പ​ങ്കാ​ളി​യു​മാ​യി വാ​ക്കു​ത​ര്‍​ക്കം; കുഞ്ഞുമായി വീട് വിട്ടിറങ്ങി യുവതി; വീ​ടി​ന് തീ​യി​ട്ടു യു​വാ​വിന്‍റെ പരാക്രമം

കൊ​ച്ചി: പ​ങ്കാ​ളി​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത്ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് വീ​ടി​ന് തീ​യി​ട്ടു. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ ച​ക്ക​ര​പ്പ​റ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദാ​ണ് വീ​ടി​ന് തീ​യി​ട്ട​ത്. തു​ട​ര്‍​ന്ന് ഇയാ​ള്‍ പാ​ലാ​രി​വ​ട്ടം പേ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ച​ക്ക​ര​പ്പ​റ​മ്പി​ലെ വീ​ട്ടി​ല്‍ പ​ങ്കാ​ളി​ക്കും കു​ട്ടി​ക്കും ഒ​പ്പ​മാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്ക് ന​ട​ന്നി​രു​ന്നു​വെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തോ​ടെ കു​ട്ടി​യു​മാ​യി യു​വ​തി 11.30ഓ​ടെ തൃ​ശൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​ണ് വി​ടി​ന് തീ​യി​ട്ട​ത്. സ​മീ​പ വാ​സി​ക​ളാ​ണ് വീ​ടി​ന് തീ​പി​ടി​ച്ച വി​വ​രം ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്.

വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഫ​ര്‍​ണി​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. തൃ​ക്കാ​ക്ക​ര, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Related posts

Leave a Comment