വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഫു​ട്ബോ​ൾ കോ​ച്ചി​നെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഫുട്ബോ​ൾ കോ​ച്ചാ​യ യു​വ​തി​യെ പി​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പു​തു​വ​ല​പ്പ​റ​മ്പി​ല്‍ കി​ര​ണ്‍ ബാ​ബു(30)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ ക​ഴി​ഞ്ഞ ഫ്രെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​യാ​ള്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞ് കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ 4,05,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ള്‍ മ​ര്‍​ദി​ക്കു​ക​യും പ​ണം തി​രി​ച്ചു ന​ല്‍​കാ​തി​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. എ​സ്‌​സി എ​സ്ടി വ​കു​പ്പ് പ്ര​കാ​ര​വും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment