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ചെ​മ്പു​പാ​ളി​ക​ള്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ബോ​ര്‍​ഡ് തീ​രു​മാ​നം ഉ​ത്ത​ര​വാ​യി പു​റ​പ്പെ​ടു​വി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ന് കൂ​ട്ടു നി​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു​ടെ വാ​ദം. 38 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ ഒ​രു അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും വി​ധേ​യ​മാ​യി​ട്ടി​ല്ലാ​ത്ത താ​ന്‍ തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റാ​യി 2020ല്‍ ​വി​ര​മി​ച്ച ശേ​ഷം രോ​ഗാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന​താ​യും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More

ഹൈ​ക്കോ​ട​തി​യി​ലെ പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ ചി​ത്രം വി​വാ​ദ​ത്തി​ലേ​ക്ക്

കൊ​ച്ചി: ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് കേ​ര​ള ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച സം​ഭ​വം വി​വാ​ദ​ത്തി​ലേ​ക്ക്. സം​ഭ​വ​ത്തി​ല്‍ ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. നീ​തി​പീ​ഠ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ സം​ഭ​വ​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ​രാ​തി ന​ല്‍​കി. അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തി​ന്‍റെ നി​യ​മ ദി​നാ​ച​ര​ണ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്താ​നാ​ണ് ഇ​ന്ന​ലെ ഗ​വ​ര്‍​ണ​ര്‍ എ​ത്തി​യ​ത്. വേ​ദി​യി​ല്‍ ഭാ​ര​താം​ബ​യു​ടേ​യും അം​ബേ​ദ്ക​റി​ന്‍റേ​യും ചി​ത്ര​ങ്ങ​ള്‍ ഹാ​ര​മ​ണി​യി​ച്ച് ദീ​പം തെ​ളി​ച്ചു വ​ച്ചി​രു​ന്നു.

Read More

പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സ്; ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ത്ത ആ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: സ്പാ​യി​ല്‍ നി​ന്ന് മാ​ല ക​വ​ര്‍​ന്നെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പാ​ലാ​രി​വ​ട്ടം പോ​ലീ​സ്. പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് സു​ല്‍​ഫി​ക്ക​ര്‍ എ​ന്ന ആ​ള്‍​ക്കാ​ണെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ സ്പാ ​ജീ​വ​ന​ക്കാ​രി വൈ​ക്കം സ്വ​ദേ​ശി ര​മ്യ​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഗ്രേ​ഡ് എ​സ്‌​ഐ ആ​യി​രു​ന്ന കെ.​കെ. ബൈ​ജു നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണെ​ന്നും അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും എ​റ​ണാ​കു​ളം എ​സി​പി സി​ബി ടോം ​പ​റ​ഞ്ഞു.എ​റ​ണാ​കു​ള​ത്തെ സ്പാ​യി​ല്‍ ബോ​ഡി മ​സാ​ജിം​ഗി​ന് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഘം നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സ്പാ ​ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ചെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​ണം ത​ട്ടി​യ​ത്. വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ച്ച സ്പാ ​ജീ​വ​ന​ക്കാ​രി ര​മ്യ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. കേ​സി​ല്‍ ഇ​വ​ര്‍ മൂ​ന്നാം…

Read More

പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ്; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഗ്രേ​ഡ് എ​സ്‌​ഐ കെ.​കെ. ബൈ​ജു​വി​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ൾ

കൊ​ച്ചി: മ​സാ​ജ് പാ​ര്‍​ല​റി​ല്‍ നി​ന്ന് മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റി​ല്‍ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഗ്രേ​ഡ് എ​സ്‌​ഐ കെ.​കെ. ബൈ​ജു​വി​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യോ​ടു കേ​സ് ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​നാ​യി എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് യു​വാ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യാ​ണു വി​വ​രം. അ​തേ​സ​മ​യം ഗ്രേ​ഡ് എ​സ്‌​ഐ കെ.​കെ.​ബൈ​ജു​വി​ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കേ​സി​ല്‍ ഇ​യാ​ളെ ഒ​ന്നാം പ്ര​തി​യാ​ക്കി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സി​പി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. നി​ല​വി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. സ്പാ ​ന​ട​ത്തി​പ്പു​കാ​ര​നാ​യ കേ​സി​ലെ ര​ണ്ടാം പ്ര​തി കൊ​ച്ചി സ്വ​ദേ​ശി ഷി​ഹാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാം പ്ര​തി​യാ​യ സ്പാ ​ജീ​വ​ന​ക്കാ​രി ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ടു…

