കോട്ടയം: പക്ഷിപ്പനി പടരുമ്പോള്‍ കോഴി, താറാവ്, കാട എന്നിവയെ കൂട്ടത്തോടെ കൊന്നു കത്തിക്കാനുള്ള ആവേശം നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിനില്ല. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മൂവായിരം കര്‍ഷകരാണ് ഒന്‍പതു മാസമായി നഷ്ടപരിഹാരം കാത്തുകഴിയുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നതിനും ചത്തതിനുമുള്ള നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവിഹിതമായ മൂന്നു കോടി രൂപ (60 ശതമാനം) മൂന്നര മാസം മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന 40 ശതമാനം (2.64 കോടി രൂപ)യാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ താറാവുകളെ വളര്‍ത്താനോ വിരിയിക്കാനോ മുട്ടവില്ക്കാനോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍, ക്രിസ്മസ്, പുതുവര്‍ഷ വേളകളില്‍ പക്ഷി ഇറച്ചി വില്പനയെും ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍ അടുത്ത ഈസ്റ്റര്‍ വരെ താറാവ്, കോഴി വളര്‍ത്തലില്‍നിന്ന് ആദായം…
Read MoreCategory: Kottayam
തണുത്തുറഞ്ഞ് മൂന്നാർ… ലോക്കാട്, ദേവികുളം പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിവരെ തണുപ്പ്; സന്ദർശകരെ കാത്ത് മൂന്നാർ
മൂന്നാർ: രണ്ടാഴ്ചയ്ത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും തണുപ്പെത്തി. ഡിസംബറിന്റെ അവസാന നാളുകളിലും ജനുവരിയുടെ തുടക്കത്തിലും താപനില ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിവരെ താഴ്ന്നു. ലോക്കാട്, ദേവികുളം എന്നിവിടങ്ങളിലായിരുന്നു തണുപ്പ് പൂജ്യത്തിലെത്തിയത്. സെവൻമല, ലക്ഷ്മി, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. ലക്ഷ്മി എസ്റ്റേറ്റിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. വീണ്ടും തണുപ്പ് എത്തിയതോടെ മൂന്നാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreയുവാവ് കുഴഞ്ഞുവീണ് മരിച്ചു ; മരണം ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
കൊക്കയാർ: ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞുമോന്റെ മകൻ അനൂപ് (ശേഖരൻ -36 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. രാവിലെ സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം വെള്ളനാടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു യുവാവ്. മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: ഇ.എം. ശാന്തമ്മ. ഭാര്യ: ശ്യാമ. മകൻ: ആരവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
Read Moreഇവന്റ് മാനേജ്മെന്റ് ഗോഡൗൺ കത്തിനശിച്ചു: ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
ആലുവ: അഗ്നിബാധയിൽ ആലുവ സീനത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പേഴ്സണൽ കണക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണാണ് അഗ്നിക്കിരയായത്. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുള്ള ഗോഡൗണിൽ മാത്രമായി തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്ന് കരുതുന്നു. അയൽവീട്ടുകാരാണ് തീ കണ്ടതും ഫയർഫോഴ്സിനെ വിളിച്ചതും. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിന് ഏറ്റവും പിന്നിലായാണ് ഗോഡൗൺ ഉണ്ടായിരുന്നത്. അതേ കെട്ടിടത്തിൽ താമസിക്കുന്ന ശ്യാംജി ക്രിസ്റ്റഫറാണ് ഉടമ. ഹോർഡിംഗുകൾ, കാർപ്പറ്റുകൾ, കസേരകൾ, മേശകൾ, വലിയ ബോർഡുകൾ, ലൈറ്റുകൾ തുടങ്ങിയവയാണ് ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച ഗോഡൗണിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിന് പിന്നിലെ മറ്റൊരു വഴിയിലൂടെ ഫയർഫോഴ്സ്…
