ക​ട​വ​ന്ത്ര​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കു​നേ​രേ ആ​ക്ര​മ​ണം; തലയ്ക്ക് അടിച്ചുവീഴ്ത്തി മൊ​ബൈ​ല്‍ ഫോ​ൺ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

കൊ​ച്ചി: ക​ട​വ​ന്ത്ര ജി​സി​ഡി​എ​യ്ക്കു മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കു​നേ​രേ ആ​ക്ര​ണം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​ദ​ര്‍​ശ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ദ​ര്‍​ശ് കൊ​ച്ചി​യി​ല്‍ ലോ​ജി​സ്റ്റ് കോ​ഴ്‌​സ് പ​ഠി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി ക​ട​വ​ന്ത്ര ജി​സി​ഡി​എ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു പേ​ര്‍ ആ​ദ​ര്‍​ശി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കാ​ണ് അ​ടി​യേ​റ്റ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും സം​ഘം ക​വ​ര്‍​ച്ച ചെ​യ്തു. വി​വ​രം അ​റി​ഞ്ഞ് ഉ​ട​ന്‍​ത​ന്നെ ക​ട​വ​ന്ത്ര പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഡി​സി​പി എ​സ്.​ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment