കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്കി തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എറണാകുളം നോര്‍ത്ത് പോലീസ് തുടങ്ങി. ഇയാളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചതിന് തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസുണ്ട്. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, തിരുവനന്തപുരം സ്വദേശിക്ക് തോക്കുനല്‍കിയ ആള് മരിച്ചുവെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി(കോമ്പാറ വിനീത് – 37)ന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍…
Read MoreCategory: Kochi
ബസില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
കൊച്ചി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇടപ്പള്ളി എം.എ. സജീവന് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടകൊച്ചി ചുള്ളിക്കാട്ട് ജോണ്സണ് ഡുറോ(61) ആണ് ഹാര്‍ബര്‍ പോലീസിന്റെ പിടിയിലായത്. ഏഴിന് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യുവതിക്കൊപ്പം സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത പ്രതി ബസ് നേവല്ബെയ്സ് ഭാഗത്ത് എത്തിയപ്പോള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഅശ്ലീല വീഡിയോ കാണുന്നു; വിളിക്കുന്നത് ഡിവൈഎസ്പി;ബ്ലാക്ക് മെയില്‍ സംഘത്തെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: അടുത്തിടെ തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് വിദേശത്തു നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ആള്, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു. നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. രണ്ടു ദിവസത്തിനുശേഷം വീണ്ടും കോള്‍ എത്തി. കേസില്‍ നിന്ന് ഒഴിവാക്കാനായി പണം നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കൊച്ചിയിലെ മറ്റൊരു വീട്ടമ്മയ്ക്കും സമാനരീതിയിലുളള ഫോണ്‍കോളെത്തി. ഇതുകേട്ട് ഭയന്നുപോയ വീട്ടമ്മയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. പരിചയക്കാരിയായ വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന…
Read Moreഅഭിമന്യു വധക്കേസ് രേഖകൾ കാണാതായ സംഭവം; ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു
കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും ഇതിന്റെ ഭാഗമായി നടക്കുക. അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോഴാകും രേഖകള്‍ കൈമാറുക. അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണിവ. കാഷ്വാല്‍റ്റി രജിസ്റ്റര്‍, വൂണ്ട് സര്‍ട്ടിഫിക്കറ്റ്, സൈറ്റ് പ്ലാന്‍ തുടങ്ങിയവയും നഷ്ടമായി. രേഖകള്‍ നഷ്ടമായ വിവരം ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് അഭിമന്യു…
Read Moreപിടിതരാതെ കുതിച്ചുപാഞ്ഞ് പൊന്ന്; പവന് ഇന്നത്തെ വില 48,080 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 48,000 രൂപ കടന്ന് പിടിതരാതെ പൊന്നിന്റെ വില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,010 രൂപയും പവന് 48,080 രൂപയുമായി. ഇന്നലത്തെ സര്‍വകാല റിക്കാര്‍ഡായ പവന് 47,760 രൂപയാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവിലയും സര്‍വകാല റിക്കാര്‍ഡില്‍ മുന്നേറുകയാണ്. 2150 ഡോളറാണ് ഇന്ന്. ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസ്ഥിരതയാണ് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതി രൂക്ഷമാവുകയാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു. വന്‍കിട നിക്ഷേപകര്‍ അടക്കമുള്ളവര്‍ ഓഹരിയിലോ, റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ താത്പര്യം കാണിക്കുന്നുമുണ്ട്. ലോകത്ത് ഇപ്പോള്‍ വിശ്വസിക്കാവുന്ന നിക്ഷേപം സ്വര്‍ണം മാത്രമേ ഉള്ളൂ. ഈ സാഹചര്യങ്ങളാണ് സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നത്.…
Read Moreപിറവത്തെ മണ്ണിടിച്ചിൽ ദുരന്തം; നാട്ടുകാരുടെ നിരന്തരമായ പരാതികൾ അവഗണിച്ചു; അപകടം അധികൃതരുടെ അനാസ്ഥ മൂലം
