കൊച്ചി: വിവിധ കേസുകളില്‍ പ്രതികളായ, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂര്‍ നൂലേലി മസ്ജിദിനുസമീപം മുടശേരി വീട്ടില്‍ സവാദ്, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അജ്ഞാതന്‍, വിവിധ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയവര്‍ എന്നിവര്‍ പട്ടികയിലുണ്ട്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിര്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി പി. ഷഫീക്, കുന്നത്തുനാട് സ്വദേശി എം.എസ്. റഫീക്, പറവൂര്‍ മുപ്പത്തടം സ്വദേശി പി.എ. അബ്ദുള്‍ വഹാബ്, പട്ടാമ്പി സ്വദേശി കെ. അബ്ദുള്‍ റഷീദ്, വൈപ്പിന്‍ എടവനക്കാട് സ്വദേശി ടി.എ. ആയൂബ് എന്നിവര്‍ക്കെതിരേയും ലുക്കൗട്ട് നോട്ടീസുണ്ട്.…
Read MoreCategory: Kochi
കൊച്ചിയിൽ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പിടികൂടാനാകാതെ പോലീസ്; പരിക്കേറ്റ ആലപ്പുഴ സ്വദേശിനി ആശുപത്രിയിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും 52കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിനു സമീപത്തുവച്ചു പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്. സംഭവത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിനി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. മധ്യവയസ്കയെ റെയില്‍വേ സ്റ്റേഷന് പരിസരത്തെത്തിച്ച ഓട്ടോറിക്ഷയും പോലീസ് തെരയുകയാണ്. പ്രതി മധ്യവയസ്കയുമായി ഓട്ടോയില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. ആക്രമണത്തിനിരയായ സ്ത്രീയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ജോലി തേടി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ത്രീയെ സ്റ്റേഷന് പരിസരത്തുവച്ച് പരിചയപ്പെട്ട വ്യക്തി 500 രൂപ നല്കി കൂടെ വരാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങിയ ഇവരെ പ്രതി റെയില്‍വേ ട്രാക്കിനടുത്തേക്ക്…
Read Moreനഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന പ്രതികളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ഇടനിലക്കാരന്റെ സുഹൃത്തിനെ പണംനഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് പോലീസ്. ഫോണ്‍ വിളികളും, ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ മറ്റ് ആളുകളുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്. വൈകാതെ പ്രതികളെ പിടികൂടുമെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ ഒളിവില്‍ ഉള്ളതായാണ് പോലീസ് നല്കുന്ന വിവരം. നഴ്സിംഗ് സീറ്റുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായര്‍ (19), തൃശൂര്‍ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീന്‍ (27), ഏലൂര്‍ സ്വദേശി നല്കുല് എസ്. ബാബു (35) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇടനിലക്കാരനായ എറണാകുളം സ്വദേശി…
Read Moreപങ്കാളിയുമായി വാക്കുതര്‍ക്കം; കുഞ്ഞുമായി വീട് വിട്ടിറങ്ങി യുവതി; വീടിന് തീയിട്ടു യുവാവിന്റെ പരാക്രമം
കൊച്ചി: പങ്കാളിയുമായി ഉണ്ടായ വാക്കുത്തര്ക്കത്തെത്തുടര്ന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയോടെ ചക്കരപ്പറമ്പിലായിരുന്നു സംഭവം. ചാവക്കാട് സ്വദേശി ഷാഹുല്‍ ഹമീദാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാള്‍ പാലാരിവട്ടം പേലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചക്കരപ്പറമ്പിലെ വീട്ടില്‍ പങ്കാളിക്കും കുട്ടിക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുതല്‍ വീട്ടില്‍ വഴക്ക് നടന്നിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. ഇതോടെ കുട്ടിയുമായി യുവതി 11.30ഓടെ തൃശൂരിലെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ യുവാവ് മദ്യലഹരിയിലാണ് വിടിന് തീയിട്ടത്. സമീപ വാസികളാണ് വീടിന് തീപിടിച്ച വിവരം ഫയര്‍ ഫോഴ്സിനെ വിളിച്ചറിയിച്ചത്. വീടിന്റെ താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
Read Moreക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്തുന്നതിനെതിരേ ഹർജി
