കൊ​ച്ചി മെ​ട്രോ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ലേ​ക്ക്; പ​രീ​ക്ഷ​ണ​യോ​ട്ടം ഇ​ന്നു​ മു​ത​ല്‍

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തൃ​പ്പൂ​ണി​ത്തു​റ-​എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ സ്‌​റ്റേ​ഷ​ന്‍ വ​രെ​യു​ള്ള മെ​ട്രോ പാ​ത​യി​ല്‍ ഇ​ന്ന് പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ക്കും.

രാ​ത്രി 11.30ന് ​ആ​ദ്യ ട്ര​യി​ന്‍ ഓ​ടി​ക്കു​ക. തു​ട​ര്‍​ന്ന് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലും ട്ര​യ​ല്‍ റ​ണ്‍ ഉ​ണ്ടാ​കും. പാ​ത​യു​ടെ നി​ര്‍​മാ​ണം സി​ഗ്‌​ന​ലിം​ഗ്, ഇ​ല​ക്ടി​ക് സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ട്ര​യ​ല്‍ റ​ണ്ണി​ല്‍ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക.

എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ സ്‌​റ്റേ​ഷ​ന്‍ വ​രെ 1.18 കി​ലോ​മീ​റ്റ​റി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്‌​റ്റേ​ഷ​ന്‍റെ​യും വ​യ​ഡ​ക്റ്റി​ന്‍റെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. സി​ഗ്‌​ന​ലിം​ഗ്, ടെ​ലി​കോം, ട്രാ​ക്ഷ​ന്‍ ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി.

ഒ​ന്നാം​ഘ​ട്ടം ഫി​നി​ഷ്; 25 സ്റ്റേ​ഷ​ന്‍
കൊ​ച്ചി മെ​ട്രോ ഒ​ന്നാം​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്‌​റ്റേ​ഷ​നാ​ണ് തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ​ജ്ജ​മാ​കു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് മെ​ട്രോ സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ​യു​ള്ള 28.12 കി​ലോ​മീ​റ്റ​റി​ല്‍ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 25 ആ​കും. 1.35 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ വി​സ്തീ​ര്‍​ണ്ണ​മു​ള്ള തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ 40,000 ച​തു​ര​ശ്ര അ​ടി ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment