പിടയ്ക്കുന്ന മീനെന്ന് പറച്ചിൽ മാത്രം; ആ​ലു​വ​യി​ൽ 28 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

ആ​ലു​വ: ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി. ഇ​ന്ന് രാ​വി​ലെ നാ​ല് മു​ത​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 28 കി​ലോ പ​ഴ​കി​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​ൽ ഒ​ൻ​പ​ത് കി​ലോ ചൂ​ര​യും 18 കി​ലോ കേ​ര​യു​മാ​ണ് മൊ​ബൈ​ൽ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ൽ ഒ​രു കി​ലോ ചൂ​ര വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച​തും 18 കി​ലോ കേ​ര മീ​ൻ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തു​മാ​ണ്. വാ​ഹ​ന ഉ​ട​മ മൊ​ബെ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ട് മു​ങ്ങി​ക്ക​ള​ഞ്ഞ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

15 ഓ​ളം ഇ​നം മ​ത്സ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ടാ​യ​വ ന​ശി​പ്പി​ക്കാ​ൻ ആ​ലു​വ സ​ഭ​യ്ക്ക് കൈ​മാ​റി.എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജോ​ൺ വി​ജ​യ​കു​മാ​ർ, ആ​ലു​വ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​നീ​ഷ, ക​ള​മ​ശേ​രി, പ​റ​വൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ ഡോ. ​സി​ന്ധ്യ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment