കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എറണാകുളം സ്വദേശി സതീഷ് ചന്ദ്രന് (66) നെതിരെ കൂടുതല്‍ പരാതികള്‍. മലപ്പുറം സ്വദേശിയില്‍ നിന്നും കൊച്ചിയില്‍ ജോലി വാഗ്ദാനം ചെയ്ത് 8.15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പുതിയ പരാതി. യുവാവിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സതീശനെതിരായ സമാന കേസുകളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം സതീശനടക്കം മൂന്ന് പേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒരാള്‍ക്കൂടെ പിടിയിലാകാനുളളതായി പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലി വാഗാദാനം ചെയ്ത്…
Read MoreCategory: Kochi
വ്യാജരേഖ ചമച്ച് ഭൂമിയിടപാട് ; വില്ലേജ് ഓഫീസറുടെ ഒപ്പും സീലും നിര്‍മിച്ചയാളെ തിരിച്ചറിഞ്ഞു
കൊച്ചി: വ്യാജ രേഖ ചമച്ച് ഭൂമിയിടപാട് നടത്താന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി നിര്‍മിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. നിരവധി വ്യാജ രേഖകള്‍ നിര്‍മിച്ച് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഇയാള്‍ക്കായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സ്ഥാനത്തില്‍നിന്നും സ്ഥിരമായി ഇത്തരത്തില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കുന്നതായാണ് പോലീസ് അന്വേണത്തില്‍ വ്യക്തമായിട്ടുളളത്. വ്യാജമായി രേഖകള്‍ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി ചുള്ളിക്കല്‍ സ്വദേശി കെ.എം. സന്തോഷ് കുമാര്‍ (69), പനയപ്പള്ളി സ്വദേശി കെ.വൈ. അബു(55), പള്ളുരുത്തി സ്വദേശി പി.വി. സുന്ദരന്‍ (58) എന്നിവരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് കുമാറില്‍നിന്നും വസ്തു വാങ്ങിയ ആള് സ്ഥലം പോക്കുവരവു ചെയ്യുന്നതിനായി മട്ടാഞ്ചേരി വില്ലേജ് ഓഫീസില്‍ സമര്‍പിച്ച രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയതോടെ വില്ലേജ് ഓഫീസര്‍…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവിന് 15 വർഷം കഠിനതടവ്; പ്രതിയിപ്പോൾ മറ്റൊരു കേസിൽ ജയിലിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടിൽ ആഷിക്(27)നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അടിമാലിയിൽ വച്ച് ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക് നിലവിൽ കാപ്പാ നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാണ്. നോർത്ത് പറവൂർ സിഐ ആയിരുന്ന അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Read Moreകൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർക്ക് എറണാകുളത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ട്; 15 ലക്ഷത്തിന്റെ കണക്ക് അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്
തൃശൂര്‍: കൈക്കൂലിക്കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനായ ഡോ. ഷെറി ഐസക്കിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. എറണാകുളത്തെ വിവിധ ബാങ്കുകളില്‍ ഇയാള്‍ക്കുള്ള അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തും. അതേസമയം, തൃശൂരിലെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ തൃശൂരിലെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്നു ഡോക്ടറെ സര്‍വീസില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 25വരെ വിജിലന്‍സ് കോടതി ഡോക്ടറെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. ഡോക്ടറെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ നല്‍കുന്നില്ലെന്നും കൃത്യമായ തെളിവുകളോടെ പിടികൂടിയതിനാല്‍ ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി സി.ജി. ജിംപോള്‍ പറഞ്ഞു. പിടിയിലായ സമയത്ത് ചോദ്യം…
Read Moreടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്; ഏഴു പ്രതികള്‍ കുറ്റക്കാര്‍; നാലുപേരെ വെറുതെ വിട്ടു
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി. നാലാം പ്രതി ഷഫീഖ് ഉള്‍പ്പെടെ നാലുപേരെ വെറുതെ വിട്ടു. മുഖ്യപ്രതി നാസറിനെതിരേ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ ഏഴു പേരാണ് കുറ്റക്കാര്‍. കേസിലെ രണ്ടാംഘട്ട വിധിയാണ് ഇന്ന് 11.30 ഓടെ പ്രഖ്യാപിച്ചത്. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പ്രസ്താവിച്ചു. കൊച്ചി എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്ക്കറാണ് വിധി പ്രഖ്യാപിച്ചത്. ആദ്യ ഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞു. 31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനു ശേഷം കേസില്‍ പിടികൂടിയ പതിനൊന്നു പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസില്‍ ഒന്നാം പ്രതി…
Read Moreപുരാവസ്തു തട്ടിപ്പ് കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യും
കൊച്ചി: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യും. ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ്.സുരേന്ദ്രന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. അവധിയിലായിരുന്ന അന്വേഷണോദ്യാഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം മടങ്ങിയെത്തിയ ശേഷം പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കം. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസില്‍ മോന്‍സനുമായി ബന്ധമുണ്ടെന്ന് കണ്ട് 2022 നവംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു. കേസ് ഐജി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പുരാവസ്തുക്കള്‍ വാങ്ങുന്നതിനായി ആന്ധ്രാസ്വദേശിയെ മോന്സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്ന് കണ്ടെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി പോലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
Read Moreകടവന്ത്രയില്‍ വിദ്യാര്‍ഥിക്കുനേരേ ആക്രമണം; തലയ്ക്ക് അടിച്ചുവീഴ്ത്തി മൊബൈല്‍ ഫോൺ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: കടവന്ത്ര ജിസിഡിഎയ്ക്കു മുന്നില്‍ വിദ്യാര്‍ഥിക്കുനേരേ ആക്രണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശി ആദര്‍ശ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദര്‍ശ് കൊച്ചിയില്‍ ലോജിസ്റ്റ് കോഴ്സ് പഠിക്കുകയാണ്. ഇന്നലെ രാത്രി കടവന്ത്ര ജിസിഡിഎയ്ക്ക് മുന്നിലായിരുന്നു സംഭവം. രണ്ടു പേര് ആദര്‍ശിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് അടിയേറ്റത്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും സംഘം കവര്‍ച്ച ചെയ്തു. വിവരം അറിഞ്ഞ് ഉടന്‍തന്നെ കടവന്ത്ര പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഡിസിപി എസ്.ശശിധരന് പറഞ്ഞു.
