കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടി. ഇന്നലെ മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്കി. പോലീസിന് ഇ-മെയില്‍ സന്ദേശമാണ് അയച്ചിരിക്കുന്നത്. എന്നാല്‍ പരാതിയിലുള്ള നമ്പറില്‍ പോലീസ് നടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചിട്ടില്ല. പരാതിയിലെ വിലാസത്തില്‍ ഇവരുടെ വീട്ടിലെത്തി ഇന്ന് മൊഴിയെടുക്കുമെന്ന് നെടുമ്പാശേരി പ്രിന്‍സിപ്പല്‍ എസ്ഐ ഹരിദാസ് പറഞ്ഞു. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു യാത്ര ചെയ്യുകയായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികന് തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഇവര്‍ നെടുമ്പാശേരി പോലീസിന് ഇ-മെയില്‍ മുഖാന്തരം പരാതി അയയ്ക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍…
Read MoreCategory: Kochi
പിടയ്ക്കുന്ന മീനെന്ന് പറച്ചിൽ മാത്രം; ആലുവയിൽ 28 കിലോ പഴകിയ മത്സ്യം പിടികൂടി
ആലുവ: ആലുവ മാർക്കറ്റിൽനിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പഴകിയ മീൻ പിടികൂടി. ഇന്ന് രാവിലെ നാല് മുതൽ നടത്തിയ പരിശോധനയിൽ 28 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഇതിൽ ഒൻപത് കിലോ ചൂരയും 18 കിലോ കേരയുമാണ് മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതിൽ ഒരു കിലോ ചൂര വിൽപ്പനയ്ക്ക് വച്ചതും 18 കിലോ കേര മീൻ വാഹനത്തിൽ കൊണ്ടുവന്നതുമാണ്. വാഹന ഉടമ മൊബെൽ ലാബിൽ പരിശോധന സമയത്ത് ഉണ്ടായിരുന്നതായും പിന്നീട് മുങ്ങിക്കളഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. 15 ഓളം ഇനം മത്സ്യങ്ങൾ പരിശോധന നടത്തി. കേടായവ നശിപ്പിക്കാൻ ആലുവ സഭയ്ക്ക് കൈമാറി.എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ജോൺ വിജയകുമാർ, ആലുവ ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ, കളമശേരി, പറവൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. സിന്ധ്യ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreഅഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമയ്ക്കല്‍ കേസ്; രേഖകള്‍ പരിശോധിച്ചശേഷം നടപടിയെന്ന് പോലീസ്
കൊച്ചി: ഹൈക്കോടതി അഭിഭാഷക പ്രതിയായ വ്യാജ ഉത്തരവ് ചമക്കല്‍ കേസില്‍ ഇവര്‍ ഉണ്ടാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി പി.ജെ. ജൂഡ്സണിന്റെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ്. കൃഷ്ണയ്ക്ക് എതിരേ ഫോര്‍ട്ട് കൊച്ചി പോലീസാണ് കേസെടുത്തത്. നിലമായിരുന്ന ഭൂമി പുരയിടമാക്കി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റല്‍ നടപടി നടക്കുന്നതായി ആര്‍ഡിഒ ഓഫീസില്‍നിന്നുള്ള കത്തുമാണ് വ്യാജമായി തയാറാക്കിയത്. രേഖകള്‍ പരിശോധിച്ച ശേഷമേ പരാതിയില്‍ അഭിഭാഷകയെ ചോദ്യം ചെയ്യുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ജൂഡ്സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ് നിലം 75,000 രൂപ ഫീസ് നല്കിയാല് തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം പുരയിടമാക്കിനല്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വക്കാലത്തും ഒപ്പിടുവിച്ചു. 40,000 രൂപയും കൈവശപ്പെടുത്തി. തുടര്‍ന്ന് ജൂഡ്സണെ കബളിപ്പിക്കാന്‍ വ്യാജമായി തയാറാക്കിയ ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവും ആര്‍ഡിഒ ഒപ്പിട്ട കത്തുകളും നോട്ടീസുകളും കാണിച്ചു. ഉത്തരവിന്റെ പകര്‍പ്പുമായി ആര്‍ഡിഒ ഓഫീസില്‍…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണന് ഇഡി വീണ്ടും നോട്ടീസ് നല്‍കിയേക്കും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കിയേക്കും. കണ്ണന് ഇന്നലെ രണ്ടാമതും ഹാജരാക്കിയ സ്വത്തുവിവരങ്ങള്‍ അപൂര്‍ണമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ സഹകരണ ബാങ്കിലെ ഇടപാടിലെ അവശേഷിക്കുന്ന രേഖകളുടെ പട്ടിക തയാറാക്കി വീണ്ടും എം.കെ. കണ്ണന് നോട്ടീസ് നല്‍കാനാണ് ഇഡി നീക്കം. സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കും കടക്കുമെന്നും സൂചനയുണ്ട്. അതേസമയം, വിവരങ്ങള്‍ കൈമാറാന്‍ ഇഡി അനുവദിച്ച സമയ പരിധി ഇന്നലെ അവസാനിക്കാനിരിക്കെ പ്രതിനിധികള്‍ മുഖേനയും ഇ-മെയിലിലൂടെയുമാണ് എം.കെ.കണ്ണന് രേഖകള്‍ ഇഡി ഓഫീസില്‍ നല്‍കിയത്. രേഖകള്‍ അപര്യാപ്തമായതിനാല്‍ ആവശ്യമായവയുടെ പട്ടിക തയാറാക്കി നല്കാന് ഇഡി തീരുമാനിച്ചിട്ടുണ്ട്. മുമ്പു സമര്‍പ്പിച്ചതിന് പുറമേ കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെ സ്വത്തുവിവരങ്ങള്‍, ആദായ നികുതി…
Read Moreമുനമ്പത്ത് കടലിൽ വള്ളംമുങ്ങി; കാണാതായവർക്കായി തെരച്ചിൽ; മൂന്നുപേർ മൂന്നു മണിക്കൂർ നീന്തിക്കയറിയത് ജീവിതത്തിലേക്ക്
