നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 51 ,16 ,935 രൂപയുടെ സ്വർണ എയർ കസ്റ്റംസ് ഇൻന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നും വന്ന കോഴിക്കോട് സ്വദേശി സഖറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് അഞ്ച് സ്വർണ്ണ ബട്ടണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഒരു മോതിരവും ഒരു ഹെയർ ക്ലിപ്പും ഈ യാത്രക്കാരനിൽ നിന്നും കണ്ടെടുത്തു. ഷാർജയിൽനിന്നും വന്ന ചേർപ്പുളളശ്ശേരി സ്വദേശി ഇസ്മായിലിൽ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചത്. ഇതിന് 12,55,321 രൂപ വില വരും. ഒരു മാലയും മൂന്ന് മോതിരവുമാണ് ഇയാളിൽ നിന്ന് പിടിച്ചത്. ബാങ്കോഗിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാൻ മാർഷാദിൽ നിന്നാണ് 500.6 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. സോക്സിൽ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും രണ്ട് വളയുമാണ് ഇയാളിൽ നിന്ന്…
Read MoreCategory: Kochi
കളമശേരി ബോംബ് സ്ഫോടനക്കേസ്; ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടുകളിലേക്ക് വിദേശപണം എത്തിയിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടിലേക്ക് വിദേശ പണം എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണ സംഘം പരിശോധന തുടങ്ങി. ഏറെക്കാലും ദുബായില്‍ ഉണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന് മറ്റെതെങ്കിലും രാജ്യത്തുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുബായില്‍ ഡൊമിനിക് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്ഫോടനത്തിന്റെ വീഡിയോ ചിത്രീകരിച്ച മാര്‍ട്ടിന്റെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി…
Read Moreവെളുക്കാൻ തേച്ചത് പാണ്ടായി? ആലുവ പൈപ്പ് ലൈൻ ഇന്റർലോക്ക് ടൈൽ പാത നാട്ടുകാർക്ക് ഭീഷണിയാകുന്നു
ആലുവ: വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ് ലൈൻ റോഡിൽ ടാറിംഗിന് പകരം ഇന്റർലോക്ക് ടൈൽ വിരിച്ചത് അബദ്ധമായി. ഒന്നരയടിയോളം ഉയർച്ച വന്നത് ഇല്ലാതാക്കാനായി മൂന്ന് മീറ്റർ വീതിയുള്ള പാതയുടെ അരികുകൾ സിമന്റ് ചെയ്തെങ്കിലും ചരിവ് കൂടിയതാണ് വാഹനങ്ങൾക്ക് അപകട ഭീഷണിയായിരിക്കുന്നത്. പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്ന വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് ഓഫീസിനു മുന്നിലാണ് ഏറ്റവും കൂടുതൽ ഉയർച്ച വന്നിരിക്കുന്നത്. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറയും എന്ന സ്ഥിതിയാണ്. ഇവിടെയാണെങ്കിൽ ഇരുവശവും വളരെ താഴ്ചയിലുമാണ്. ഇന്നലെ സിമന്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഈ പ്രശ്നം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം മുതൽ മെറ്റൽ വിരിക്കൽ ആരംഭിച്ചതിനാൽ പൈപ്പ് ലൈൻ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പൈപ്പ് ലൈൻ റോഡിനെ സബ് ജയിലുമായി ബന്ധിപ്പിക്കുന്ന ഇഎസ്ഐ റോഡിൽ ഇഎസ്ഐ ഡിസ്പെൻസറി വരെ മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ. സെന്റ് മേരീസ്…
Read Moreമരട് ഫ്ളാറ്റ് പൊളിക്കല്‍; ഫ്ളാറ്റ് ഉടമക്ക് നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കണം
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റപ്പെട്ട മരടിലെ എച്ച്2ഒ ഫ്ളാറ്റിന്റെ നിര്‍മ്മാണ കമ്പനി, പാര്‍പ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിര്‍മാണ കമ്പനിയുടെ അധാര്‍മിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23 ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോതൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ് നല്‍കിയത്. കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ നേവിയില്‍നിന്നും വിരമിച്ച ക്യാപ്റ്റന്‍ കെ.കെ. നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ്…
Read Moreപോലീസ് മർദനവും ഭീഷണിയും; നട്ടെല്ലിന് പരിക്കേറ്റ് വിദ്യാർഥി ചികിത്സയിൽ
പെരുമ്പാവൂർ: പോലീസ് മർദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പെരുമ്പാവൂർ സ്വദേശിയായ വിദ്യാർഥി. പരാതിയെ തുടർന്ന് വിദ്യാർഥിയുടെ മൊഴിയിൽ പാലാ പോലീസ് കേസ് എടുത്തിട്ടുണ്ട്. വളയൻചിറങ്ങര കണിയാക്കപറമ്പിൽ മധുവിന്റെ മകൻ കെ.എം. പാർഥിപനാണു (19) നാണ് കഴിഞ്ഞ് 29 ന് വാഹന പരിശോധനക്കിടെ പാലാ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പറയുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർഥിയായ പാർഥിപൻ കൂട്ടുകാരനെ കാണാൻ പോകുമ്പോഴായിരുന്നു വാഹന പരിശോധനയുടെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പറയുന്നത്. മർദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാർഥിപൻ പ്രതികരിച്ചു. എന്നാൽ വാഹനം നിർത്താതെ പോയതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് മർദനം നിഷേധിച്ചിട്ടുണ്ട്. അന്ന് അവിടെത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.