കൊച്ചി: കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭക്തര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവസ്വം സ്കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
Read Moreഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ വിശദമായ ചോദ്യം ചെയ്യും. തുടര്‍ന്നു വരും ദിവസങ്ങളില്‍ പ്രതികളുമായി കൊലപാതകം നടത്തിയ ലോഡജ്, കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചാണ് കുറ്റകൃത്യം നടത്തിയത്. അതിനുശേഷം മരണം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് വരും ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറി…
Read Moreഒന്നേകാല്‍ മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; പ്രതികളെ നാളെ കസ്റ്റഡിയില്‍ ലഭിക്കും
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ നാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എളമക്കര പോലീസ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചാണ് കുറ്റകൃത്യം നടത്തിയത്. അതിനുശേഷം മരണം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലഅതേസമയം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്…
Read Moreവിവാഹ സത്കാരത്തില്‍ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 2019 മേയ് അഞ്ചിന് കൂത്താട്ടുകുളത്ത് പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിനെതിരേയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത പരാതിക്കാരനു വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മൂന്ന് ദിവസം ചികിത്സതേടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥൻ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. കോട്ടയത്ത് നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. വിവാഹത്തില്‍…
Read Moreകൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക്; പരീക്ഷണയോട്ടം ഇന്നു മുതല്‍
കൊച്ചി: തൃപ്പൂണിത്തുറയിലേക്കുള്ള യാത്രക്കൊരുങ്ങി കൊച്ചി മെട്രോ. നിര്‍മാണം പൂര്‍ത്തിയായ തൃപ്പൂണിത്തുറ-എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെയുള്ള മെട്രോ പാതയില്‍ ഇന്ന് പരീക്ഷണയോട്ടം ആരംഭിക്കും. രാത്രി 11.30ന് ആദ്യ ട്രയിന്‍ ഓടിക്കുക. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ട്രയല്‍ റണ്‍ ഉണ്ടാകും. പാതയുടെ നിര്‍മാണം സിഗ്നലിംഗ്, ഇലക്ടിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളാണ് ട്രയല്‍ റണ്ണില്‍ പ്രധാനമായും പരിശോധിക്കുക. എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 1.18 കിലോമീറ്ററിന്റെ നിര്‍മാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി. ഒന്നാംഘട്ടം ഫിനിഷ്; 25 സ്റ്റേഷന്കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ പൂര്‍ത്തിയാകുന്നതോടെ സജ്ജമാകുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപമായാണ് മെട്രോ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 28.12 കിലോമീറ്ററില്‍ സ്റ്റേഷനുകളുടെ എണ്ണം 25 ആകും. 1.35 ലക്ഷം ചതുരശ്ര…
Read Moreപോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്കെതിരേ പരാതി പ്രളയം
കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരേ പരാതി പ്രളയം. കേസുമായി ബന്ധപ്പെട്ട് പളളുരുത്തി നമ്പ്യാപുരം തുണ്ടിയില്‍ പ്രീത ലതീഷി(36)നെയാണ് പളളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവാവിന് പോളണ്ടില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലതവണകളായി 1,45,700 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തു. ജോലി ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രീത മരട് ഭാഗത്തുള്ള ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവരെ അവിടെനിന്നും അറസ്റ്റ് ചെയ്തത്. പാസ്പോർട്ടുകള്, ഒപ്പു വച്ച മുദ്ര പത്രങ്ങള്‍ എന്നിവ ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു. യുട്യൂബില്‍ പരസ്യം നല്‍കിയായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. നിലവില്‍ 15 പരാതികളാണ് പള്ളുരുത്തി പോലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപ മുതല്‍…
Read More