Read Moreമരടില്‍ വൃദ്ധയെ മകന് കൊലപ്പെടുത്തിയ സംഭവം; കൊലയ്ക്കു കാരണം തന്നെക്കുറിച്ചു കുറ്റം പറയുന്നതിലെ വിരോധമെന്നു പ്രതി
കൊച്ചി: മരടില്‍ ഫ്ളാറ്റില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയ്ക്കു കാരണം തന്നെക്കുറിച്ച് അമ്മ മറ്റുള്ളവരോട് കുറ്റം പറയുന്നതിലെ വിരോധമെന്ന് പ്രതി പറഞ്ഞതായി മരട് പോലീസ്. മരട് തുരുത്തി അമ്പലത്തിനുസമീപം ബ്ലൂ ക്ലൗഡ്സ് അപ്പാര്‍ട്ട്മെന്റ് എഫ് വണ്‍ ഫ്ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ എബ്രഹാമിനെയാണ് (75) മകന് വിനോദ് എബ്രഹാം (51) വ്യാഴാഴ്ച വൈകുന്നേരം വെട്ടി കൊലപ്പെടുത്തിയത്. വിനോദ് മാനസികരോഗത്തിന് ചികിത്സയിലായിരുന്നു. സ്ഥിരമായി മരുന്നു കഴിക്കുന്ന ആളാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിനോദ് മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിനോദിന് സ്ഥിരമായി മരുന്ന് നല്കിയിരുന്നതും അച്ചാമ്മയാണ്. എന്നാല്‍ ഇയാള്‍ക്ക് മരുന്ന് കഴിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ അമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു. അതുമൂലം അച്ചാമ്മ മരുന്ന് ഭക്ഷണത്തില്‍ ചേര്‍ത്താണ് നല്‍കിയിരുന്നത്. ഇത് മനസിലാക്കിയ വിനോദ് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിരുന്നു. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിയും പുറത്തുനിന്ന് ഭക്ഷണം വാങ്ങിയുമാണ് കഴിച്ചിരുന്നതെന്ന് മര്ട…
Read Moreകാഴ്ചവൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ
വൈപ്പിൻ:പ്രായപൂർത്തിയാകാത്ത കാഴ്ച വൈകല്യമുള്ള പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ യേന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോൻ (42) നെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ അടുത്തുകൂടിയത്. ചിത്രികരണത്തിനെന്നു പറഞ്ഞ് ബാലികയെ ചെറായി രക്ത്വേശ്വരി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കുകയായിരുന്നു. കൂടെ അതിജീവിതയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് റിസോർട്ടിലെ മുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് മാനസികാസ്വാസ്ഥ്യം കാണിച്ച പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞ് വീട്ടുകാർ തിരുവനന്തപുരം ചാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടന്നത് ചെറായിയിലായതിനാൽ കേസ് എടുത്ത ചാല പോലീസ് ഇത് മുനമ്പം പോലീസിനു കൈമാറി. തുടർന്ന് ഇന്നലെ കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ മുനമ്പം സിഐ…
Read Moreബീച്ചിലെത്തുന്നവരെ ക്രൈംബ്രാഞ്ച് പോലീസ് ചമഞ്ഞ് തട്ടിപ്പ്; മധ്യവയസ്കൻ പിടിയിൽ
ചെറായി: കൈംബ്രാഞ്ച് പോലീസ് ചമഞ്ഞ് തട്ടിപ്പ്, മധ്യവയസ്കനെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിലേൽപ്പിച്ചു. നായരമ്പലം കുരുടൻ പറമ്പിൽ ഷിയാസ് – 57 ആണ് പിടിയിലായത്. തുടർന്ന് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുഴുപ്പുളളി ബീച്ചിലെത്തിയ പതിനേഴുകാരനെയും സുഹൃത്തുക്കളെയും താൻ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്. ബീച്ചിൽ തർക്കം തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ടതും ആളെ പിടികൂടി പോലീസിലേൽപിച്ചതും. കാക്കി പാന്റും പോലീസ് ഷൂവും കാക്കി സോക്സുമാണ് ഇയാൾപതിവായി അണിയുന്നതത്രേ. തുടർന്ന് ബീച്ചിലെത്തുന്ന കമിതാക്കളെയും മറ്റും പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും മൊബൈലും കവരുകയാണ് ഇയാളുടെ പതിവെന്നും പോലീസ് അറിയിച്ചു.
Read More