മർദനത്തിൽ വിദ്യാർഥിയുടെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. പരിക്കിനെ തുടർന്ന്…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി 12000 പേജുള്ള ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, ഇടനിലക്കാരന് പി.പി. കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കുന്നത്. തട്ടിപ്പിന്റെ പിന്നിലെ ആസുത്രകർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read Moreവ്യാജ എംഎല്‍എ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനം; പിടിയിലായ പ്രതിയെ തെലുങ്കാന പോലീസിനു കൈമാറി
കൊച്ചി: വ്യാജ എംഎല്‍എ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവുമായി പിടിയിലായ പ്രതിയെ തെലുങ്കാന പോലീസിനു കൈമാറി. ആന്ധ്രപ്രദേശം ചന്ദ്രഗിരി എംഎല്‍എയുടെ സ്റ്റിക്കറും ഗവ. ചീഫ് വിപ്പ് ലേബലും വ്യാജമായി പതിച്ച തെലങ്കാന രജിസ്ട്രേഷനുള്ള വാടക കാറുമായി അപകടമുണ്ടാക്കിയ തെലങ്കാന സ്വദേശി അജിത് ബുമ്മാറ(40) യെ കഴിഞ്ഞ ദിവസം മരട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തെലുങ്കാനയിലെ തട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ അവിടെനിന്നും വാടകയ്ക്ക് എടുത്ത് കാറുമായി കൊച്ചിയിലേക്ക് മുങ്ങുകയായിരുന്നു. മരട് നിരവത്ത് റോഡില്‍ വച്ച് ഈ വാഹനം ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് വീട്ടുകാരും അജിത്തിന്റെ കാറിനെ പിന്തുടര്ന്ന് വന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധിച്ചപ്പോഴാണ് എംഎല്‍എ സ്റ്റിക്കര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തെലുങ്കാന തിരുപ്പതി റൂറല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാള്‍ തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് മനസിലായത്.…
Read Moreസര്‍വകാല റിക്കാര്‍ഡില്‍ സ്വര്‍ണവില ; പവന് 45,920 രൂപ
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമായി. യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2006 ഡോളറായി. കഴിഞ്ഞ മേയ് അഞ്ചിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ന്നത്. മേയ് അഞ്ചിന് ഗ്രാമിന് 5,720 രൂപയും പവന് 45,720 രൂപയുമായിരുന്നു. സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ട് വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്. യുദ്ധവും അന്താരാഷ്ട്ര സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇനിയും സ്വര്‍ണവില ഉയരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പ്രവചനങ്ങള്‍.
Read Moreവാളയാർ കേസിലെ പ്രതിയുടെ മരണം: ഫാക്ടറി സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ
ആലുവ: വാളയാർ കേസിലെ നാലാം പ്രതി കെ. മധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഫാക്ടറിയിലെ സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ. എടയാർ ബിനാനി സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതേ സ്ഥാപനത്തിലെ പഴയ വസ്തുക്കൾ ഏറ്റെടുക്കുന്ന കമ്പനിയിലെ മണ്ണ് പരിശോധനാ ജീവനക്കാരനാണ് മധു. ഇവിടെനിന്ന് ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. \സംഭവത്തിൽ മധുവിനെതിരേ കരാർ കമ്പനി പോലീസിൽ പരാതിയും നൽകിയിരുന്നു. ആത്മഹത്യയും ഈ സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് സൂചന. അതേ സമയം മരിച്ച മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. എറണാകുളം ഗവ. മെഡിക്കൽ കോളജിലാണ് മൃതദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്ക്രാപ്പ് കമ്പനിയിലെ സഹ പ്രവർത്തകർ താമസിക്കുന്ന താമസ സ്ഥലത്ത് എത്തിയാണ് മധു…
Read Moreകസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പത്തനംതിട്ട മാരാമണ്‍ സ്വദേശി വിനയ് മാത്യു(23)ആണ് മരിച്ചത്. കൊച്ചി ട്രൈഡന്റ് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു. ഇന്ന് പുലര്‍ച്ചെ 2.10-ന് തോപ്പുംപടി ഹാര്‍ബര്‍ ഇന്ദിരാഗാന്ധി റോഡില്‍ വച്ചായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് തോപ്പുംപടിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വിനയ് സഞ്ചരിച്ച ബൈക്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ് മരിച്ചു. കാറിലുണ്ടായിരുന്ന കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥരായ പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരെ ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More