പിറവം: പേപ്പതി എഴുപ്പുറത്ത് മുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ അധികൃതരുടെ അനാസ്ഥ മൂലം. നാട്ടുകാർ നൽകിയ പരാതികളെല്ലാം അവഗണിച്ച് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വെസ്റ്റ് ബംഗാൾ ബോയർഗട്ട ബാൻഗരിയ സ്വദേശികളായ സുകുമാർ ഘോഷ് (45), ഗൗർ മണ്ഡാൽ (29), സുബർത ക്രറ്റാനിയ (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലാണ് സൂക്ഷച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേ സമീപവാസികൾ ഒരു മാസം മുമ്പാണ് ആർഡിഒ അടക്കമുളവർക്ക് പരാതി നൽകിയത്. അന്ന് നടപടി സ്വീകരിക്കാതെ ഉത്തരവാദിത്വപ്പെട്ട അധികൃതർ ഒത്തുതീർപ്പ് ചർച്ചകളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. എടയ്ക്കാട്ടുവയൽ…
Read Moreവിവാദ സ്വാമി സന്തോഷ് മാധവന് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
കൊച്ചി: സ്വയംപ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന്(50) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്. 2009 മേയിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽവാസത്തിന് ശേഷം…
Read Moreസഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: എറണാകുളം കലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഹരി(58)നെ ആണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി മുകേഷ്(38) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിനും കക്ഷത്തിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് നലോടെ ആസാദ് റോഡില്‍ ഇവര്‍ താമസിക്കുന്ന സംഗീത ഫ്ളാറ്റിലായിരുന്നു സംഭവം. കൊച്ചിയിലെ വൈറ്റ് ഗാര്‍ഡ് എന്ന സ്വകാര്യ സെക്യൂരിറ്റി ഏന്ജന്യിലെ ജീവനക്കാരാണ് ഇരുവരും. ഹരി ബിഎസ്എന്‍എല്ലിലും മുകേഷ് സംഗീത ഫ്ളാറ്റിലുമാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ മുതല്‍ ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഉച്ചയോടെ മദ്യലഹരിയില്‍ വാക്കുതര്‍ക്കമായി. ഇതിന് ശേഷം മുകേഷ് കിടന്ന് ഉറങ്ങി. വൈകിട്ട് ഹരി വിളിച്ചിട്ട് മുകേഷ് എഴുന്നേറ്റില്ല. ഇതിന്റെ ദേഷ്യത്തില്‍ കുളിമുറിയില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത് ഹരി മുകേഷിന്റെ…
Read Moreശ്രുതിയുടെ താളം ഇത്തവണതെറ്റി; എംഡിഎംഎയുമായി കൊച്ചിയിൽ യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: വില്പനക്കെത്തിച്ച എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേര് പിടിയില്‍. എടവനക്കാട് സ്വദേശി മുഹമ്മദ് റോഷന്, തൃശൂര്‍ അത്താണി സ്വദേശിനി ശ്രുതി എന്നിവരെ എളമക്കര പോലീസാണ് പിടികൂടിയത്. കറുകപ്പിള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്ത് വില്പന നടത്തി വരികയായിരുന്നു ഇവര്‍. ഇരുവരും സുഹൃത്തുക്കളാണ്. ഇവരുടെ പക്കല്‍ നിന്നും 57 ഗ്രാം എംഡിഎംഎ പിടികൂടി. റോഷനാണ് എംഡിഎംഎ എത്തിച്ചിരുന്നത്. നോര്‍ത്ത് പറവൂരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. സംഭവത്തില്‍ കൂടുല്‍ ആളുകളുടെ പങ്ക് അടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും, ഇവരില്‍നിന്ന് എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read Moreപൊള്ളുന്ന വെയിലിൽ യാത്രക്കാരുടെ ഉള്ളൊന്നു തണുപ്പിക്കാൻ സൗജന്യമായി മോരുംവെളളം വിതരണം ചെയ്ത് ജോണ്സണ്
കൊച്ചി: ചുട്ടുപൊളളുന്ന കുംഭച്ചൂടില്‍ വഴിയാത്രികര്‍ക്ക് സൗജന്യമായി മോരുംവെള്ളം നല്കി ഉള്ളം തണുപ്പിക്കുകയാണ് പാലാരിവട്ടം പള്ളിനട ചമ്മിണി വീട്ടില്‍ ജോണ്സണ്. പാലാരിവട്ടം തമ്മനം റോഡില്‍ പള്ളിനടയിലെ റോഡരുകില്‍ ജോണ്സണ് ഗ്ലാസുകളിലേക്ക് പകര്‍ന്നു നല്കുന്ന മോരുംവെള്ളം കുടിച്ച് പ്രതിദിനം 1200 ഓളം പേരാണ് ദാഹം ശമിക്കുന്നത്. മില്‍മയുടെ 30 ലിറ്റര്‍ തൈര് വാങ്ങി മോരാക്കും. അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത് ഐസും ഇട്ടാണ് ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം 2,500 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ദിവസവും 1000 മുതല്‍ 1200 പേര് വരെ മോരും വെള്ളം കുടിക്കാനെത്തും. ചിലര്‍ മോരുംവെള്ളം കുപ്പിയില്‍ വാങ്ങിക്കൊണ്ടു പോകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വിതരണത്തില്‍ ആദ്യ നാളുകളില്‍ ഭാര്യ ബ്ലെസിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സമീപത്തെ കടക്കാരും വിതരണത്തിനായി കൂടും.…
Read More