Read Moreഅടിസ്ഥാനവര്‍ഗത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനില്ല: മന്ത്രി ചിഞ്ചുറാണി
പത്തനംതിട്ട: അടിസ്ഥാനവര്‍ഗങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്ക്കാരിനില്ലന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മൃഗസംരക്ഷണ ചികിത്സാരംഗം സമാനതകളില്ലാതെ മുന്നേറുകയാണ്. വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെന്ന കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ കാലികള്‍ക്ക് ഇന്‍ഷ്വറന്‍സ്, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ നല്കി. ബാങ്ക് വായ്പകളുടെ പലിശ സര്‍ക്കാര്‍ അടച്ചു. അധിക പാല്‍സംഭരണ പാല്‍പ്പൊടി ഫാക്ടറി യഥാര്‍ഥ്യമാക്കി. വ്യവസായ റാങ്ക്പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യരംഗത്തും നമ്മള് മാതൃകയാണെന്നു മന്ത്രി പറഞ്ഞു. കേരളം നേരിടുന്ന വലിയ സാമൂഹിക വിപത്താണ് ലഹരി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ ജനകീയ പോരാട്ടത്തെ ഇടര്‍ച്ചയില്ലാതെ തുടര്‍ ദൗത്യമായി…
Read Moreറിപ്പബ്ലിക്ദിന പരേഡിൽ അഭിമാനതാരമായി പാലാ സെന്റ് തോമസ് കോളജിലെ പി.ആര്. റെയ്ഗന്
പാലാ: ഡല്‍ഹിയില്‍ 26നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പാലാ സെന്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച് എന്‍സിസി നേവി വിഭാഗം കേഡറ്റും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ പി.ആര്. റെയ്ഗന് പങ്കെടുക്കും. കഴിഞ്ഞ ആറ് മാസത്തോളമായി പത്തു ക്യാമ്പുകളില്‍ നടത്തിയ നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ മത്സരത്തിലുള്ള വിജത്തിലൂടെയുമാണ് റിപ്പബ്ലിക്ദിന പരേഡിലെ കര്തവ്യ പദ് വിഭാഗത്തില്‍ പങ്കെടുക്കാന്‍ റെയ്ഗന് യോഗ്യത നേടിയത്. കേരള ആന്‍ഡ് ലക്ഷദീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള അഞ്ച് കെ നേവല്‍ എന്‍സിസി യൂണിറ്റ് ചങ്ങനാശേരിയിലെ കേഡറ്റ് കൂടിയായ പി.ആര്. റെയ്ഗന് പാഠ്യതേര കായിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുമളി അട്ടപ്പള്ളം പാറയില്‍ രാജ് പ്രഭു നെല്സന് -സിമി ദമ്പതികളുടെ മകനാണ്. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോളജിന്റെ അഭിനമാനമായി മാറിയ റെയ്ഗനെ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍…
Read Moreസ്ത്രീകളെ ഇടിച്ച് തെറിപ്പിച്ച് ട്രാവലർ; ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടിയില്ല; സ്ട്രെച്ചറില്‍ ചുമന്ന് ഫയർഫോഴ്സ് ജീവനക്കാർ
ചങ്ങനാശേരി: റോഡ് മുറിച്ചുകടക്കവേ ട്രാവലർ ഇടിച്ച് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്. റോഡില്‍വീണ സ്ത്രീയെ അഗ്നിശമനസേനാംഗങ്ങള്‍ നഗരമധ്യത്തിലൂടെ ചുമന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്‍എച്ച്-183 (എംസി റോഡ്)ല്‍ ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിനു മുമ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് അപകടം. ഫാത്തിമാപുരം സ്വദേശി റഷീദ (56), ആലപ്പുഴ സ്വദേശി നദീറ (62) എന്നിവരാണ് കോട്ടയം ഭാഗത്തുനിന്നുമെത്തിയ ട്രാവലര്‍ ഇടിച്ച് അതേ വാഹനത്തിനടിയില്പ്പെട്ടത്. വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍ഫോഴ്സ് ഞൊടിയിടയില്‍ സംഭവസ്ഥലത്തെത്തി. പരിക്കേറ്റ റഷീദയെ അഗ്നിരക്ഷാസേനയുടെ ജീപ്പില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. റോഡില്‍ വേദനയില്‍ പുളഞ്ഞുകിടന്ന നദീറയെ മറ്റു വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ അഗ്നിശമനസേനാംഗങ്ങള്‍ സ്ട്രെച്ചറില്‍ കിടത്തി ചുമന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്നെത്തിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നദീറയുടെ കാല്‍പ്പത്തിയുടെ ഒരു ഭാഗം വാനിന്റെ ടയര്‍ കയറി ചതഞ്ഞരഞ്ഞു. ബ്രേക്ക് ജാമായതിനെത്തുടര്‍ന്ന് വാഹനം…