Read More

കോ​ത​മം​ഗ​ല​ത്ത് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

കോ​ത​മം​ഗ​ലം : കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ടി കു​ള​ങ്ങാ​ട്ടു​കു​ഴി ക​ല്ലു​മു​റി​ക്ക​ല്‍ കെ.​വി ഗോ​പി (കു​ഞ്ഞ് – 66) , ബ​ന്ധു​വാ​യ പ​ട്ടം​മാ​റു​കു​ടി അ​യ്യ​പ്പ​ന്‍​കു​ട്ടി (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. രാ​വി​ലെ ആ​റ​ര​യോ​ടെ വാ​വേ​ലി​യി​ല്‍ വ​ച്ച് ഏ​ഴു കാ​ട്ടാ​ന​ക​ള്‍ ഇ​വ​രു​ടെ ബൈ​ക്കി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തു​മ്പി​ക്കൈ​യ്ക്ക് അ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ച് ദൂ​രെ വീ​ണു. ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ല്‍ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​ന ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​വാം ആ​ന​ക്കൂ​ട്ടം മ​റ്റ് പ്ര​കോ​പ​ന​ങ്ങ​ളി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ച്ച​ത്തി​ല​ല​റി​യു​ള്ള ചി​ന്നം​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വ​നം വാ​ച്ച​റാ​ണ് ആ​ന​ക്കു​ട്ട​ത്തെ തു​ര​ത്തി​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. രാ​വി​ലെ അ​ടു​ത്തു​ള്ള ജം​ഗ്ഷ​നി​ല്‍ ചാ​യ​കു​ടി​ച്ച് പ​ണി​ക്ക് പോ​കാ​നാ​യി ബൈ​ക്കി​ല്‍ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും. കോ​ത​മം​ഗ​ലം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രെ​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ത​മം​ഗ​ലം ധ​ര്‍​മ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക്…

Read More

ബൈ​ക്ക് യാ​ത്രി​ക​നെ അ​ടി​ച്ചു വീ​ഴ്ത്തി; ക​ഴു​ത്തി​ലെ 4 പ​വ​ൻ​ മാ​ല​യും പ​ണ​വും ക​വ​ർ​ന്നു; അ​ന്വേ​ഷ​ണം  ആ​രം​ഭി​ച്ച് പോ​ലീ​സ്

അ​ങ്ക​മാ​ലി: ബൈ​ക്ക് യാ​ത്രി​ക​നെ അ​ടി​ച്ചു വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും പ​ണ​വും ക​വ​ര്‍​ന്ന​താ​യി പ​രാ​തി.അ​ങ്ക​മാ​ലി ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി വീ​ട്ടി​ല്‍ അ​ന്തോ​ണി മ​ക​ന്‍ ജോ​ണി​യാ​ണ് ക​വ​ര്‍​ച്ച​ക്ക് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ എം​സി റോ​ഡി​ല്‍ വേ​ങ്ങൂ​ര്‍ മി​ല്ലും​പ​ടി​യി​ലാ​ണ്് സം​ഭ​വം. ത​ടിക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ജോ​ണി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ പു​റ​കി​ല്‍ നി​ന്നു ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.​ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന നാ​ല് പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും 27,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്‌​സും മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ത​ല​ക്ക​ടി​യേ​റ്റ ജോ​ണി താ​ഴെ വീ​ണു കി​ട​ക്കു​ന്ന​തി​ന്നി​ടെ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ണി അ​ങ്ക​മാ​ലി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി. സം​ഭ​വ​ത്തി​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More