വൈപ്പിൻ: കടലിൽ മത്സ്യബന്ധനം നടത്തി വന്ന ഇൻ ബോർഡ് വള്ളത്തിൽനിന്നും മത്സ്യം നിറച്ച് തിരികെ ഹാർബറിലേക്ക് വരുകയായിരുന്ന ഫൈബർ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്കായി ഇന്ന് പുലർച്ചെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. നേവി, കോസ്റ്റ് ഗാർഡ് , ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, മത്സ്യ തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ രാത്രി വളരെ വൈകി വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ ശരത്ത് (അപ്പു – 24 ) പടിഞ്ഞാറെ പുരക്കൽ ഷാജി (താഹ – 52) ചേപ്പളത്ത് മോഹനൻ (55), ആലപ്പുഴ പള്ളിത്തോട് തച്ചേടത്ത് രാജു (58) എന്നിവരെയാണ് കാണാതായത്. വൈകുന്നേരം അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് ഏഴു ഫാതം അകലെ പടിഞ്ഞാറാണ് അപകടമുണ്ടായത്. ചാപ്പ കടപുറത്തുനിന്നു പോയ നന്മ എന്ന…
Read Moreനിയമനക്കോഴക്കേസ്; അഞ്ചു ലക്ഷം രൂപ അഖില്‍ സജീവിന് കൈമാറിയെന്ന് തൃപ്പൂണിത്തുറ സ്വദേശി
കൊച്ചി: ആരോഗ്യവകുപ്പില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരേ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ വെളിപ്പെടുത്തല്‍. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയിയുടെ ആരോപണം. പലപ്പോഴായി പല അക്കൗണ്ടുകളില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്കെത്തിയ പണം അഖില്‍ സജീവിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഏതോ തൊഴില്‍ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും ഷിനോയി ആരോപിക്കുന്നു. വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് കഴിഞ്ഞ ജനുവരിയില്‍ പണമെത്തിയത്. ഗൂഗിള്‍ പേ വഴിയാണ് തന്റെ അക്കൗണ്ടിലേക്ക് പലരും പണമയച്ചത്. ഇവര്‍ ആരെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഷിനോയിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് അഖില്‍ സജീവിനൊപ്പം 15 ദിവസം താമസിച്ചപ്പോഴായിരുന്നു ഇടപാട് നടത്തിയത്. തന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നാണ് അഖില്‍ അന്ന് തന്നോട് പറഞ്ഞതെന്നാണ് ഷിനോയ് പറയുന്നത്. ബിസിനസ് ആവശ്യത്തിനായി പലരും അയക്കുന്ന…
Read Moreവീണ്ടും ഉയരങ്ങളിലേക്കു കുതിക്കാൻ സിയാൽ; ഏഴു പദ്ധതികൾക്കു തിങ്കളാഴ്ച തുടക്കം
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൂടി സിയാൽ തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനിക വത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റ ദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ രണ്ടിന് തിങ്കളാഴ്ച്ച 4.30ന് സിയാൽ കാർഗോ ടെർമിനലിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളുന്ന വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, ആധുനികവത്ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് എം.കെ. കണ്ണൻ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ. ഇത് രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അറസ്റ്റിലായ അരവിന്ദാക്ഷന്റെ ഇടപാടുകളെപ്പറ്റി അറിയില്ലെന്ന് കണ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ്കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് ബന്ധമില്ലെന്നാണ് കണ്ണന്റെ വാദം. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി മുഖ്യമായും അന്വേഷണം നടത്തുന്നത്. കിരണും…
Read Moreബൈക്ക് പാർക്കിംഗിനെച്ചൊല്ലി തർക്കം; ആലുവയിൽ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി; അനുജൻ പിടിയിൽ
ആലുവ: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് മരിച്ചത്. അനുജൻ തോമസിനെ ആലുവ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി. ഇലക്ട്രീഷനാണ് മരിച്ച പോള്‍സണ്‍. ഇയാൾ കാന്‍സര്‍ രോഗിയുമായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. ബൈക്ക് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോമസിന്റെ ബൈക്ക് രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരേ തോമസ് പോലീസിൽ പരാതി നല്‍കിയിരുന്നു. തോമസിന്റെ ബൈക്കിന് പിന്നിലെ സീറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന്റെ പേരിലാണ് തർക്കം നടന്നതെന്നാണ് സൂചന. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾന്റെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. അച്ഛൻ ജോസഫിന്റെ…
Read Moreമാത്യു കുഴല്‍നാടനെതിരായ ആരോപണം അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സി.എൻ. മോഹനൻ; മോഹനന്റെ വിശദീകരണം ലജ്ജാകരമെന്ന് മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസ് നേതാവായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പങ്കാളിയായ നിയമസ്ഥാപനം കെഎംഎന്‍പി ലോയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്. കെഎംഎന്പിയുടെ വക്കീല്‍ നോട്ടീസിന് മോഹനന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുഴല്നാടന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്തു വിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നു കാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന് പറഞ്ഞു.മാത്യു കുഴല്നാടന് നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് നേരത്തെ സി.എന്‍. മോഹനന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എന്‍. മോഹനന് ആരോപിച്ചിരുന്നു. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഇതുവഴി…
Read More