Read Moreആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ 21 കാരന് കാരിത്താസിലെ ചികിത്സയിൽ പുനർജന്മം
കോട്ടയം: അവിചാരിതമായി ബ്ലേഡ് ആമാശയത്തില്‍ കുടുങ്ങിയ 21 കാരനെ അത്യപൂര്‍വ എന്‍ഡോസ്കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.കലശലായ പുറംവേദനയെ തുടര്‍ന്നാണ് 21 കാരന് കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്ട്ടയ്ക്കു വളരെ അരികിലിയായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു. ഗുരുതരമായ അവസ്ഥയായതിനാല്‍, സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഡോ. ദീപക്ക് മധുവിന്റെ നേതൃത്വത്തിലുള്ള സംഘം എന്‍ഡോസ്കോപ്പി തെരഞ്ഞെടുത്തു. വളരെ കൃത്യതയോടെ നടന്ന ചികിത്സാപ്രക്രിയയില്‍ വളരെ വേഗംതന്നെ പ്രശ്നത്തിനു പരിഹാരം കാണാനും രോഗിക്ക് ആശ്വാസം പകരാനും കാരിത്താസിലെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന് സാധിച്ചു. കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒയുമായ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
Read Moreകഠിനംകുളം ആതിരക്കൊലക്കേസ്; വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നു തന്നെ പ്രതിയുടെ അറസ്റ്റ് കഠിനകുളം പോലീസ് രേഖപ്പെടുത്തും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മജിസ്ട്രേറ്റ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഠിനംകുളം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം തന്നെ എത്തിയിരുന്നു. കുറിച്ചിയിലുള്ള ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തി ആതിരയെ കൊലപ്പെടുത്തിയത്. പീന്നിട് തിരികെ ഇവിടെ എത്തി ജോലിയില്‍ തുടരുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെ നിന്നും…
Read Moreമലിനജലം തോട്ടിലേക്ക്; കുമളിയിലെ ഹോട്ടലുകളും ബേക്കറിയും അടച്ചുപൂട്ടാൻ ഉത്തരവിറക്കി പഞ്ചായത്ത് സെക്രട്ടറി
കുമളി: കുമളിയിൽ മലിനജല പ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.പഞ്ചായത്ത് സെക്രട്ടറി ആർ.അശോക്്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. മീര, അസിസ്റ്റന്റ് എൻജിനിയർ എൽ. ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ വി. മാടസ്വാമി എന്നിവരടങ്ങുന്ന സംഘം കുമളിയിലെ 13 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തി. തേക്കടിക്കവലയിൽ മൂലയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾ, ഒരു ബേക്കറി, തേക്കടിക്കവലയിലെ അൽത്താഫ് ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തരവിട്ടത്. പരിശോധന നടത്തിയ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമകൾക്കും വിവിധ കാരണങ്ങൾ കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. തേക്കടിക്കവലയിൽ അടച്ചുപൂട്ടുന്നതിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലെ മലിനജലം സ്ഥാപനങ്ങൾക്കു പിന്നിലുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നത്. ഇതിനായി ചില സ്ഥാപനങ്ങൾ പിവിസി പൈപ്പ് സ്ഥാപിച്ചിരുന്നത് ഉദ്യോഗസ്ഥർ മണ്ണ് നീക്കിയാണ് കണ്ടെത്തിയത്. ചില സ്ഥാപനങ്ങളുടെ…
Read More